ചെന്നൈ: 41 പേരുടെ ദാരുണ മരണത്തിന് കാരണമായ റാലി നടത്തിയ തമിഴക വെട്രി കഴകം പ്രസിഡന്റ് വിജയ്യെ പ്രതിയാക്കി തമിഴ്നാട് പൊലീസ് ഇന്ന് കേസ് രജിസ്റ്റർ ചെയ്യും. ഇക്കാര്യത്തിൽ കോടതിയുടെ നിർദേശം വന്നില്ലെങ്കിലും കേസ് എടുക്കാമെന്ന് സംസ്ഥാന പൊലീസ് മേധാവി മുഖ്യമന്ത്രി എം.കെ.സ്റ്റാലിനെ അറിയിച്ചതായാണ് സൂചന. അറസ്റ്റുണ്ടായാൽ ക്രമസമാധാന പ്രശ്നമുണ്ടായി സാഹചര്യം വഷളാകാതിരിക്കാനുള്ള ഒരുക്കങ്ങൾ പൊലീസിന്റെ നേതൃത്വത്തിൽ നടത്തും. വിജയ്ക്കെതിരെ കേസെടുത്ത് നിയമ നടപടിയുമായി മുന്നോട്ടു പോകാമെന്നുള്ള നിയമോപദേശവും മുഖ്യമന്ത്രിക്കു ലഭിച്ചിട്ടുണ്ട്.
വിജയ്ക്കെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്താൽ ടി.വി.കെ അത് ഡി.എം.കെയ്ക്കെതിരെയുള്ള പ്രചാരണമായി ഉപയോഗിക്കുമെന്ന പേടിയിലാണ് ഇതുവരെ നടപടി എടുക്കാത്തത്. എന്നാൽ ഇന്നലെ രാത്രി പാർട്ടി ഡെപ്യൂട്ടി ജനറൽ സെക്രട്ടറി കനിമൊഴി എം.പി ദുരന്തത്തിന്റെ ഉത്തരവാദിത്വം റാലി സംഘടിപ്പിച്ച പാർട്ടിക്കാണെന്ന് വ്യക്തമാക്കിയിരുന്നു. എന്നിവർക്കെതിരെയാണ്. ഇതുവരെ പാർട്ടിയുടെ മറ്റു ഭാരവാഹികൾക്കെതിരെയാണ് മനപൂർവമല്ലാത്ത നരഹത്യയുടെ പേരിൽ കേസെടുത്തത്.

