മഹാഭാരതത്തിൽ ഹൃദയം കവർന്ന കർണൻ, നടൻ പങ്കജ് ധീർ വിടവാങ്ങി

  • Home-FINAL
  • India
  • മഹാഭാരതത്തിൽ ഹൃദയം കവർന്ന കർണൻ, നടൻ പങ്കജ് ധീർ വിടവാങ്ങി

മഹാഭാരതത്തിൽ ഹൃദയം കവർന്ന കർണൻ, നടൻ പങ്കജ് ധീർ വിടവാങ്ങി


മുംബയ്: ബിആർ ചോപ്രയുടെ വിഖ്യാത ടെലിവിഷൻ പരമ്പരയായ മഹാഭാരതത്തിലെ ഇതിഹാസ കഥാപാത്രം കർണ്ണനെ അനശ്വരമാക്കിയ നടൻ പങ്കജ് ധീർ (68) അന്തരിച്ചു. ഏറെ നാളായി അർബുദ രോഗബാധിതനായി ചികിത്സയിലായിരുന്നു. ഇന്ത്യൻ ടെലിവിഷൻ ചരിത്രത്തിലെ ഏറ്റവും ശ്രദ്ധേയമായ കഥാപാത്രമാണ് കർണൻ. 1980കളിൽ ചെറിയ വേഷങ്ങളിലൂടെയാണ് അഭിനയരംഗത്തേക്ക് കടന്നുവന്നതെങ്കിലും മഹാഭാരതമാണ് പങ്കജ് ധീറിനെ ശ്രദ്ധേയനാക്കിയത്. ‘ചന്ദ്രകാന്ത’ എന്ന പരമ്പരയിലെ ചുന്നാർഗഢ് രാജാവായ ശിവദത്ത് എന്ന പ്രതിനായക കഥാപാത്രത്തിലൂടെയും അദ്ദേഹം ശ്രദ്ധേയനായി. ചന്ദ്രകാന്ത, ബധോ ബഹു, സീ ഹോറർ ഷോ, കാനൂൻ തുടങ്ങിയ നിരവധി ടെലിവിഷൻ പരമ്പരകളിലും സസുരാൽ സിമർ കാ എന്ന പരമ്പരയിലും അദ്ദേഹം അഭിനയിച്ചു.

സോൾജിയർ, അന്താസ്, ബാദ്ഷാ, തുംകോ ന ഭൂൽ പായേംഗേ തുടങ്ങിയ സിനിമകളിലും അദ്ദേഹം വേഷമിട്ടു. 2024ൽ പുറത്തിറങ്ങിയ ധ്രുവ് താര സമയ് സദി സേ പര എന്ന പരമ്പരയിലാണ് അദ്ദേഹം അവസാനമായി അഭിനയിച്ചത്. അന്ത്യകർമ്മങ്ങൾ ഇന്ന് വൈകീട്ട് മുംബയിലെ സാന്താക്രൂസിലുള്ള പവൻ ഹൻസ് ശ്മശാനത്തിൽ നടക്കും.

Leave A Comment