ന്യൂഡൽഹി: കേരള ഹൈക്കോടതി ജഡ്ജി മുഹമ്മദ് മുഷ്താഖ് സിക്കിം ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആകാൻ സാധ്യത. ജസ്റ്റിസ് മുഷ്താഖിനെ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി ഉയർത്തുന്ന കാര്യം സുപ്രീം കോടതി കോളേജിയം ചർച്ച ചെയ്തതായി സൂചനയുണ്ട്.
നിലവിൽ കേരള ഹൈകോടതിയിൽ നിന്നുള്ള ജഡ്ജിമാർ ആരും മറ്റ് സംസ്ഥാനത്തും ചീഫ് ജസ്റ്റിസുമാർ ആയിട്ടില്ല. ബംഗാൾ, ബിഹാർ, രാജസ്ഥാൻ ഹൈക്കോടതികളിലെ ചീഫ് ജസ്റ്റിസ് നിയമനവും സുപ്രീം കോടതി കൊളീജയം ചർച്ച ചെയ്തതായാണ് വിവരം. 2014 ലാണ് ജ.മുഷ്താഖ് കേരള ഹൈകോടതിയിൽ അഡീഷണൽ ജഡ്ജിയായി നിയമിതനായത്. 2016 ൽ സ്ഥിരം ജഡ്ജിയായി. കണ്ണൂർ താണ സ്വദേശിയാണ്.

