സ്മൃതി മന്ഥനയുടെ വിവാഹം അടുത്ത മാസം, ചടങ്ങുകൾ ജന്മനാട്ടിൽവച്ച് നടത്താൻ തീരുമാനം

  • Home-FINAL
  • India
  • സ്മൃതി മന്ഥനയുടെ വിവാഹം അടുത്ത മാസം, ചടങ്ങുകൾ ജന്മനാട്ടിൽവച്ച് നടത്താൻ തീരുമാനം

സ്മൃതി മന്ഥനയുടെ വിവാഹം അടുത്ത മാസം, ചടങ്ങുകൾ ജന്മനാട്ടിൽവച്ച് നടത്താൻ തീരുമാനം


മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീം വൈസ് ക്യാപ്റ്റൻ സ്മൃതി മന്ഥനയുടെ വിവാഹം അടുത്ത മാസം 20ന് നടക്കും. നവംബർ 20ന് സ്മൃതിയുടെ ജന്മനാടായ സംഗ്ലിയിൽവച്ചായിരിക്കും വിവാഹച്ചടങ്ങുകൾ. ഏകദിന വനിതാ ലോകകപ്പ് മത്സരങ്ങളുടെ തിരക്കിലായ സ്മൃതി ഇന്ത്യൻ വനിതാ ക്രിക്കറ്റിന്റെ നട്ടെല്ലാണ്. ന്യൂസീലൻഡിനെതിരെ സെഞ്ചറി (109) നേടിയ താരം, ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ ടീമുകൾക്കെതിരെ ഗ്രൂപ്പ് ഘട്ടത്തിൽ അർധ സെഞ്ചറികളും സ്വന്തമാക്കിയിരുന്നു. പക്ഷേ ഓസ്‌ട്രേലിയയ്‌ക്കെതിരായ സെമി ഫൈനലിൽ സ്മൃതിക്ക് വലിയ സ്‌കോർ കണ്ടെത്താൻ സാധിച്ചില്ല. 24 പന്തുകൾ നേരിട്ട സ്മൃതി 24 റൺസെടുത്തു പുറത്താകുകയായിരുന്നു. ജന്മദിനത്തിന് സ്മൃതിയെ കാണാൻ വേണ്ടി പലാഷ് ബംഗ്ലദേശിലേക്കു യാത്ര ചെയ്തതോടെയാണ് ഇരുവരും പ്രണയത്തിലാണെന്ന വിവരം പുറത്തായത്.

Leave A Comment