തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ പത്രികാസമർപ്പണം ഇന്നലെ പൂർത്തിയായി. 23612 വാർഡുകളിലേക്ക് 108580സ്ഥാനാർത്ഥികളാണ് പത്രിക നൽകിയത്. 51352 പേർ പുരുഷൻമാരാണ്. 57227 സ്ഥാനാർത്ഥികൾ വനിതകളും.
ആകെ 164427 സെറ്റ് പത്രികകളാണ് സമർപ്പിച്ചത്.ഇന്നലെ മാത്രം 45652സ്ഥാനാർത്ഥികളാണ് പത്രിക നൽകിയത്.
മലപ്പുറത്താണ് കൂടുതൽ സ്ഥാനാർത്ഥികൾ- 13595, തൊട്ടുപിന്നിൽ തൃശ്ശൂർ- 11079, പാലക്കാട് 10372പേരും എറണാകുളത്ത് 10092പേരും പത്രിക നൽകി. വയനാടാണ് ഏറ്റവും കുറച്ച് പത്രികകൾ കിട്ടിയത് -3180. കോഴിക്കോട് -9977, തിരുവനന്തപുരം -8625,കൊല്ലം -7141,പത്തനംതിട്ട- 4164, ആലപ്പുഴ- 7210,കോട്ടയം- 6276, ഇടുക്കി- 4257, കണ്ണൂർ- 8238, കാസർകോട്- 4374 എന്നിങ്ങനെയാണ് പത്രിക സമർപ്പണം.

