സ്തന ഇംപ്ലാന്റുകൾ, സോഷ്യലിസത്തിന് എതിരെ; സ്ത്രീകൾക്കെതിരെ ശിക്ഷാനടപടി തുടങ്ങി കൊറിയൻ ഭരണകൂടം

  • Home-FINAL
  • India
  • സ്തന ഇംപ്ലാന്റുകൾ, സോഷ്യലിസത്തിന് എതിരെ; സ്ത്രീകൾക്കെതിരെ ശിക്ഷാനടപടി തുടങ്ങി കൊറിയൻ ഭരണകൂടം

സ്തന ഇംപ്ലാന്റുകൾ, സോഷ്യലിസത്തിന് എതിരെ; സ്ത്രീകൾക്കെതിരെ ശിക്ഷാനടപടി തുടങ്ങി കൊറിയൻ ഭരണകൂടം


പ്യോങ്യാങ്: സ്തന ശസ്ത്രക്രിയ നടത്തിയ സ്ത്രീകൾക്കെതിരെ ശിക്ഷാ നടപടിയുമായി ഉത്തരകൊറിയൻ ഭരണകൂടം. സ്തന ഇംപ്ലാന്റുകൾ മുതലാളിത്തത്തിന്റെ ഭാഗമാണെന്നും സോഷ്യലിസത്തിന് എതിരാണെന്നും വിലയിരുത്തിയാണ് ഈ നടപടി. കുറ്റക്കാരൈന്ന് കണ്ടെത്തുന്നവരെയും ശസ്ത്രക്രിയ നടത്തുന്ന ഡോക്ടർമാരെയും ശിക്ഷിക്കും. ഉത്തരകൊറിയയിൽ നേരത്തെ സൗന്ദര്യ വർധനയ്ക്കായുള്ള ശസ്ത്രക്രിയകൾ നേരത്തെ നിരോധിച്ചിരുന്നു. സോഷ്യലിസ്റ്റ് വിരുദ്ധ പ്രവൃത്തികളായിട്ടാണ് ഈ നടപടികളെയെല്ലാം വിലയിരുത്തുന്നത്. ഇതേ പോലെയുള്ള ശസ്ത്രക്രിയ നടത്തിയ രണ്ടു സ്ത്രീകളെയും ഡോക്ടറെയും ശിക്ഷിച്ചിരുന്നു. 20 വയസ്സുള്ള യുവതികളാണ് നടപടി നേരിട്ടതെന്ന് ദക്ഷിണ കൊറിയൻ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.

Leave A Comment