നവി മുംബൈ: ഇന്ത്യയ്ക്കായി ലോകകപ്പിൽ കൂടുതൽ റൺസ് നേടുന്ന വനിതാ താരമെന്ന റെക്കോർഡ് വൈസ് ക്യാപ്റ്റൻ സ്മൃതി മന്ഥനയ്ക്ക്.ലോകകപ്പിന്റെ ഒരു എഡിഷനിൽ കൂടുതൽ റൺസ് നേടുന്ന താരമെന്ന റെക്കോർഡിലെത്തിയത് മുൻ ഇന്ത്യൻ താരം മിഥാലി രാജിനെ മറി കടന്നാണ്. 017 ലോകകപ്പിൽ മിഥാലി രാജ് 409 റൺസ് സ്വന്തമാക്കിയിരുന്നു. ലോകകപ്പ് ഫൈനലിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ 58 പന്തുകൾ നേരിട്ട സ്മൃതി 45 റൺസെടുത്താണു പുറത്തായത്. ഇതോടെ ലോകകപ്പിൽ താരത്തിന് 434 റൺസായി. മികച്ച തുടക്കം ലഭിച്ച സ്മൃതി, ഷെഫാലി വർമയ്‌ക്കൊപ്പം മികച്ച സെഞ്ചറി കൂട്ടുകെട്ടുണ്ടാക്കിയാണ് മടങ്ങിയത്. എട്ടു ഫോറുകൾ താരം ബൗണ്ടറി കടത്തി. ച്ലോ ട്രിയോണിന്റെ പന്തിൽ വിക്കറ്റ് കീപ്പർ സിനാലോ ജാഫ്ത ക്യാച്ചെടുത്താണ് താരം പുറത്തായത്.

