ചെങ്ങന്നൂർ: കേരള കോൺഗ്രസിന്റെ മുതിർന്ന നേതാവും മുൻ എം.പിയുമായ കല്ലിശ്ശേരി പ ണിക്കരുവീട്ടിൽ കുതിരവട്ടത്ത് തോമസ് കുതിരവട്ടം (80) നിര്യാ തനായി. അവിഭക്ത കേരള കോ ൺഗ്രസിന്റെ വർക്കിങ് ചെയർമാനും ദീർഘകാലം ജനറൽ സെക്രട്ടറിയുമായിരുന്നു. 1985-1991 കാ ലഘട്ടത്തിലാണ് രാജ്യസഭാംഗമായത്. ബോഫോഴ്സ് ഇടപാടി നെക്കുറിച്ച് അന്വേഷിച്ച സംയു ഈ പാർലമെന്ററി കമ്മിറ്റി അംഗമായിരുന്നു. ഇതുൾപ്പെടെ പാ ർലമെന്റിന്റെ വിവിധ കമ്മിറ്റികളിൽ പ്രവർത്തിച്ചു. മലങ്കര ഓർത്ത ഡോക്സ് സഭ മാനേജിങ് കമ്മിറ്റി അംഗമായിരുന്നു.
ഭാര്യ: നരിയാപുരം മാടമ്പിൽ പറമ്പിൽ ലിസി തോമസ്. മക്കൾ: ജൂണി കുതിരവട്ടം (കേരള
തോമസ് കുതിരവട്ടം കോൺഗ്രസ് ഉന്നതാധികാരസ മിതി അംഗം), റോണി തോമസ്, ആനി തോമസ്, ടോണി കുതിരവട്ടം (തിരുവൻവണ്ടൂർ പഞ്ചായ ത്ത് അംഗം). മരുമക്കൾ: അഡ്വ. ഷീന ജൂണി, സഞ്ജയ് എം. കൗൾ (എം.ഡി ആൻഡ് സി.ഇ.ഒ, ഗിഫ്റ്റ് സിറ്റി, ഗുജറാത്ത്), ജിഷ ടോണി. സംസ്കാരം പിന്നീട്.

