ഡൽഹി സ്ഫോടനവുമായി ബന്ധമെന്ന് സംശയം: മൂന്ന് ഡോക്ടർമാരുൾപ്പെട്ട സംഘം പിടിയിൽ

  • Home-FINAL
  • India
  • ഡൽഹി സ്ഫോടനവുമായി ബന്ധമെന്ന് സംശയം: മൂന്ന് ഡോക്ടർമാരുൾപ്പെട്ട സംഘം പിടിയിൽ

ഡൽഹി സ്ഫോടനവുമായി ബന്ധമെന്ന് സംശയം: മൂന്ന് ഡോക്ടർമാരുൾപ്പെട്ട സംഘം പിടിയിൽ


ന്യൂഡൽഹി: ഡൽഹിയിലെ ചെങ്കോട്ടയിൽ നടന്ന കാർബോംബ് സ്ഫോടനത്തെത്തുടർന്ന്
ഡോക്ടർമാരുൾപ്പടെ എട്ടു പേർ അറസ്റ്റിലായി.
ജമ്മുകശ്മീർ പോലീസ് കശ്മീർ, ഹരിയാന, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ പ്രവർത്തിച്ചിരുന്ന സംഘടനകളുടെ പ്രവർത്തകരാണി വരെന്നാണ് വിവരം. ഇവർക്ക് സ്ഫോടനവുമായി ബ ന്ധമുണ്ടോ എന്ന കാര്യം അന്വേഷിക്കുകയാണ്.പ്രൊഫഷണലുകൾക്കിടയിലാണ് ഇവരുടെ പ്രവർത്തനം. 2,900 കിലോഗ്രാം സ്ഫോടക സാമഗ്രി കണ്ടുപിടിക്കുകയും ചെയ്തു.കണ്ടുപിടിച്ച 2,900 കിലോഗ്രാം ഐഇഡി നിർമ്മാണ സാമഗ്രിയിൽ 360 കിലോഗ്രാം ഹരിയാനയിൽ നിന്നാണ് കണ്ടെത്തിയത്. അറസ്റ്റ് ചെയ്യപ്പെട്ട മൂന്ന് ഡോക്ടർമാരിൽ ഒരാള് ഹരിയാനയിലും മറ്റൊരാള് ഉത്തർപ്രദേശിലും ജോലി ചെയ്തുവന്നതായി വിവരം.ഒക്ടോബർ 19-ന് ശ്രീനഗറിനടുത്തുള്ള ബുന്പോറ നോവ്ഗാമിൽ പോലീസിനെയും സുരക്ഷാ പ്രവർത്തകരെയും ഭീഷണിപ്പെടുത്തുന്ന ജെഎം പോസ്റ്ററുകൾ കണ്ടെത്തിയിരുന്നു. ഇതിൻ്റെ ഉത്തരവാദികളെ കണ്ടെത്താനായി അന്വേഷണം നടന്നു വരുകയായിരുന്നു. സിസിടിവി ഫുടേജുകളുടെ സഹായത്തോടെ, ഉത്തർപ്രദേശിലെ സഹാറൻപൂരിലെ ഒരു ആശുപത്രിയിൽ ജോലി ചെയ്തിരുന്ന ഡോക്ടർ അദിൽ അഹമ്മദ് റാത്തറെ പോലീസ് അറസ്റ്റ് ചെയ്തു.
ഒക്ടോബർ 2024 വരെ അനന്ത്നാഗിലെ ഗവൺമെന്റ് മെഡിക്കൽ കോളേജിൽ സീനിയർ റസിഡന്റായി സേവനമനുഷ്ഠിച്ചിരുന്ന ഇയാളുടെ ലോക്കറിൽ നിന്ന് ഒരു എകെ റൈഫിൾ കണ്ടെത്തിയിട്ടുണ്ട്. ഫരീദാബാദിലെ അൽ-ഫലാഹ് ആശുപത്രിയിൽ ഡോക്ടറായി പ്രവർത്തിച്ചിരുന്ന ഡോക്ടർ മുസമിൽ അഹമ്മദ് ഗനായി ഉൾപ്പെടെയുള്ള സഹപ്രവർത്തകരുടെ പേരുകൾ അയാൾ വെളിപ്പെടുത്തി. ഹരിയാനയും ജെ&കെ പോലീസും സംയുക്തമായി ഫരീദാബാദിൽ വച്ചാണ് മുസമിലിനെ അറസ്റ്റ് ചെയ്തത്.
ലഖ്നൗവിൽ നിന്ന് ഡോക്ടർ ഷഹീൻ ഷാഹിദ് എന്ന വനിതാ ഡോക്ടറെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്യുന്നതിനായി ശ്രീനഗറിലേക്ക് കൊണ്ടുവരികയും ചെയ്തു. മറ്റു അഞ്ച് പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. പാകിസ്ഥാനിലെയും മറ്റ് നിരവധി രാജ്യങ്ങളിലെയും ഹാൻഡ്ലർമാരുമായി ബന്ധം പുലർത്തിയിരുന്ന പ്രൊഫഷണലുകളും വിദ്യാർത്ഥികളും ഉൾപ്പെട്ട “വൈറ്റ് കോളർ” ഭീകരവാദ സംവിധാനമാണ് അന്വേഷണത്തിൽ വെളിച്ചത്തുവന്നതെന്ന് പോലീസ് പറഞ്ഞു.

Leave A Comment