സുകുമാരക്കുറുപ്പ് മരിച്ചോ? ബ്രൂണെയിലുണ്ടെന്ന് റിപ്പോർട്ട്

  • Home page
  • India
  • സുകുമാരക്കുറുപ്പ് മരിച്ചോ? ബ്രൂണെയിലുണ്ടെന്ന് റിപ്പോർട്ട്

സുകുമാരക്കുറുപ്പ് മരിച്ചോ? ബ്രൂണെയിലുണ്ടെന്ന് റിപ്പോർട്ട്


തിരുവനന്തപുരം: സുകുമാരക്കുറുപ്പ് മരിച്ചെന്ന നിഗമനത്തിൽ അന്വേഷണം അവസാനിപ്പിക്കാനിരിക്കെ ജീവിച്ചിരുപ്പുണ്ടെന്ന നിർണായകവിവരങ്ങൾ പങ്കുവച്ച് സൈബർ വിദഗ്‌ദ്ധൻ. ചാക്കോ വധക്കേസുമായി ബന്ധപ്പെട്ട് നാലരപ്പതിറ്റാണ്ടായി ഒളിവിലായ സുകുമാരക്കുറുപ്പ് ജീവിച്ചിരിക്കുന്നതായുള്ള സംശയമാണ് സൈബർ വിദഗ്‌ദ്ധൻ പങ്കുവയ്‌ക്കുന്നത്.

സുകുമാരക്കുറുപ്പിനോട് രൂപസാദൃശ്യമുള്ള മലയാളി വയോധികനെ ബ്രൂണൈയിൽ കണ്ടെത്തിയതായാണ് വിവരം. സുകുമാരക്കുറുപ്പിന്റെ കേസിൽ കൗതുകം തോന്നിയ സൈബർ വിദഗ്‌ദ്ധൻ നടത്തിയ അന്വേഷണത്തിലാണ് നിർണായകവിവരങ്ങൾ ലഭിച്ചത്. കുറുപ്പിന്റെ ബന്ധുക്കളുടെ ഫോണുകൾ ഉൾപ്പെടെ അന്വേഷണത്തിന്റെ ഭാഗമായി ഹാക്ക് ചെയ്‌തതായാണ് റിപ്പോർട്ട്.

ബ്രൂണെയിലെ സിങ് പാങ് എന്ന സ്ഥലത്ത് സുകുമാരക്കുറുപ്പ് ജീവിച്ചിരിക്കുന്നതായാണ് സൈബർ വിദഗ്‌ദ്ധൻ പങ്കുവയ്‌ക്കുന്ന വിവരം. വയോധികന്റെ ചിത്രവും ഇയാൾ താമസിക്കുന്ന സ്ഥലത്തിന്റെ ദൃശ്യങ്ങളും പുറത്തുവിട്ടുണ്ട്. ഇയാൾ നിരീക്ഷണത്തിലാണെന്നാണ് വിവരം.നിയമവിരുദ്ധമായാണ് മലയാളി വയോധികൻ ബ്രൂണെയിൽ കഴിയുന്നതെന്നും വിവരമുണ്ട്. കേന്ദ്ര രഹസ്യാന്വേഷണ ഏജൻസി ഈ വിവരങ്ങൾ ഗൗരവമായെടുത്ത്വിശദമായ അന്വേഷണം ആരംഭിച്ചതായാണ് റിപ്പോർട്ടുകൾ.

Leave A Comment