ന്യൂഡൽഹി: ശ്വാസകോശ അണുബാധയെ തുടർന്ന് മുതിർന്ന ബിജെപി നേതാവും മുൻ ഉപപ്രധാനമന്ത്രിയുമായ എൽ കെ അദ്വാനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡൽഹിയിലെ ഇന്ദ്രപ്രസ്ഥ അപ്പോളോ ആശുപത്രിയിലാണ് 98കാരനായ അദ്വാനി ചികിത്സയിൽ കഴിയുന്നത്. അദ്വാനിയുടെ ആരോഗ്യനില തൃപ്‌തികരമാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആശുപത്രി അധികൃതർ അറിയിച്ചു.
വെള്ളിയാഴ്‌ച രാത്രി ഏഴരയോടെയാണ് എൽ കെ അദ്വാനിയെ ആശുപത്രിയിൽ എത്തിച്ചത്. നിലവിൽ പൾമനറി വിഭാഗത്തിലെ ഡോക്‌ടർമാരുടെ നിരീക്ഷണത്തിൽ തുടരുകയാണ് അദ്വാനി. മെഡിക്കൽ പരിശോധനകളും പുരോഗമിക്കുന്നുണ്ട്. വാർദ്ധക്യ സഹജമായ ആരോഗ്യപ്രശ്‌നങ്ങളെത്തുടർന്ന് മുമ്പും അദ്വാനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
