എയർ ഇന്ത്യ വിമാന അപകടം; ക്യാപ്റ്റൻ ലഹരി ഉപയോഗിച്ചതായി പ്രാഥമിക അന്വേഷണ റിപ്പോർട്ട്

  • Home page
  • India
  • എയർ ഇന്ത്യ വിമാന അപകടം; ക്യാപ്റ്റൻ ലഹരി ഉപയോഗിച്ചതായി പ്രാഥമിക അന്വേഷണ റിപ്പോർട്ട്

എയർ ഇന്ത്യ വിമാന അപകടം; ക്യാപ്റ്റൻ ലഹരി ഉപയോഗിച്ചതായി പ്രാഥമിക അന്വേഷണ റിപ്പോർട്ട്


ന്യൂഡൽഹി: ഫുക്കറ്റിൽനിന്ന് ഡൽഹിയിലേക്ക് വരികയായിരുന്ന എയർ ഇന്ത്യ വിമാനം ഒഡീഷയ്ക്ക് മുകളിലൂടെ പറക്കവേ 300 അടി താഴേക്ക് പതിച്ച സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. വിമാനത്തിലെ പൈലറ്റ് ഇൻ കമാൻഡ് ലഹരിമരുന്ന് ഉപയോഗിച്ചതായി എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (AAIB) സമർപ്പിച്ച പ്രാഥമിക റിപ്പോർട്ടിൽ വ്യക്തമാക്കി. ഡൽഹിയിൽ വിമാനമിറങ്ങിയ ഉടൻ നടത്തിയ ആദ്യ പരിശോധനയിലും തുടർന്നുള്ള വിശദമായ സാമ്പിൾ പരിശോധനയിലും പൈലറ്റ് ലഹരി ഉപയോഗിച്ചിരുന്നതായി സ്ഥിരീകരിച്ചു.വിഷയം അതീവ ഗുരുതരമായി കാണണമെന്നും പൈലറ്റിനെതിരെ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) കർശന നടപടികൾ സ്വീകരിക്കണമെന്നും റിപ്പോർട്ടിൽ നിർദേശിക്കുന്നു.

3 കുട്ടികൾ ഉൾപ്പെടെ 137 യാത്രക്കാരും 8 ജീവനക്കാരുമായി ആകെ 145 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. പെട്ടെന്നുണ്ടായ പ്രകമ്പനത്തിലും താഴേക്ക് പതിച്ചതിലും 20 യാത്രക്കാർക്കും 4 ജീവനക്കാർക്കും പരുക്കേറ്റു. സംഭവത്തെ തുടർന്ന് എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളിലെ മുഴുവൻ പൈലറ്റുമാർക്കും ലഹരി നിർണയ പരിശോധനമാനേജ്‌മെന്റ് നിർബന്ധമാക്കി. യാത്രക്കാരുടെ സുരക്ഷയും വിശ്വാസ്യതയും ഉറപ്പാക്കാനാണ് ഈ നടപടിയെന്ന് കമ്പനി അറിയിച്ചു.

Leave A Comment