ചീഫ് ജസ്റ്റിസിന് നേരെയുള്ള അക്രമം; കുറ്റബോധമില്ല, സനാതന ധർമ്മം കാത്തുസൂക്ഷിക്കാൻ തന്റെ പ്രവൃത്തിയെന്ന് അഭിഭാഷകൻ

  • Home-FINAL
  • India
  • ചീഫ് ജസ്റ്റിസിന് നേരെയുള്ള അക്രമം; കുറ്റബോധമില്ല, സനാതന ധർമ്മം കാത്തുസൂക്ഷിക്കാൻ തന്റെ പ്രവൃത്തിയെന്ന് അഭിഭാഷകൻ

ചീഫ് ജസ്റ്റിസിന് നേരെയുള്ള അക്രമം; കുറ്റബോധമില്ല, സനാതന ധർമ്മം കാത്തുസൂക്ഷിക്കാൻ തന്റെ പ്രവൃത്തിയെന്ന് അഭിഭാഷകൻ


ന്യൂഡൽഹി: സുപ്രീം കോടതിയിൽ ചീഫ് ജസ്റ്റിസ് ബിആർ ഗവായിയെ അക്രമിക്കാൻ ശ്രമിച്ചതിൽ കുറ്റബോധമില്ലെന്നും സനാതന ധർമ്മം കാത്തുസൂക്ഷിക്കാനാണ് തന്റെ പ്രവൃത്തിയെന്ന് അഭിഭാഷകൻ. 71 വയസ്സുകാരനായ അഭിഭാഷകനായ രാകേഷ് കിഷോർ ആണ് കോടതിമുറിക്കുള്ളിൽ ജസ്റ്റിസിന് നേരെ ഷൂ എറിയാൻ ശ്രമിച്ചത്. ‘സനാതന ധർമ്മത്തിന്റെ പാദസേവകരിൽ ഒരാളാണ് ഞാൻ. കോടതി മുറിയിൽ സംഭവിച്ചത് ദൈവം എനിക്ക് തന്ന നിർദ്ദേശമാണ്. ഞാനത് അനുസരിച്ചു. അതിൽ കുറ്റബോധമില്ല. ഖജുരാഹോയിലെ ജവാരി ക്ഷേത്രത്തിലെ മഹാവിഷ്ണുവിന്റെ വിഗ്രഹം പുനഃസ്ഥാപിക്കണമെന്ന ഹർജി തള്ളിക്കൊണ്ടുള്ള ചീഫ് ജസ്റ്റിസിന്റെ പരാമർശം എന്നെ വേദനിപ്പിച്ചു. സെപ്റ്റംബർ 16ന് ശേഷം എനിക്ക് ഉറങ്ങാൻ കഴിയില്ലെന്ന് ഞാൻ നേരത്തേ തന്നെ തീരുമാനിച്ചിരുന്നു. ഏതോ ദിവ്യശക്തി എന്നെ ഉണർത്തി. രാഷ്ട്രം കത്തുകയാണ്, നിങ്ങൾ ഉറങ്ങുകയാണോ? എന്ന് ചോദിച്ചു,”- അഭിഭാഷകൻ ദേശീയ മാധ്യമങ്ങളോട് പറഞ്ഞു.

”വ്യക്തിപരമായി ചീഫ് ജസ്റ്റിസുമായി എനിക്ക് യാതൊരു പ്രശ്‌നവുമില്ല. അദ്ദേഹം ഒരു ഭരണഘടനാ പദവിയിലാണ് ഇരിക്കുന്നത്, അദ്ദേഹത്തെ ‘മൈ ലോർഡ്’ എന്ന് വിളിക്കുന്നു, അതിനാൽ അദ്ദേഹം അതിന്റെ അർത്ഥം മനസ്സിലാക്കുകയും അന്തസ്സ് നിലനിർത്തുകയും വേണം”- കിഷോർ കൂട്ടിച്ചേർത്തു.

Leave A Comment