ഏകദിന റാങ്കിങ്ങിൽ ക്യാപ്റ്റൻ ഗില്ലിനെ പിന്നിലാക്കി രോഹിത് ശർമ ഒന്നാമത്

  • Home-FINAL
  • India
  • ഏകദിന റാങ്കിങ്ങിൽ ക്യാപ്റ്റൻ ഗില്ലിനെ പിന്നിലാക്കി രോഹിത് ശർമ ഒന്നാമത്

ഏകദിന റാങ്കിങ്ങിൽ ക്യാപ്റ്റൻ ഗില്ലിനെ പിന്നിലാക്കി രോഹിത് ശർമ ഒന്നാമത്


മുംബൈ: ഏകദിന ബാറ്റർമാരുടെ റാങ്കിങ്ങിൽ ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മൻ ഗില്ലിനെ പിന്നിലാക്കി രോഹിത് ശർമ ഒന്നാമത്. റെക്കോർഡ് നേട്ടത്തോടെയാണ് പുതിയ റാങ്കിങ്ങിൽ രോഹിത് ശർമ തിളങ്ങിയത്. ഏകദിന ബാറ്റിങ് റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തെത്തുന്ന പ്രായം കൂടിയ ഇന്ത്യൻ താരമാണ് 38 വയസ്സുകാരനായ രോഹിത് ശർമ. ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ ഗംഭീര പ്രകടനമാണ് രോഹിത്തിനെ ഒന്നാമതാക്കിയത്.

നാലാം സ്ഥാനത്തുനിന്നാണ് രണ്ടു റാങ്കുകൾ മെച്ചപ്പെടുത്തി, രോഹിത് ഒന്നാമനായി കുതിച്ചത്. അഡ്‌ലെയ്ഡിൽ നടന്ന രണ്ടാം ഏകദിനത്തിൽ 97 പന്തിൽ 73 റൺസും, സിഡ്‌നിയിൽ 125 പന്തിൽ 121 റൺസും ഇന്ത്യൻ സൂപ്പർ താരം സ്വന്തമാക്കിയിരുന്നു. ഏകദിന റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തെത്തുന്ന അഞ്ചാമത്തെ മാത്രം ഇന്ത്യൻ ബാറ്ററാണ് രോഹിത് ശർമ. സച്ചിൻ തെൻഡുൽക്കർ, എം.എസ്. ധോണി, വിരാട് കോലി, ശുഭ്മൻ ഗിൽ എന്നിവരാണ് മുൻപ് ഈ നേട്ടത്തിലെത്തിയിട്ടുള്ളത്.

Leave A Comment