മുംബൈ: ദിവസങ്ങളായി ചികിത്സയില്‍ തുടരുകയായിരുന്ന മുതിര്‍ന്ന ബോളിവുഡ് നടന് ധര്‍മേന്ദ്ര ആശുപത്രി വിട്ടു. വീട്ടില്‍ ചികിത്സ തുടര്‍ന്നാല്‍ മതിയെന്ന ഡോക്ടര്‍മാരുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് മുംബൈ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ആയത്. പിതാവിന്റെ നില മെച്ചപ്പെടുകയാണെന്നും തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്നും മകള്‍ ഇഷ സമൂഹമാധ്യമങ്ങളിലൂടെ പറഞ്ഞിരുന്നു. ഭാര്യയും നടിയുമായ ഹേമമാലിനിയും ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. ധര്‍മേന്ദ്ര അന്തരിച്ചതായി വാര്‍ത്ത പ്രചരിച്ചതിനു പിന്നാലെയായിരുന്നു ഇത്. 89കാരനായ താരത്തെ ശ്വാസതടസ്സത്തെ തുടര്‍ന്ന് ഒരാഴ്ച മുന്‍പാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഡിസംബര്‍ 8ന് 90ാം ജന്മദിനം ആഘോഷിക്കാനിരിക്കെയാണ് അസുഖബാധിതനായത്.
- November 12, 2025
- Imac Kochi

