മെസിയുടെ പേരിലെ തട്ടിപ്പ്; ഒരേസമയം അഞ്ചിടങ്ങളിൽ റെയ്‌ഡ്

  • Home page
  • crime
  • മെസിയുടെ പേരിലെ തട്ടിപ്പ്; ഒരേസമയം അഞ്ചിടങ്ങളിൽ റെയ്‌ഡ്

മെസിയുടെ പേരിലെ തട്ടിപ്പ്; ഒരേസമയം അഞ്ചിടങ്ങളിൽ റെയ്‌ഡ്


കൊച്ചി: മെസിയുമായി ബന്ധപ്പെട്ട തട്ടിപ്പിൽ കേസെടുത്ത എസ്‌ഐടി പരിപാടി സ്‌പോൺസർ ചെയ്‌ത റിപ്പോർട്ടർ ചാനലിന്റെ ഓഫീസിലും ഉടമയായ ആന്റോ അഗസ്റ്റിന്റെ വീട്ടിലും റെയ്‌ഡ് നടത്തി. കളമശേരി സ്റ്റേഷനിൽ ഇന്നലെയാണ് കേസ്‌ രജിസ്റ്റർ ചെയ്‌തത്. തുടർന്ന് ബുധനാഴ്ച പുലർച്ചെ രണ്ട് മണി മുതലാണ് റെയ്‌ഡ് ആരംഭിച്ചത്. റിപ്പോർട്ടർ ടിവി യുടെ ന്യൂസ് ഡസ്‌കിലും പോലീസെത്തി പരിശോധന നടത്തി.ഒരേസമയം കൊച്ചിയിലും വയനാട്ടിലും അടക്കം അഞ്ചിടത്താണ് റെയ്‌ഡ് . പ്രാഥമിക അന്വേഷണത്തിൽ ഗുരുതരമായ ക്രമക്കേടുകൾ ബോദ്ധ്യപ്പെട്ട സാഹചര്യത്തിലാണ് എഫ്‌ഐ‌ആർ രജിസ്റ്റർ ചെയ്‌തിരിക്കുന്നത്.

Leave A Comment