രാജ്യസ്നേഹസന്ദേശമുയർത്തി ഡൽഹിയിൽ റിപ്പബ്ലിക് ദിനാഘോഷം

  • Home-FINAL
  • India
  • രാജ്യസ്നേഹസന്ദേശമുയർത്തി ഡൽഹിയിൽ റിപ്പബ്ലിക് ദിനാഘോഷം

രാജ്യസ്നേഹസന്ദേശമുയർത്തി ഡൽഹിയിൽ റിപ്പബ്ലിക് ദിനാഘോഷം


ന്യൂ​ഡ​ല്‍​ഹി: ദേ​ശീ​യ​ത​യു​ടെ​യും സൈ​നി​ക ക​രു​ത്തി​ന്‍റെ​യും വി​ളം​ബ​ര​വു​മാ​യി റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷ​ങ്ങ​ള്‍​ക്ക് തു​ട​ക്ക​മാ​യി. പ​രേ​ഡി​ന് മു​ന്നോ​ടി​യാ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഇ​ന്ത്യ ഗേ​റ്റി​ന് സ​മീ​പ​ത്തെ നാ​ഷ​ണ​ല്‍ വാ​ര്‍ മെ​മ്മോ​റി​യ​ലി​ല്‍ (അ​മ​ര്‍ ജ​വാ​ന്‍ ജ്യോ​തി) വീ​ര​മൃ​ത്യു വ​രി​ച്ച സൈ​നി​ക​ര്‍​ക്ക് ആ​ദ​ര​മ​ര്‍​പ്പി​ച്ചു.
സം​യു​ക്ത സൈ​നി​ക മേ​ധാ​വി ജ​ന​റ​ല്‍ അ​നി​ല്‍ ചൗ​ഹാ​ന്‍, ക​ര​സേ​ന മേ​ധാ​വി ജ​ന​റ​ല്‍ ഉ​പേ​ന്ദ്ര ദ്വി​വേ​ദി, നാ​വി​ക സേ​ന മേ​ധാ​വി അ​ഡ്മി​റ​ല്‍ ദി​നേ​ശ് കു​മാ​ര്‍ ത്രി​പാ​ഠി, വ്യോ​മ​സേ​ന മേ​ധാ​വി എ​യ​ര്‍ ചീ​ഫ് മാ​ര്‍​ഷ​ല്‍ എ ​പി. സിം​ഗ് എ​ന്നി​വ​ര്‍​ക്കൊ​പ്പ​മാ​ണ് പ്ര​ധാ​ന​മ​ന്ത്രി സൈ​നി​ക​ർ​ക്ക് ആ​ദ​ര​മ​ര്‍​പ്പി​ച്ച​ത്.

സൈ​നി​ക​ര്‍​ക്ക് ആ​ദ​രം അ​ര്‍​പ്പി​ച്ച ശേ​ഷം വാ​ര്‍ മെ​മ്മോ​റി​യ​ലി​ലെ സ​ന്ദ​ര്‍​ശ​ക ഗ്യാ​ല​റി​യി​ലു​ള്ള ഡി​ജി​റ്റ​ല്‍ ഡ​യ​റി​യി​ല്‍ പ്ര​ധാ​ന​മ​ന്ത്രി റി​പ്പ​ബ്ലി​ക് ദി​ന സ​ന്ദേ​ശം രേ​ഖ​പ്പെ​ടു​ത്തി. തു​ട​ര്‍​ന്ന് കേ​ന്ദ്ര പ്ര​തി​രോ​ധ മ​ന്ത്രി രാ​ജ്‌​നാ​ഥ് സിംഗി​നൊ​പ്പം അ​ദ്ദേ​ഹം ക​ര്‍​ത്ത​വ്യ പ​ഥി​ലേ​ക്ക് തി​രി​ച്ചു.

പ്ര​ധാ​ന​മ​ന്ത്രി ക​ര്‍​ത്ത​വ്യ പ​ഥി​ല്‍ എ​ത്തി​യ​തി​ന് പി​ന്നാ​ലെ, രാ​ഷ്ട്ര​പ​തി ദ്രൗ​പ​ദി മു​ര്‍​മു മു​ഖ്യാ​തി​ഥി​ക​ളാ​യ യൂ​റോ​പ്യ​ന്‍ ക​മ്മീ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് ഉ​ര്‍​സു​ല വോ​ണ്‍ ഡെ​ര്‍ ലെ​യ​നും, യൂ​റോ​പ്യ​ന്‍ കൗ​ണ്‍​സി​ല്‍ പ്ര​സി​ഡ​ന്‍റ് അ​ന്‍റോ​ണി​യോ കോ​സ്റ്റ​യ്ക്കും ഒ​പ്പം കു​തി​ര​ക​ളെ പൂ​ട്ടി​യ പ്ര​ത്യേ​ക വാ​ഹ​ന​ത്തി​ൽ (ബ​ഗ്ഗി) ക​ർ​ത്ത​വ്യ​പ​ഥി​ലേ​ക്ക് എ​ത്തി​ച്ചേ​ര്‍​ന്നു.
90 മി​നി​റ്റ് നീ​ളു​ന്ന പ​രേ​ഡി​ല്‍ 30 നി​ശ്ച​ല​ദൃ​ശ്യ​ങ്ങ​ളാ​ണ് അ​ണി​നി​ര​ക്കു​ന്ന​ത്. ‘നൂ​റ് ശ​ത​മാ​നം ഡി​ജി​റ്റ​ല്‍ സാ​ക്ഷ​ര​ത​യും വാ​ട്ട​ര്‍ മെ​ട്രോ​യും’ എ​ന്ന പ്ര​മേ​യ​ത്തി​ൽ കേ​ര​ള​ത്തി​ന്‍റെ നി​ശ്ച​ല​ദൃ​ശ്യം ശ്ര​ദ്ധ​യാ​ക​ര്‍​ഷി​ച്ചു.

Leave A Comment