സ്‌പാ സെന്റർ കൂട്ടബലാത്സംഗത്തിനു പിന്നിൽ ബിസിനസ് പകയെന്ന് സൂചന

  • Home-FINAL
  • crime
  • സ്‌പാ സെന്റർ കൂട്ടബലാത്സംഗത്തിനു പിന്നിൽ ബിസിനസ് പകയെന്ന് സൂചന

സ്‌പാ സെന്റർ കൂട്ടബലാത്സംഗത്തിനു പിന്നിൽ ബിസിനസ് പകയെന്ന് സൂചന


പത്തനംതിട്ട: തിരുവല്ലയിൽ സ്‌പാ ജീവനക്കാരി കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തിനു പിന്നിൽ ക്വട്ടേഷനെന്ന് സൂചന. സ്‌പാ സെന്ററിന്റെ ഉടമ ഡോ. സഞ്ജയ്‌യാണ് ഗുരുതര ആരോപണങ്ങളുന്നയിച്ച് രംഗത്തെത്തിയിരിക്കുന്നത്. ആക്രമണം ക്വട്ടേഷൻ നൽകിയിട്ടാണെന്നും തിരുവല്ലയിലെ മറ്റൊരു സ്‌പാ സെന്ററിന്റെ ഉടമയാണ് ഇതിനുപിന്നിലെന്നുമാണ് സഞ്ജയ് ആരോപിക്കുന്നത്. തന്റെ ബിസിനസ് തകര്‍ക്കുകയാണ് ലക്ഷ്യമെന്നും ഉടമ പറഞ്ഞു.
ഗുണ്ടാപിരിവ് നൽകാത്തതിലുള്ള അതിക്രമം എന്ന കഥ പൊലീസിന്റെയാണെന്നും. പൊലീസും ഗുണ്ടകളും തമ്മിൽ ബന്ധമുണ്ടെന്നും സഞ്ജയ് ആരോപിക്കുന്നു.

അതേസമയം, കേസിൽ പൊലീസിലും ആഭ്യന്തര അന്വേഷണം തുടങ്ങിയിരിക്കുകയാണ്. പൊലീസ് – ഗുണ്ടാ അവിശുദ്ധ കൂട്ടുകെട്ടുണ്ടെന്ന സംശയത്തെ തുടർന്ന് ഉന്നത നിർദ്ദേശപ്രകാരമാണ് അന്വേഷണം. സ്‌പാ സെന്ററുകളിൽ നിന്ന് മാസപ്പടി വാങ്ങുന്ന പൊലീസുകാർ
ഉണ്ടെന്നാണ് സംശയം.

Leave A Comment