സി.ജെ റോയിയുടെ മരണം: അന്വേഷണം സിനിമാ മേഖലയിലേക്കും

  • Home-FINAL
  • crime
  • സി.ജെ റോയിയുടെ മരണം: അന്വേഷണം സിനിമാ മേഖലയിലേക്കും

സി.ജെ റോയിയുടെ മരണം: അന്വേഷണം സിനിമാ മേഖലയിലേക്കും


ബംഗളൂരു: കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ സി ജെ റോയിയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം സിനിമാ മേഖലയിലേക്കും. റോയിക്ക് കട ബാദ്ധ്യതകളില്ല. എന്നാൽ ദുബായിലും കേരളത്തിലുമുള്ള റിയൽ എസ്റ്റേറ്റ് പ്രോജക്‌ടുകൾക്കായി രാഷ്‌ട്രീയ നേതാക്കളിൽ നിന്നും സിനിമാ മേഖലയിൽ നിന്നുള്ളവരിൽ നിന്നും നിക്ഷേപം സ്വീകരിച്ചിരുന്നു. കേന്ദ്ര ഏജൻസികളുടെ വലയിൽ റോയ് കുടുങ്ങിയേക്കുമെന്ന സംശയത്തിൽ ചില നിക്ഷേപകർ പണം തിരിച്ച് ചോദിച്ചത് കൂടുതൽ സമ്മർദ്ദത്തിനിരയാക്കിയെന്നും വിവരമുണ്ട്. റോയി എഴുതിയ കുറിപ്പിൽ നിക്ഷേപകരുടെ വിശദാംശങ്ങളുണ്ട്.

പല ഇടപാടുകളുടെയും സ്രോതസ് വെളിപ്പെടുത്താനാകാത്തത് റോയിയെ കടുത്ത സമ്മർദ്ദത്തിലാക്കിയെന്നും ഇതാണ് കടുത്ത തീരുമാനത്തിലേയ്ക്ക് നീങ്ങാൻ കാരണമായതെന്നുമാണ് സംശയം. കൊച്ചിയിലെ 156 ഫ്ളാറ്റുകൾ വളരെ വില കുറച്ചുകാട്ടി വിറ്റെന്ന സംശയമാണ് ആദായ നികുതി റെയ്ഡിലേക്ക് നയിച്ചതെന്നു കരുതുന്നു.

മരണത്തിന് തൊട്ടുമുമ്പ് ആരെയൊക്കെ റോയ് വിളിച്ചിരുന്നു എന്നറിയാൻ ഫോൺ കാൾ വിവരങ്ങൾ പരിശോധിച്ചുവരികയാണ്. ഡയറിലെ ഒമ്പതു പേജുകളിലായി എഴുതിയ ആത്മഹത്യാ കുറിപ്പിൽ പ്രമുഖ രാഷ്ട്രീയ നേതാവിന്റെ പേരുണ്ടെന്ന അഭ്യൂഹവും പരന്നിട്ടുണ്ട്.

Leave A Comment