ഫോൺ ഉപയോഗത്തെച്ചൊല്ലിയുള്ള തർക്കം; ആലപ്പുഴയിൽ പതിനേഴുകാരി അമ്മയെ കുത്തിപ്പരിക്കേൽപിച്ചു

  • Home-FINAL
  • India
  • ഫോൺ ഉപയോഗത്തെച്ചൊല്ലിയുള്ള തർക്കം; ആലപ്പുഴയിൽ പതിനേഴുകാരി അമ്മയെ കുത്തിപ്പരിക്കേൽപിച്ചു

ഫോൺ ഉപയോഗത്തെച്ചൊല്ലിയുള്ള തർക്കം; ആലപ്പുഴയിൽ പതിനേഴുകാരി അമ്മയെ കുത്തിപ്പരിക്കേൽപിച്ചു


വാടയ്ക്കൽ: ഫോൺ ഉപയോഗവുമായി ബന്ധപ്പെട്ട തർക്കത്തിനിടെ ആലപ്പുഴ വാടയ്ക്കലിൽ പതിനേഴുകാരി അമ്മയെ കുത്തിപ്പരിക്കേൽപിച്ചു. മഹിളാ കോൺഗ്രസ് നേതാവിനാണ് കുത്തേറ്റത്. ഫോൺ ഉപയോഗവുമായി ബന്ധപ്പെട്ട് കുറച്ചുനാളുകളായി അമ്മയും മകളും തമ്മിൽ പ്രശ്നങ്ങൾ നിലനിന്നിരുന്നു. ഇന്നും ഇതുമായി ബന്ധപ്പെട്ട് തർക്കമുണ്ടായി. അമ്മ, മകളുടെ മൊബൈൽ ഫോൺ ചാർജർ എടുത്ത് ഒളിപ്പിച്ചുവച്ചു. മകൾ പലതവണ ആവശ്യപ്പെട്ടിട്ടും കൊടുത്തില്ല. ഇതേച്ചൊല്ലി വഴക്കുണ്ടായി. തുടർന്ന് പെട്ടെന്നുണ്ടായ പ്രകോപനത്തിൽ മകൾ, കത്തിയെടുത്ത് അമ്മയുടെ കഴുത്തിൽ കുത്തുകയായിരുന്നു. അമ്മ, വണ്ടാനം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.

Leave A Comment