നടൻ വിജയ് ക്കും ടിവികെയ്ക്കും എതിരെ നിയമസഭയിൽ സ്റ്റാലിൻ; തമിഴ്‌നാട്ടിൽ തുറന്ന രാഷ്ട്രീയ പോര്

  • Home-FINAL
  • India
  • നടൻ വിജയ് ക്കും ടിവികെയ്ക്കും എതിരെ നിയമസഭയിൽ സ്റ്റാലിൻ; തമിഴ്‌നാട്ടിൽ തുറന്ന രാഷ്ട്രീയ പോര്

നടൻ വിജയ് ക്കും ടിവികെയ്ക്കും എതിരെ നിയമസഭയിൽ സ്റ്റാലിൻ; തമിഴ്‌നാട്ടിൽ തുറന്ന രാഷ്ട്രീയ പോര്


ചെന്നൈ: തമിഴ്നാട്ടിലെ കരൂരിൽ സെപ്തംബർ 27ന് നടൻ വിജയ് യുടെ റാലിക്കിടെ തിക്കിലും തിരക്കിലും ഉണ്ടായ ദുരന്തവുമായി ബന്ധപ്പെട്ട് നിയമസഭയിൽ ചൂടേറിയ വാക്ക് പോര്. ദുരന്തത്തിന് കാരണം നടൻ വിജയ്യുടെ പാർട്ടിയായ തമിഴക വെട്രി കഴകം (ടിവികെ) ആണെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ഇന്ന് നിയമസഭയിൽ കുറ്റപ്പെടുത്തി. പരിപാടിയിലെ സമയക്രമീകരണത്തിലുണ്ടായ ഗുരുതര പിഴവാണ് ദുരന്തത്തിന് കാരണമായതെന്ന് സ്റ്റാലിൻ ആരോപിച്ചു
കുറ്റപ്പെടുത്തി. സംഭവത്തിൽ 41 പേർ മരിച്ചിരുന്നു.

ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് തുടങ്ങി അഞ്ച് മണിക്കൂർ നീളുന്ന പരിപാടിയായാണ് ആദ്യം പാർട്ടി നേതാക്കൾ അറിയിച്ചിരുന്നെങ്കിലും പിന്നീട് വിജയ് ഉച്ചയ്ക്ക് 12 മണിയോടെ വേദിയിൽ എത്തുമെന്ന് പാർട്ടി മാറ്റി പറഞ്ഞു. ഇതോടെ നേരത്തെയുണ്ടായിരുന്ന സുരക്ഷാക്രമീകരണങ്ങൾ പൊലീസിന് മാറ്റേണ്ടി വന്നു. പക്ഷേ, ഏഴുമണിക്കൂർ വൈകിയാണ് വിജയ് എത്തിയത്. ഇതോടെ ജനങ്ങളുടെ എണ്ണം കൂടി. കുടിവെള്ളം, സ്ത്രീകൾക്കായി മതിയായ ശുചിമുറികൾ അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങളും ഒരുക്കിയില്ല.

സംഘർഷം ഒഴിവാക്കാൻ വൈദ്യുതി വിതരണം നിർത്തിയത് കൂടുതൽ പ്രശ്‌നമുണ്ടാക്കിയെന്ന ടിവികെയുടെ ആരോപണം മുഖ്യമന്ത്രി തള്ളി. കൂടുതൽ അപകടങ്ങൾ ഒഴിവാക്കുന്നതിനായി ജനറേറ്റർ പ്രവർത്തിപ്പിക്കുന്നത് നിർത്തിവച്ചതാണെന്നും അദ്ദേഹം പറഞ്ഞു.

Leave A Comment