മധ്യപ്രദേശിൽ ചിതയിൽനിന്ന് മൃതദേഹഭാഗം ഭക്ഷിച്ച അഘോരി അറസ്റ്റിൽ

  • Home page
  • India
  • മധ്യപ്രദേശിൽ ചിതയിൽനിന്ന് മൃതദേഹഭാഗം ഭക്ഷിച്ച അഘോരി അറസ്റ്റിൽ

മധ്യപ്രദേശിൽ ചിതയിൽനിന്ന് മൃതദേഹഭാഗം ഭക്ഷിച്ച അഘോരി അറസ്റ്റിൽ


ഉജ്ജയിൻ: ശ്മശാനത്തിലെ കത്തുന്ന ചിതയിൽനിന്ന് മൃതദേഹഭാഗങ്ങൾ എടുത്തു ഭക്ഷിച്ച സ്വയം പ്രഖ്യാപിത അഘോരി സ്ത്രീയെ മധ്യപ്രദേശിലെ ഉജ്ജയിൻ പൊലീസ് അറസ്റ്റ് ചെയ്തു. കാളി നന്ദ് ഗിരി എന്ന ലേഡി അഘോരിയാണ് പിടിയിലായത്. കത്തുന്ന ചിതയിൽനിന്ന് വാൾ ഉപയോഗിച്ച് മൃതദേഹഭാഗം കുത്തിയെടുത്ത് ഇവർ ഭക്ഷിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ലേഡി അഘോരി തന്നെ പകർത്തി പുറത്തുവിട്ടതാണ് ഈ വീഡിയോ. ശ്മശാനത്തിന്റെ മേൽനോട്ടക്കാരനായ വിഷ്ണു മഹാരാജ് നൽകിയ പരാതിയിലാണ് പൊലീസ് നടപടി. ശ്മശാനത്തിൽ അതിക്രമിച്ചു കയറുക, സംസ്കാരച്ചടങ്ങുകൾ തടസ്സപ്പെടുത്തുക, മൃതദേഹത്തോട് അനാദരവ് കാണിക്കുക തുടങ്ങിയ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിട്ടുള്ളത്. അറസ്റ്റിലായ ഇവരെ കോടതി 15 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

അല്ലൂരി ശ്രീനിവാസ് എന്ന പേരിൽ പുരുഷനായി ജനിച്ച കാളി നന്ദ് ഗിരി പിന്നീട് ട്രാൻസ്ജെൻഡർ വ്യക്തിത്വം സ്വീകരിക്കുകയായിരുന്നുവെന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമായി. സമൂഹമാധ്യമങ്ങളിൽ സജീവമായ ഇവർ വിവിധ ആചാരങ്ങളെയും ആരാധനാലയങ്ങളെയും കുറിച്ചുള്ള വീഡിയോകൾ സ്ഥിരമായി പങ്കുവെക്കാറുണ്ട്.

Leave A Comment