മുനമ്പം വഖഫ് ഭൂമിയല്ലെന്ന ഹൈകോടതി ഉത്തരവിന് സുപ്രീം കോടതി സ്റ്റേ

  • Home-FINAL
  • India
  • മുനമ്പം വഖഫ് ഭൂമിയല്ലെന്ന ഹൈകോടതി ഉത്തരവിന് സുപ്രീം കോടതി സ്റ്റേ

മുനമ്പം വഖഫ് ഭൂമിയല്ലെന്ന ഹൈകോടതി ഉത്തരവിന് സുപ്രീം കോടതി സ്റ്റേ


ന്യൂഡൽഹി : മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന കേരള ഹൈകോടതി ഉത്തരവ് സുപ്രീം കോടതി താൽക്കാലികമായി സ്റ്റേ ചെയ്തു. പരിഗണനാ വിഷയങ്ങൾക്കപ്പുറമുള്ള മേഖലകളിലേക്ക് ഹൈകോടതി കടന്നതായി സുപ്രീം കോടതി നിരീക്ഷിച്ചു. കേരള സർക്കാർ എന്തുകൊണ്ട് അപ്പീൽ നൽകിയില്ലെന്ന് കോടതി ചോദിച്ചു. . ഹർജി അഹൈക്കോടതി ഉത്തരവിനെതിരെ കേരള വഖഫ് സംരക്ഷണ വേദി നൽകിയ ഹർ‌ജിയാണ് ബെഞ്ച് പരിഗണിച്ചത്. മുനമ്പത്തെ ഭൂമി വഖഫ് അല്ലെന്നു പ്രഖ്യാപിക്കാൻ കേരള ഹൈക്കോടതിക്ക് അധികാരമില്ലെന്നായിരുന്നു ഹർജിക്കാരുടെ വാദം. പൊതുതാൽപര്യഹർജിയാണിതെന്നും ഹർജി നൽകിയവരെ നേരിട്ടുള്ള കക്ഷികളെല്ലെന്നും സർ‍ക്കാർ വാദിച്ചു. ഹ്രസ്വമായി വാദം കേട്ട കോടതി മറുപടിക്കായി എതിർകക്ഷികൾക്കു നോട്ടിസയച്ചു. 6 ആഴ്ചയ്ക്കുള്ളിൽ മറുപടി നൽകാനും നിർദേശിച്ചു. ഹർജി ജനുവരി 27നു പരിഗണിക്കും.

Leave A Comment