ആലപ്പുഴ: ആലപ്പുഴക്കാരി കസിയ മിസ് യൂണിവേഴ്‌സ് ഇന്ത്യ മത്‌സരവിജയിയായി.നവംബറിൽ നടക്കുന്ന മിസ് യൂണിവേഴ്സ് മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിക്കുക കസിയ യായിരിക്കും. അഞ്ചാം വയസിൽ ഫാഷൻ വേദിയിലെത്തിയതാണ് 19 കാരിയായ കസിയ ലിസ് മെജോ. ജയ്പൂരിൽ നടന്ന മിസ് യൂണിവേഴ്‌സ് ഇന്ത്യ 2026 ഗ്രാൻഡ് ഫിനാലെയിൽ 52 മത്സരാർത്ഥികളെ പിന്നിലാക്കിയാണ് ദേശീയ കിരീടം ചൂടിയത്. നിയമപഠനത്തിനൊപ്പം മോഡലിംഗും ഫാഷൻ മത്സരങ്ങളും മുന്നോട്ടുകൊണ്ടുപോകുന്ന കസിയ ശുഭപ്രതീക്ഷയിലാണ്. പ്യൂർട്ടോ റിക്കോയിലാണ്
75-ാമത് മിസ് യൂണിവേഴ്സ് മത്സരം.