മാണി സി കാപ്പൻ എംഎൽഎക്ക് ചെക്ക് കേസിൽ ഒരു വർഷം തടവ്

  • Home page
  • India
  • മാണി സി കാപ്പൻ എംഎൽഎക്ക് ചെക്ക് കേസിൽ ഒരു വർഷം തടവ്

മാണി സി കാപ്പൻ എംഎൽഎക്ക് ചെക്ക് കേസിൽ ഒരു വർഷം തടവ്


മുംബൈ: ചെക്ക് കേസിൽ യു.ഡി.എഫ് എം.എൽ.എ മാണി സി കാപ്പനെ ഒരു വർഷം തടവിന് മുംബൈ ബോറിവലി കോടതി ശിക്ഷിച്ചു. കണ്ണൂർ വിമാനത്താവളത്തിൽ ഓഹരി പങ്കാളിത്തം വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന മലയാളി പ്രവാസി വ്യവസായിയുടെ പരാതിയിലടക്കം നാല് കേസുകളിലാണ് ശിക്ഷ വിധിച്ചത്.

ഒരു മാസത്തിനകം 5.3 കോടി രൂപ പരിശസഹിതം നഷ്ടപരിഹാരം നൽകാനും കോടതി ഉത്തരവിട്ടു. പണം നൽകിയില്ലെങ്കിൽ മൂന്നുമാസം കൂടി തടവ് ശിക്ഷ അനുഭവിക്കണം. ശിക്ഷ ഒരു വർഷമായതിനാൽ എം.എൽ.എ സ്ഥാനത്തിന് അയോഗ്യത ബാധകമാകില്ല. ഓഹരി നല്‍കാമെന്ന് പറഞ്ഞ് മൂന്ന് കോടിയലധികം രൂപ തട്ടിയെടുത്തെന്നാണ് കേസ്. എറണാകുളം മജിസ്‌ട്രേറ്റ് കോടതിയിൽ രജിസ്റ്റര്‍ ചെയ്‌ത കേസ് ഹൈകോടതിയിലെത്തിയെങ്കിലും നടപടി ക്രമങ്ങള്‍ മുന്നോട്ടുപോയില്ല. തുടര്‍ന്ന് മുംബൈ വ്യവസായി ദിനേശ് മേനോന്‍ ബോറിവലി കോടതിയെ സമീപിക്കുകയായിരുന്നു.
അതേസമയം, ഗൂഢാലോചനയാണെന്നും ആർക്കും പണം കൊടുക്കാനില്ലെന്നും മാണി സി കാപ്പൻ പ്രതികരിച്ചു.

Leave A Comment