പര്യടനം നിർത്തി വച്ച് ടി.വി.കെ, മരിച്ചവരുടെ കുടുംബത്തിന് 20 ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ച് വിജയ്

  • Home-FINAL
  • India
  • പര്യടനം നിർത്തി വച്ച് ടി.വി.കെ, മരിച്ചവരുടെ കുടുംബത്തിന് 20 ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ച് വിജയ്

പര്യടനം നിർത്തി വച്ച് ടി.വി.കെ, മരിച്ചവരുടെ കുടുംബത്തിന് 20 ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ച് വിജയ്


ചെന്നൈ: തമിഴ്‌നാട്ടിലെ കരൂർ ദുരന്തത്തിന്റെ പിന്നാലെ നടനും ടി.വി.കെ അദ്ധ്യക്ഷനുമായ വിജയ് രാഷ്ട്രീയ
പര്യടനം നിറുത്തിവച്ചു. ടിവികെ നേതാക്കളുടെ അടിയന്തര ഓൺലൈൻ യോഗത്തിന് ശേഷമാണ് തീരുമാനം. അതേസമയം വിജയ് കരൂർ അപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് 20ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു. പരിക്കേറ്റവർക്ക് രണ്ട് ലക്ഷം രൂപയും പ്രഖ്യാപിച്ചു. വിജയ്യെ തിടുക്കത്തിൽ അറസ്റ്റ് ചെയ്യില്ലെന്നാണ് ധാരണ. നാളെ കോടതിയിൽ വിഷയം ഉന്നയിച്ചേക്കും.

സംഭവത്തിന് പിന്നാലെ മരിച്ചവർക്ക് തമിഴ് താരങ്ങളായ കമൽ ഹാസൻ, രജനികാന്ത് തുടങ്ങിയ താരങ്ങൾ അനുശോചനം അർപ്പിച്ചു. കരൂരിൽ നിന്നുള്ള വാർത്തകൾ ഞെട്ടലും ദുഃഖവും ഉണ്ടാക്കുന്നതായി നടൻ കമൽ ഹാസൻ എക്‌സിൽ കുറിച്ചു. ‘എന്റെ ഹൃദയം വിറയ്ക്കുന്നു. തിക്കിലും തിരക്കിലും പെട്ട് ജീവൻ നഷ്ടപ്പെട്ട നിഷ്‌കളങ്കരായ ആളുകളുടെ കുടുംബങ്ങൾക്ക് അനുശോചനം രേഖപ്പെടുത്താൻ വാക്കുകളില്ല.’- അദ്ദേഹം കൂട്ടിച്ചേർത്തു. രക്ഷപ്പെട്ടവർക്ക് കൃത്യമായ ചികിത്സ ഉറപ്പാക്കണമെന്നും ദുരിതബാധിതർക്ക് അർഹമായ നഷ്ടപരിഹാരം നൽകണമെന്നും അദ്ദേഹം തമിഴ്‌നാട് സർക്കാരിനോട് അഭ്യർഥിച്ചു.

ദുരന്തത്തിൽ നിലവിൽ 39 പേർ മരിച്ചതായാണ് ഔദ്യോഗിക റിപ്പോർട്ട്. ഇതിൽ 17 പേർ സ്ത്രീകളാണ്. നാല് ആൺകുട്ടികളും അഞ്ച് പെൺകുട്ടികളും മരണപ്പെട്ടു. 35 പേരുടെ മൃതദേഹമാണ് നിലവിൽ തിരിച്ചറിഞ്ഞിട്ടുളളത്. ഇവരിൽ 28 പേരും കരൂർ സ്വദേശികളാണെന്നാണ് റിപ്പോർട്ട്. പരിപാടിക്കിടെ സംഘർഷമുണ്ടായതോടെ നടനും ടിവികെ നേതാവുമായ വിജയ് മടങ്ങിയത് വിവാദമായിരുന്നു.

Leave A Comment