ക്വാലാലംപൂർ: പ്രശസ്ത സ്റ്റണ്ട് മാസ്റ്റർ മലേഷ്യ ഭാസ്കർ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. മലയാളത്തിന് പുറമേ തമിഴ്, തെലുമ്പ്, കന്നഡ തുടങ്ങിയ ഭാഷകളിൽ നിരവധി ചിത്രങ്ങളിൽ അദ്ദേഹം പ്രവർത്തിച്ചിരുന്നു. സിബി മലയിൽ, ഫാസിൽ സിദ്ദീഖക തുടങ്ങിയ മുതിർന്ന സംവിധായകർക്കൊപ്പവും പ്രവർത്തിച്ചു. ഫ്രണ്ട്സ്, കൈ എത്തും ദൂരത്ത്, മൈഡിയർ കരടി, അമൃതം, ബോഡിഗാർഡ് എന്നിവയാണ് അദ്ദേഹം സംഘട്ടനം നിർവഹിച്ച മലയാള ചിത്രങ്ങൾ. സംസ്കാരം മലേഷ്യയിൽ.
- October 23, 2025
- Imac Kochi

