മെസിയെ കണ്ട് സംസാരിക്കണോ; 15 മിനിട്ടിന് പത്തുലക്ഷം രൂപ

  • Home-FINAL
  • Sports
  • മെസിയെ കണ്ട് സംസാരിക്കണോ; 15 മിനിട്ടിന് പത്തുലക്ഷം രൂപ

മെസിയെ കണ്ട് സംസാരിക്കണോ; 15 മിനിട്ടിന് പത്തുലക്ഷം രൂപ


ഹൈദരാബാദ്: അർജന്റീനിയൻ ഫുട്ബാൾ ഇതിഹാസം ലയണൽ മെസിയെ നേരിൽ കണ്ട് സംസാരിക്കാനും 15 മിനിട്ട് സമയം അദ്ദേഹത്തോടൊപ്പം ചിലവഴിക്കാനും 10 ലക്ഷം രൂപ. ഹൈദരാബാദ് ഫലിക് നുമ പാലസിലാണ് മീറ്റ് ദ സ്റ്റാർ പരിപാടി. വെള്ളിയാഴ്ച രാത്രി കൊൽക്കത്തയിലെത്തുന്ന മെസി ഇം.എം ബൈപാസിലെ പഞ്ചക്ഷത്ര ഹോട്ടലിലാണ് താമസിക്കുന്നത്. പൊലീസ് അനുമതി ലഭിക്കാത്തതിനാൽ കൊൽക്കത്തയിലെ 70 അടി ഉയരമുള്ള തന്റെ കൂറ്റൻ പ്രതിമ ഹോട്ടലിൽ നിന്ന മെസി വെർച്വലായി അനാവരണം ചെയ്യും. സാൾട്ട്ലേക്ക് സ്റ്റേഡിയത്തിലെ പരിപാടിക്ക് ശേഷം ഉച്ചയോടെ ഹൈദരാബാദിലേക്ക് തിരിക്കും. ഉപ്പലിലെ രാജീവ് ഗാന്ധി രാജ്യാന്തര സ്റ്റേഡിയത്തിൽ ശനിയാഴ്ച വൈകിട്ട് ഏഴിന് നടക്കുന്ന ഹൈദരാബാദ് ഗോട്ട് കപ്പിൽ മെസിയും തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയും പങ്കെടുക്കും.
ഞായറാഴ്ച രാത്രിയാണ് മുംബയിലെ ഫാഷൻ ഷോ. മെസിക്കൊപ്പം ലൂയിസ് സുവാരസും റോഡ്രിഗോ ഡി പോളും അണിനിരക്കും. ബോളിവുഡ് താരങ്ങൾ,​ ബോളിവുഡ് താരങ്ങൾ,​ വ്യവസായ പ്രമുഖർ,​ പ്രമുഖ മോഡലുകൾ തുടങ്ങി പ്രത്യേക ക്ഷണിതാക്കൾക്ക് മാത്രമായിരിക്കും പ്രവേശനം. തിങ്കളാഴ്ച ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മെസി സന്ദർശിക്കും. ഒൻപതംഗ സെലിബ്രിറ്റി മത്സരവും 15 ന് ഡൽഹിയിൽ നടക്കും. ഹൈദരാബാദ് ഉപ്പൽ സ്റ്റേഡിയത്തിലെ ടിക്കറ്റുകളെല്ലാം വിറ്റു പോയി. 2250 രൂപ മുതൽ 9000 രൂപ വരെയായിരുന്നു ടിക്കറ്റ് നിരക്ക്.

Leave A Comment