എംഡിഎംഎയുമായി വനിതാ യൂട്യൂബർ അടക്കം നാലുപേർ പിടിയിൽ
മലപ്പുറം: എംഡിഎംഎയുമായി വനിതാ യൂട്യൂബർ അടക്കം നാലുപേരെ മലപ്പുറം പൊലീസ് പിടികൂടി. കാവുങ്ങൽ സ്വദേശി മിനു ജാസ്മിൻ, ഷജാദ്, അനസ്, ഷബീർ എന്നിവരാണ് അറസ്റ്റിലായത്.
കാറിൽ കടത്തുകയായിരുന്ന 10.5 ഗ്രാം എംഡിഎംഎയാണ് പൊലീസ് പിടിച്ചെടുത്തത്. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി പൊതുജനമധ്യത്തിൽ നിന്നാണ് പ്രതികളെ പിടികൂടിയത്.