ഓപ്പറേഷൻ സിന്ദൂറിന്റെ വിജയം കോൺഗ്രസിന് ഉറക്കമില്ലാത്ത രാത്രികൾ നൽകിയെന്ന് പ്രധാനമന്ത്രി

  • Home-FINAL
  • India
  • ഓപ്പറേഷൻ സിന്ദൂറിന്റെ വിജയം കോൺഗ്രസിന് ഉറക്കമില്ലാത്ത രാത്രികൾ നൽകിയെന്ന് പ്രധാനമന്ത്രി

ഓപ്പറേഷൻ സിന്ദൂറിന്റെ വിജയം കോൺഗ്രസിന് ഉറക്കമില്ലാത്ത രാത്രികൾ നൽകിയെന്ന് പ്രധാനമന്ത്രി


പട്‌ന: ഓപ്പറേഷൻ സിന്ദൂറിന്റെ വിജയത്തിൽ രാജ്യം അഭിമാനിച്ചപ്പോൾ കോൺഗ്രസിനും സഖ്യകക്ഷിയായ ആർജെഡിക്കും അതത്ര ഇഷ്ടപ്പെട്ടില്ലെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ബിഹാറിലെ അറായിൽ റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അദ്ദേഹം. പാക്കിസ്ഥാനിലാണ് സ്‌ഫോടനങ്ങൾ നടന്നത്. പക്ഷേ കോൺഗ്രസ് രാജകുടുംബത്തിന് ഉറക്കമില്ലാത്ത രാത്രികളായിരുന്നു. ഓപ്പറേഷൻ സിന്ദൂറിന്റെ ഞെട്ടലിൽ നിന്ന് പാക്കിസ്ഥാനിലെയും കോൺഗ്രസിലെയും ചിലർ ഇതുവരെ കരകയറിയിട്ടില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. നിതീഷ് കുമാറും എൻഡിഎ സർക്കാരും ആണ് ബിഹാറിനെ ഇരുണ്ട കാലഘട്ടത്തിൽ നിന്നു കരകയറ്റിയത്. നുഴഞ്ഞുകയറ്റക്കാരെ പിന്തുണയ്ക്കുന്നവരാണ് കോൺഗ്രസ് എന്നും പ്രധാനമന്ത്രി ആരോപിച്ചു.

Leave A Comment