തൃശൂര്‍: കുന്നംകുളത്ത് കുടുംബം കൂട്ട ആത്മഹത്യാ ശ്രമം നടത്തിയതിന് കാരണം ഗള്‍ഫ് പ്രവാസിയായ ഗൃഹനാഥന് ജോലി നഷ്ടപ്പെട്ടതിലുള്ള മനോവിഷമമെന്ന് സൂചന. പഴഞ്ഞി എംഡി കോളേജിന് സമീപം താമസിക്കുന്ന പ്രവാസിയായ സിബിയും മകള്‍ അലീനയുമാണ് മരിച്ചത്. സിബിയുടെ ഭാര്യ ബീന, മകന്‍ ആദിത്യന്‍ എന്നിവരെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഗള്‍ഫില്‍ ജോലിനോക്കിയിരുന്ന സിബിയ്ക്ക് ജോലി നഷ്ടപ്പെട്ടതോടെ തിരികെ നാട്ടിലെത്തിയിരുന്നു. കടുത്ത സാമ്പത്തിക ബാദ്ധ്യത കുടുംബത്തിനുണ്ടായിരുന്നു എന്ന് സൂചനയുണ്ട്. ഇതാണ് ആത്മഹത്യയിലേക്ക് എത്തിച്ചത്.
ആത്മഹത്യാശ്രമത്തിനിടെ 17കാരനായ ആദിത്യന്‍ ഭയന്ന് പൊലീസിനെ വിളിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. സിബിയുടെ മൃതദേഹം കിണിറ്റിലും അലീനയെ തൂങ്ങിമരിച്ച നിലയിലുമാണ് കണ്ടെത്തിയത്.