കും​ഭ​മേ​ള താ​ര​ത്തി​ന്‍റെ വി​വാ​ഹം; മ​ധ്യ​പ്ര​ദേ​ശ് പോ​ലീ​സ് വീ​ണ്ടും കേ​ര​ള​ത്തി​ലേ​ക്ക്

  • Home-FINAL
  • India
  • കും​ഭ​മേ​ള താ​ര​ത്തി​ന്‍റെ വി​വാ​ഹം; മ​ധ്യ​പ്ര​ദേ​ശ് പോ​ലീ​സ് വീ​ണ്ടും കേ​ര​ള​ത്തി​ലേ​ക്ക്

കും​ഭ​മേ​ള താ​ര​ത്തി​ന്‍റെ വി​വാ​ഹം; മ​ധ്യ​പ്ര​ദേ​ശ് പോ​ലീ​സ് വീ​ണ്ടും കേ​ര​ള​ത്തി​ലേ​ക്ക്


കൊ​ച്ചി: കും​ഭ​മേ​ള വൈ​റ​ൽ താ​ര​ത്തി​ന്‍റെ വി​വാ​ഹ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ മ​ധ്യ​പ്ര​ദേ​ശ് പോ​ലീ​സ് വീണ്ടും കേരളത്തിലേക്ക്. തി​രി​ച്ചു.
നേ​ര​ത്തെ പെ​ൺ​കു​ട്ടി​യു​ടെ മാ​താ​പി​താ​ക്ക​ൾ ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ഭ​ർ​ത്താ​വ് ഫ​ർ​മാ​നെ​നെ​തി​രെ ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ലി​ന് കേ​സെ​ടു​ത്തി​രു​ന്നു. ഇ​തി​ന്‍റെ അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി മ​ധ്യ​പ്ര​ദേ​ശ് പോ​ലീ​സ് കൊ​ച്ചി​യി​ലെ​ത്തി​യി​രു​ന്നു.

അ​തേ​സ​മ​യം പ​ട്ടി​ക​വ​ർ​ഗ ക​മ്മീ​ഷ​ൻ നി​ർ​ദ്ദേ​ശ​പ്ര​കാ​രം കേ​സി​ൽ പു​തി​യ വ​കു​പ്പു​ക​ൾ ചേ​ർ​ക്കു​മെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. പെ​ൺ​കു​ട്ടി​ക്ക് പ്രാ​യ​പൂ​ർ​ത്തി​യാ​യി​ല്ല എ​ന്നാ​ണ് പ​ട്ടി​ക​വ​ർ​ഗ ക​മ്മീ​ഷ​ൻ നേ​ര​ത്തെ വ്യ​ക്ത​മാ​ക്കി​യ​ത്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ വി​വാ​ഹ​ത്തെ സം​ബ​ന്ധി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്തി റി​പ്പോ​ർ​ട്ട് ന​ല്‍​കാ​ൻ പോ​ലീ​സി​ന് നി​ർ​ദ്ദേ​ശം ന​ൽ​കി​യി​രു​ന്നു.

ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഇ​രു​സം​സ്ഥാ​ന​ങ്ങ​ളി​ലെ​യും ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ ക​ഴി​ഞ്ഞ ദി​വ​സം ക​മ്മീ​ഷ​ന് മു​ന്നി​ല്‍ ഹാ​ജ​രാ​യി​രു​ന്നു. പെ​ൺ​കു​ട്ടി​യു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്താ​ൻ കേ​ര​ള​ത്തി​ൽ എ​ത്തി​യെ​ങ്കി​ലും ഇ​തി​ന് സാ​ധി​ച്ചി​ല്ലെ​ന്നും കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ആ​വ​ശ്യ​മു​ണ്ടെ​ന്നും മ​ധ്യ​പ്ര​ദേ​ശ് പോ​ലീ​സ് ക​മ്മീ​ഷ​നെ അ​റി​യി​ച്ചു.

Leave A Comment