യുവതിയുടെയും കുഞ്ഞിന്റെയും യന്ത്രം കൊണ്ട് കഴുത്തറുത്ത്‌ അറുത്ത പ്രതി സംസ്ഥാനം വിട്ടു

  • Home page
  • crime
  • യുവതിയുടെയും കുഞ്ഞിന്റെയും യന്ത്രം കൊണ്ട് കഴുത്തറുത്ത്‌ അറുത്ത പ്രതി സംസ്ഥാനം വിട്ടു

യുവതിയുടെയും കുഞ്ഞിന്റെയും യന്ത്രം കൊണ്ട് കഴുത്തറുത്ത്‌ അറുത്ത പ്രതി സംസ്ഥാനം വിട്ടു


അഗളി (പാലക്കാട്): അട്ടപ്പാടി ഭവാനിപ്പുഴയിൽ യുവതിയുടെയും അഞ്ചു വയസ്സു തോന്നിക്കുന്ന പെൺകുഞ്ഞിന്റെയും ഉടലുകളും തലകളും മൂന്നു പ്ലാസ്റ്റിക് ചാക്കുകളിൽ കെട്ടി ഉപേക്ഷിച്ച നിലയിൽ. ഇതര സംസ്ഥാനക്കാരായ യുവതിയും കുഞ്ഞുമാണ്‌ മരിച്ചത്‌. പ്രതിയും ഇതര സംസ്ഥാനക്കാരനാണെന്നും ഇയാൾ കേരളത്തിൽനിന്നു കടന്നുകളഞ്ഞെന്നുമാണു വിവരം. കോട്ടത്തറ ഭാഗത്തെ കടയിൽനിന്നാണു പ്രതി ചാക്ക് വാങ്ങിയതെന്നാണ് വിവരം. യുവതിയുടെ ഭർത്താവ് തന്നെയാണ് പ്രതിയെന്നും ഇവർ തമ്മിൽ തർക്കമുണ്ടായതിനെ തുടർന്നാണ്‌ അക്രമമെന്നുമാണ്‌ സൂചന. ഇവർ ബംഗാൾ സ്വദേശികളാണെന്നാണ് വിവരം. തോട്ടം തൊഴിലാളിയാണ് പ്രതി. 20 ദിവസം മുൻപാണ് ഇയാളും ഭാര്യയും മകളും അട്ടപ്പാടിയിലെത്തിയത്. ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടർന്നാണ് കൊലപാതകമെന്ന് പൊലീസ് പറഞ്ഞു.

യന്ത്രം ഉപയോഗിച്ച് കഴുത്തറുത്ത രീതിയിലാണ് മൃതദേഹങ്ങൾ കാണപ്പെട്ടത്. പ്രതിക്ക് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. മൃതദേഹങ്ങൾ ഇടുപ്പിന്റെ ഭാഗത്തുവച്ച് മടക്കി കൈകാലുകൾ ചേർത്ത് പ്ലാസ്റ്റിക് കൊണ്ട് പൊതിഞ്ഞശേഷമാണ് ചാക്കിൽ കയറ്റി ഉപേക്ഷിച്ചത്. പുതൂർ ചീരക്കടവിൽ ഇന്നലെ ഉച്ചയോടെയാണു പരിസരവാസികൾ ചാക്കുകെട്ടുകൾ കണ്ടത്. പുഴയിൽ ഒഴുകിയെത്തിയ ചാക്കുകെട്ടുകൾ വെള്ളം കുറഞ്ഞതോടെ പുറത്തുകാണുകയായിരുന്നു. നാട്ടുകാർ അറിയിച്ചതനുസരിച്ചു പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയപ്പോൾ ഒരു ചാക്കിൽ യുവതിയുടെയും കുട്ടിയുടെയും മുറിച്ചുമാറ്റിയ തലകൾ കണ്ടെത്തി. 50 മീറ്റർ ദൂരെ മറ്റൊരു ചാക്കിൽ പെൺകുട്ടിയുടെ ശരീരം ലഭിച്ചു. തുടർന്നു നടത്തിയ തിരച്ചിലിലാണ് അരക്കിലോമീറ്ററോളം അകലെ പ്ലാസ്റ്റിക് ചാക്കിൽ യുവതിയുടെ ഉടൽ കണ്ടെത്തിയത്.

Leave A Comment