വിജയ് സിനിമ ജ​ന​നാ​യ​ക​ൻ’ പൊ​ങ്ക​ലി​നെ​ത്തി​ല്ല; റി​ലീ​സ് ഉ​ത്ത​ര​വിന് ഡിവിഷൻ ബെഞ്ചിൻ്റെ സ്റ്റേ

  • Home-FINAL
  • India
  • വിജയ് സിനിമ ജ​ന​നാ​യ​ക​ൻ’ പൊ​ങ്ക​ലി​നെ​ത്തി​ല്ല; റി​ലീ​സ് ഉ​ത്ത​ര​വിന് ഡിവിഷൻ ബെഞ്ചിൻ്റെ സ്റ്റേ

വിജയ് സിനിമ ജ​ന​നാ​യ​ക​ൻ’ പൊ​ങ്ക​ലി​നെ​ത്തി​ല്ല; റി​ലീ​സ് ഉ​ത്ത​ര​വിന് ഡിവിഷൻ ബെഞ്ചിൻ്റെ സ്റ്റേ


ചെ​ന്നൈ: ടി​വി​കെ അ​ധ്യ​ക്ഷ​നും ന​ട​നു​മാ​യ വി​ജ​യ്‌​യു​ടെ സി​നി​മ ക​രി​യ​റി​ലെ അ​വ​സാ​ന ചി​ത്ര​മാ​യ ജ​ന​നാ​യ​ക​ൻ പൊ​ങ്ക​ലി​ന് റീ​ലി​സി​നെ​ത്തുമെന്ന ആരാധകരുടെ പ്രതീക്ഷ പൊലിഞ്ഞു. ചി​ത്രം റീ​ലീ​സ് ചെ​യ്യാ​ൻ അ​നു​മ​തി ന​ൽ​കി​യ സിം​ഗി​ൾ ബെ​ഞ്ചി​ന്‍റെ ഉ​ത്ത​ര​വ് ഡി​വി​ഷ​ൻ ബെ​ഞ്ച് താ​ൽ​ക്കാ​ലി​ക​മാ​യി സ്റ്റേ ​ചെ​യ്തതോടെയാണിത്.
ചി​ത്ര​ത്തി​ന് യു/ ​എ സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കാ​ൻ നി​ർ​ദേ​ശി​ച്ചു​കൊ​ണ്ടു​ള്ള സിം​ഗി​ൾ ബെ​ഞ്ച് ഉ​ത്ത​ര​വാ​ണ് ഹൈ​ക്കോ​ട​തി താ​ത്കാ​ലി​ക​മാ​യി സ്‌​റ്റേ ചെ​യ്ത​ത്. കേ​സ് 21-ന് ​വീ​ണ്ടും പ​രി​ഗ​ണി​ക്കും. ഇതേ വിഷ​യ​ത്തി​ൽ നി​ർ​മാ​താ​ക്ക​ൾ സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ക്കാ​ൻ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്.
സെ​ൻ​സ​ർ സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കു​ന്ന​ത് വൈ​കി​പ്പി​ക്കു​ന്ന സെ​ൻ​സ​ർ ബോ​ർ​ഡ് ന​ട​പ​ടി​ക്കെ​തി​രെ നി​ർ​മാ​താ​ക്ക​ളാ​യ കെ​വി​എ​ൻ പ്രൊ​ഡ​ക്ഷ​ൻ​സ് ആ​ണ് മ​ദ്രാ​സ് ഹൈ​ക്കോ​ട​തി​യി​ൽ ഹ​ർ​ജി ന​ൽ​കി​യ​ത്. സെൻസർ സർട്ടിഫിക്കറ്റ് ലഭിക്കാത്തത് സിനിമ റിലീസിങ്ങിനെ ബാധിച്ചിരുന്നു. ഇത് നിർമാതാക്കൾക്ക് നഷ്ടത്തിനിടയാക്കുകയും ചെയ്തു.
നേ​ര​ത്തെ, കേ​സ് പ​രി​ഗ​ണി​ക്ക​വെ സെ​ൻ​സ​ർ ബോ​ർ​ഡി​ന്‍റെ ന​ട​പ​ടി​ക​ളെ കോ​ട​തി രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ചി​രു​ന്നു. സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കാ​മെ​ന്ന് ഉ​റ​പ്പ് ന​ൽ​കി​യ​ശേ​ഷം ചി​ത്രം പെ​ട്ട​ന്ന് റി​വൈ​സിം​ഗ് ക​മ്മി​റ്റി​ക്ക് വി​ട്ട​ത് എ​ന്തി​നാ​ണെ​ന്ന് ഹ​ർ​ജി പ​രി​ഗ​ണി​ച്ച ജ​സ്റ്റീ​സ് പി.​ടി.​ആ​ശ ചോ​ദി​ച്ചു. കമ്മി​റ്റി​യി​ലെ അം​ഗം ത​ന്നെ പ​രാ​തി​ക്കാ​ര​നാ​കു​ന്ന​ത് ശ​രി​യാ​യ പ്ര​വ​ണ​ത​യ​ല്ലെ​ന്നായിരുന്നു കോ​ട​തി നി​രീ​ക്ഷി​ച്ചത്‌.

Leave A Comment