കോ​ൺ​ഫി​ഡ​ൻറ് ഗ്രൂ​പ്പ് ഉ​ട​മ സി.​ജെ. റോ​യി​യു​ടെ സം​സ്കാ​രം ഞാ​യ​റാ​ഴ്ച ബ​ന്നാ​ർ​ഘ​ട്ട​യി​ലെ നേ​ച്ച​ർ കോ​ൺ​ഫി​ഡ​ൻറ് കാ​സ്കേ​ഡി​ൽ

  • Home-FINAL
  • English
  • കോ​ൺ​ഫി​ഡ​ൻറ് ഗ്രൂ​പ്പ് ഉ​ട​മ സി.​ജെ. റോ​യി​യു​ടെ സം​സ്കാ​രം ഞാ​യ​റാ​ഴ്ച ബ​ന്നാ​ർ​ഘ​ട്ട​യി​ലെ നേ​ച്ച​ർ കോ​ൺ​ഫി​ഡ​ൻറ് കാ​സ്കേ​ഡി​ൽ

കോ​ൺ​ഫി​ഡ​ൻറ് ഗ്രൂ​പ്പ് ഉ​ട​മ സി.​ജെ. റോ​യി​യു​ടെ സം​സ്കാ​രം ഞാ​യ​റാ​ഴ്ച ബ​ന്നാ​ർ​ഘ​ട്ട​യി​ലെ നേ​ച്ച​ർ കോ​ൺ​ഫി​ഡ​ൻറ് കാ​സ്കേ​ഡി​ൽ


ബെം​ഗ​ളൂ​രു: ബെം​ഗ​ളൂ​രു​വി​ൽ ഐ​ടി റെ​യ്ഡി​നി​ടെ സ്വ​യം വെ​ടി​യു​തി​ർ​ത്ത് അ​ന്ത​രി​ച്ച കോ​ൺ​ഫി​ഡ​ൻറ് ഗ്രൂ​പ്പ് ഉ​ട​മ സി.​ജെ. റോ​യി​യു​ടെ സം​സ്കാ​രം ഞാ​യ​റാ​ഴ്ച നടക്കും. ബ​ന്നാ​ർ​ഘ​ട്ട​യി​ലെ റോ​യി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള നേ​ച്ച​ർ കോ​ൺ​ഫി​ഡ​ൻറ് കാ​സ്കേ​ഡി​ൽ വൈ​കി​ട്ട് നാ​ലോ​ടെ​യാ​ണ് സം​സ്കാ​ര ച​ട​ങ്ങു​ക​ൾ. ഇ​ന്ന് പോ​സ്റ്റു​മോ​ർ​ട്ടം പൂ​ർ​ത്തി​യാ​യ ശേ​ഷം ഉ​ച്ച​യ്ക്ക് ര​ണ്ട് വ​രെ മൃ​ത​ദേ​ഹം പൊ​തു​ദ​ർ​ശ​ന​ത്തി​ന് വ​യ്ക്കും. ബ​ന്നാ​ർ​ഘ​ട്ട​യി​ൽ സം​സ്ക​രി​ക്ക​ണ​മെ​ന്നാ​യി​രു​ന്നു റോ​യി​യു​ടെ ആ​ഗ്ര​ഹ​മെ​ന്ന് കു​ടും​ബാം​ഗ​ങ്ങ​ൾ അ​റി​യി​ച്ചു.

അ​തേ​സ​മ​യം, പോ​ലീ​സ് കോ​ൺ​ഫി​ഡ​ൻറ് ഗ്രൂ​പ്പി​ലെ ജീ​വ​ന​ക്കാ​രു​ടെ മൊ​ഴി​യെ​ടു​ക്കു​ക​യാ​ണ്. ഹ​ല​സു​രു​വി​ലെ ഹോ​ട്ട​ലി​ലേ​ക്ക് വി​ളി​പ്പി​ച്ചാ​ണ് മൊ​ഴി​യെ​ടു​ക്കു​ന്ന​ത്. കു​ടും​ബാം​ഗ​ങ്ങ​ളു​ടെ മൊ​ഴി​യും അ​ന്വേ​ഷ​ണ​സം​ഘം രേ​ഖ​പ്പെ​ടു​ത്തി.
പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന് ശേ​ഷം രാ​വി​ലെ ഒ​ൻ​പ​തോ​ടെ ബെം​ഗ​ളൂ​രു ബോ​റിം​ഗ് ആ​ശു​പ​ത്രി​യി​ൽ നി​ന്ന് മൃ​ത​ദേ​ഹം കോ​റ​മം​ഗ​ല​യി​ലെ​ത്തി​ക്കും. സ​ഹോ​ദ​ര​ൻ സി.​ജെ. ബാ​ബു​വി​ൻറെ വീ​ട്ടി​ൽ ഉ​ച്ച​യ്ക്ക് ഒ​ന്നു​വ​രെ പൊ​തു​ദ​ർ​ശ​നം ഉ​ണ്ടാ​കും. തു​ട​ർ​ന്നാ​കും സം​സ്കാ​രം.
ഇ​ൻ​കം ടാ​ക്സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സ​മ്മ​ർ​ദ​മാ​ണ് മ​ര​ണ​ത്തി​ന് കാ​ര​ണ​മെ​ന്ന് കാ​ട്ടി കോ​ൺ​ഫി​ഡ​ൻറ് ഗ്രൂ​പ്പ് ഡ​യ​റ​ക്ട​ർ ടി.​ജെ. ജോ​സ​ഫ് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​തി​നെ​ത്തു​ട​ർ​ന്ന് അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ കൊ​ച്ചി​യി​ൽ നി​ന്നെ​ത്തി​യ ഐ​ടി ഉ​ദ്യോ​ഗ​സ്ഥ​രു​ടെ മൊ​ഴി ഇ​ന്നെ​ടു​ത്തേ​ക്കും. കോ​ൺ​ഫി​ഡ​ൻറ് ഗ്രൂ​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​ടേ​യും കു​ടും​ബാം​ഗ​ങ്ങ​ളു​ടെ​യും മൊ​ഴി​യും പോ​ലീ​സ് ഇ​ന്ന് രേ​ഖ​പ്പെ​ടു​ത്തും. ഡോ. ​സി.​ജെ. റോ​യി​യു​ടെ ഫോ​ണു​ക​ളു​ടെ വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന​യും ഇ​ന്ന് ന​ട​ക്കും. ബെം​ഗ​ളൂ​രു സെ​ൻ​ട്ര​ൽ ഡി​സി​പി​ക്കാ​ണ് അ​ന്വേ​ഷ​ണ ചു​മ​ത​ല.

Leave A Comment