എസ്. ഐ. ആർ സമയപരിധി ഡിസംബർ പതിനൊന്നുവരെ നീട്ടി, ഫെബ്രുവരി 14ന് അന്തിമ വോട്ടർ പട്ടിക

  • Home-FINAL
  • India
  • എസ്. ഐ. ആർ സമയപരിധി ഡിസംബർ പതിനൊന്നുവരെ നീട്ടി, ഫെബ്രുവരി 14ന് അന്തിമ വോട്ടർ പട്ടിക

എസ്. ഐ. ആർ സമയപരിധി ഡിസംബർ പതിനൊന്നുവരെ നീട്ടി, ഫെബ്രുവരി 14ന് അന്തിമ വോട്ടർ പട്ടിക


ന്യൂഡൽഹി: തീവ്രവോട്ടർ പട്ടിക പരിഷ്‌കരണത്തിൻ്റെ (എസ്.ഐ. ആർ) സമയപരിധി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ നീട്ടി. ഫോമുകൾ തിരികെ നൽകാൻ ഡിസംബർ പതിനൊന്ന് വരെ സമയം ഉണ്ട്. പതിനാറിന് കരട് പ്രസിദ്ധീകരിക്കും. ഫെബ്രുവരി പതിനാലിനാണ് അന്തിമ വോട്ടർ പട്ടിക. കേരളമടക്കം പന്ത്രണ്ട് ഇടങ്ങളിലാണ് സമയപരിധി നീട്ടിയത്.
രാജ്യവ്യാപകമായി നടത്താൻ നിശ്ചയിച്ച എസ് ഐ ആറിൽ രണ്ടാംഘട്ടത്തിലാണ് കേരളം, ഛത്തീസ്‌ഗഡ്, ഗോവ, ഗുജറാത്ത്, മദ്ധ്യപ്രദേശ്, രാജസ്ഥാൻ, തമിഴ്‌നാട്, ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിലും പുതുച്ചേരി, ലക്ഷദ്വീപ്, ആൻഡമാൻ എന്നീ കേന്ദ്രഭരണ പ്രദേശങ്ങളിലുമടക്കമുള്ള 12 ഇടങ്ങളിൽ എസ്‌ ഐ ആർ നടപ്പാക്കുന്നത്. ബീഹാറിൽ ആദ്യഘട്ട എസ്‌ഐആർ വിജയകരമായി പൂർത്തിയാക്കിരുന്നു.

1951 മുതൽ 2004 വരെ എട്ടുതവണ രാജ്യത്ത് തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണം നടന്നു. അ​വ​സാ​ന​മാ​യി​ 2002 ​- 04​ ​കാ​ല​ഘ​ട്ട​ത്തി​ലാ​ണ് ​എ​സ് ഐ ആ​ർ​ ​ന​ട​ന്ന​ത്.​ ​ആ​ ​സ​മ​യ​ത്തെ​ ​വോ​ട്ട​ർ​ ​പ​ട്ടി​ക​യി​ലാ​ണ് ​പു​തു​ക്ക​ൽ​ ​ന​ട​പ​ടി​ക​ൾ നടക്കുന്നത്.​ ​അ​തി​ൽ​ ​പേ​രി​ല്ലാ​താ​യാ​ൽ​ 2002,​ 2003,​ 2004​ ​കാ​ല​ത്തെ​ ​വോ​ട്ട​ർ​പ​ട്ടി​ക​ ​പ്ര​കാ​രം​ ​എ​ന്യൂ​മ​റേ​ഷ​ൻ​ ​ഫോം​ ​പൂ​രി​പ്പി​ച്ചു​ ​കൊ​ടു​ത്താ​ൽ​ ​മ​തി​യാ​കും.​ ​പ​ട്ടി​ക​യി​ലു​ള്ള​ ​മാ​താ​പി​താ​ക്ക​ളു​ടെ​ ​പേ​ര് ​ചൂ​ണ്ടി​ക്കാ​ട്ടി​ ​ബ​ന്ധം​ ​തെ​ളി​യി​ക്കു​ന്ന​ ​തി​രി​ച്ച​റി​യ​ൽ​ ​രേ​ഖ​ ​ന​ൽ​ക​ണം.​ ​പ​ഴ​യ​ ​പ​ട്ടി​ക​യി​ൽ​ ​പേ​രു​ണ്ടോ​യെ​ന്ന് ​ക​മ്മി​ഷ​ന്റെ​ ​ഔ​ദ്യോ​ഗി​ക​ ​വെ​ബ്സൈ​റ്റി​ൽ​ ​പ​രി​ശോ​ധി​ക്കാം. തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ എസ്. ഐ. ആർ. സമയ പരിധി നീട്ടണമെന്ന് പരക്കെ ആവശ്യമുയർന്നിരുന്നു.

Leave A Comment