ഓഡീഷനെത്തിയ 20 കുട്ടികളെ ബന്ദികളാക്കിയ ആളെ പൊലീസ് വെടിവച്ചു കൊന്നു

  • Home-FINAL
  • India
  • ഓഡീഷനെത്തിയ 20 കുട്ടികളെ ബന്ദികളാക്കിയ ആളെ പൊലീസ് വെടിവച്ചു കൊന്നു

ഓഡീഷനെത്തിയ 20 കുട്ടികളെ ബന്ദികളാക്കിയ ആളെ പൊലീസ് വെടിവച്ചു കൊന്നു


മുംബയ്: സിനിമ ഒഡീഷന് എത്തിയ കുട്ടികളെ ബന്ദികളാക്കിയ ആളെ മുംബൈ പോലീസ് വെടിവെച്ചുകൊന്നു. ഇയാൾ ബന്ദികളാക്കിയ 20 കുട്ടികളെ പോലീസ് മോചിപ്പിച്ചു. മുംബൈയിലെ ആർ.എ. സ്റ്റുഡിയോയിൽ സിനിമാ ഒഡീഷനെത്തിയ കുട്ടികളെയാണ് ഈ സ്ഥാപനത്തിലെ ജീവനക്കാരനായ രോഹിത് ആര്യ എന്നയാൾ തടവിലാക്കിയത്. കമാൻഡോ ഓപ്പറേഷനിലൂടെ ഇയാളെ പോലീസ് വെടിവയ്ക്കുകയുമായിരുന്നു.
ഇയാൾ വീഡിയോ എടുത്ത് പുറത്തുവിടുകയും ചെയ്തു. പൊലീസ് തക്കസമയത്ത് ഇടപെടുകയായിരുന്നു.

ആർ എ സ്റ്റുഡിയോയിലാണ് സംഭവം നടന്നത്. സ്റ്റുഡിയോ ജീവനക്കാരനാണ് മരിച്ചത്. കുട്ടികളെ ബന്ദികളാക്കിയ ശേഷം ഇയാൾ ഒരു വീഡിയോ ചിത്രീകരിച്ചിരുന്നു. വീഡിയോ ശ്രദ്ധയിൽപ്പെട്ടയുടൻ തന്നെ നടപടിയെടുത്തെന്നും കുട്ടികളെ സുരക്ഷിതരാക്കാൻ സാധിച്ചെന്നും പൊലീസ് അറിയിച്ചു. സ്റ്റുഡിയോയിൽ ഒരു സിനിമയുടെ ഓഡിഷനായി എത്തിയതായിരുന്നു കുട്ടികൾ. ഇവിടെ നിന്ന് എയർ ഗണ്ണും ചില രാസവസ്തുക്കളും പിടിച്ചെടുത്തു. സ്വയം പരിചയപ്പെടുത്തിക്കൊണ്ടുള്ളതായിരുന്നു പ്രതി പുറത്തുവിട്ട വീഡിയോ. ‘ഞാൻ രോഹിത് ആര്യയാണ്. ആത്മഹത്യ ചെയ്യുന്നതിനുപകരം, ഞാൻ ഒരു പദ്ധതി തയ്യാറാക്കി, കുറച്ച് കുട്ടികളെ ഇവിടെ ബന്ദികളാക്കിയിരിക്കുകയാണ്’- എന്നാണ് ഇയാൾ വീഡിയോയിൽ പറഞ്ഞത്.

Leave A Comment