സന്തോഷ് ട്രോഫി: കേരളം ഫൈനലിൽ

  • Home-FINAL
  • India
  • സന്തോഷ് ട്രോഫി: കേരളം ഫൈനലിൽ

സന്തോഷ് ട്രോഫി: കേരളം ഫൈനലിൽ


ദിബ്രുഗണ്ഡ്: സന്തോഷ് ട്രോഫി ഫുട്‌ബോൾ മത്സരത്തിൽ കേരളം ഫൈനലിൽ. കരുത്തരായ പഞ്ചാബിനെ എതിരില്ലാത്ത നാല് ഗോളുകൾക്ക് തകർത്താണ് കേരളത്തിന്റെ മുന്നേറ്റം. തുടർച്ചയായ രണ്ടാം തവണയാണ് കേരളം കിരീടപ്പോരാട്ടത്തിന് യോഗ്യത നേടുന്നത്. ഞായറാഴ്ച നടക്കുന്ന ഫൈനലിൽ സർവീസസാണ് കേരളത്തിന്റെ എതിരാളികൾ. റെയിൽവേസിനെ 2-0ന് തകർത്താണ് സർവീസ് ഫൈനലിലേക്ക് കടന്നത്. ധാക്കുവഖാന സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിന്റെ തുടക്കം മുതൽ കേരളമാണ് ആധിപത്യം പുലർത്തിയത്.
16-ാം മിനിട്ടിൽ മുഹമ്മദ് അജ്‌‌സലാണ് ആദ്യ ഗോൾ നേടിയത്. 34, 83 മിനിട്ടുകളിൽ മുഹമ്മദ് റിയാസ് ഇരട്ട ഗോളുകൾ നേടി. ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുൻപ് എം. വിഘ്‌നേഷും ഗോൾ നേടി.

Leave A Comment