ദുരന്തത്തിന് പിന്നാലെ വിമർശനം; ടിവികെ നിർവ്വാഹക സമിതി പുനഃസംഘടിപ്പിച്ച് വിജയ്, 28 അംഗ നിർവ്വാഹക സമിതി പ്രഖ്യാപിച്ചു

  • Home-FINAL
  • India
  • ദുരന്തത്തിന് പിന്നാലെ വിമർശനം; ടിവികെ നിർവ്വാഹക സമിതി പുനഃസംഘടിപ്പിച്ച് വിജയ്, 28 അംഗ നിർവ്വാഹക സമിതി പ്രഖ്യാപിച്ചു

ദുരന്തത്തിന് പിന്നാലെ വിമർശനം; ടിവികെ നിർവ്വാഹക സമിതി പുനഃസംഘടിപ്പിച്ച് വിജയ്, 28 അംഗ നിർവ്വാഹക സമിതി പ്രഖ്യാപിച്ചു


കരൂർ: ദുരന്തത്തിന് ശേഷം പാർട്ടിക്കുള്ളിൽ നിന്നുയർന്ന വിമർശനത്തിന് പിന്നാലെ ടിവികെ നിർവ്വാഹക സമിതി പുനഃസംഘടിപ്പിച്ച് വിജയ്. ചെന്നൈ: കരൂർ ദുരന്തത്തിന് ശേഷം പാർട്ടിക്കുള്ളിൽ നിന്നുയർന്ന വിമർശനത്തിന് പിന്നാലെ ടിവികെ നിർവ്വാഹക സമിതി പുനഃസംഘടിപ്പിച്ച് വിജയ്. നിലവിലെ പ്രധാന ഭാരവാഹികളെ നിലനിർത്തിയതിന് പുറമേ, കൂടുതൽ ജില്ലാ സെക്രട്ടറിമാരെ ഉൾപ്പെടുത്തിയാണ് 28 അംഗ നിർവ്വാഹക സമിതി പ്രഖ്യാപിച്ചത്. ആൾക്കൂട്ട ദുരന്തത്തിൽ അറസ്റ്റുചെയ്യപ്പെട്ട കരൂർ വെസ്റ്റ് ജില്ലാ സെക്രട്ടറി മതിയഴകനും പുതിയ സമിതിയിലുണ്ട്. ജനറൽ സെക്രട്ടറിയായി ബുസി ആനന്ദ് തുടരും. ആനന്ദ് അടക്കമുള്ള നേതാക്കൾക്കെതിരെ പാർട്ടിയുടെ സൈബർ പോരാളികൾ വിജയ്ക്ക് തുറന്ന കത്ത് അയച്ചിരുന്നു.

ദുരന്തത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ സന്ദർശിച്ചതിന് പിന്നാലെ തമിഴ്‌നാട് രാഷ്ട്രീയത്തിൽ വീണ്ടും സജീവമാകാനൊരുങ്ങിയിരിക്കുകയാണ് വിജയ്. കരൂർ അപകടത്തിന് ശേഷം ചെന്നൈയിലെ പനയൂരിലെ ഓഫീസിലും നീലങ്കരൈയിലെ വസതിയിലുമായി കഴിഞ്ഞിരുന്ന വിജയ്, കനത്ത മഴയിൽ നെൽകൃഷി നശിക്കുന്നതിനെതിരെ ഡിഎംകെ സർക്കാറിനെതിരെ രംഗത്തെത്തി.

Leave A Comment