എംബിബിഎസ് വിദ്യാർഥിനി കൂട്ട ബലാത്സംഗത്തിന് ഇരയായി, സുഹൃത്ത് ഓടി രക്ഷപ്പെട്ടു; ആരോഗ്യനില ഗുരുതരം

  • Home-FINAL
  • India
  • എംബിബിഎസ് വിദ്യാർഥിനി കൂട്ട ബലാത്സംഗത്തിന് ഇരയായി, സുഹൃത്ത് ഓടി രക്ഷപ്പെട്ടു; ആരോഗ്യനില ഗുരുതരം

എംബിബിഎസ് വിദ്യാർഥിനി കൂട്ട ബലാത്സംഗത്തിന് ഇരയായി, സുഹൃത്ത് ഓടി രക്ഷപ്പെട്ടു; ആരോഗ്യനില ഗുരുതരം


കൊൽക്കത്ത: ബംഗാളിലെ ദുർഗാപുരിലെ സ്വകാര്യ മെഡിക്കൽ കോളജിനു സമീപം വെള്ളിയാഴ്ച രാത്രി ഒഡീഷയിൽ നിന്നുള്ള രണ്ടാം വർഷ എംബിബിഎസ് വിദ്യാർഥിനി കൂട്ട ബലാത്സംഗത്തിന് ഇരയായി. ഒഡീഷയിലെ ജലേശ്വർ സ്വദേശിനിയായ വിദ്യാർഥിനി പുരുഷ സുഹൃത്തിനൊപ്പം പുറത്തുപോയപ്പോൾ രാത്രി എട്ടുമണിയോടെ കോളജിന്റെ ഗേറ്റിനു സമീപം അജ്ഞാതർ ഇരുവരെയും തടഞ്ഞുനിർത്തി അക്രമിക്കുകയായിരുന്നു. യുവതിയെ ബലം പ്രയോഗിച്ച് സമീപത്തെ കാട്ടിലേക്ക് കൊണ്ടുപോയാണ് ബലാത്സംഗം ചെയ്തത്. പെൺകുട്ടിയുടെ സുഹൃത്ത് ഓടിപ്പോയെന്നും, അയാൾക്കും ഇതിൽ പങ്കുണ്ടെന്നു സംശയമുണ്ടെന്നും പെൺകുട്ടിയുടെ പിതാവ് ആരോപിച്ചു.

സുഹൃത്ത് പെൺകുട്ടിയെ തെറ്റിദ്ധരിപ്പിച്ച് ആളില്ലാത്ത സ്ഥലത്തേക്ക് കൊണ്ടുപോയി എന്നാണ് പിതാവിന്റെ പരാതി. . അക്രമികൾ മകളുടെ മൊബൈൽ ഫോൺ തട്ടിയെടുത്തതായും അവളിൽ നിന്ന് 5,000 രൂപ കൈപ്പറ്റിയതായും പിതാവ് ആരോപിച്ചു. സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച വിദ്യാർഥിനിയുടെ ആരോഗ്യനില ഗുരുതരമാണ്.

അടുത്തിടെ സംസ്ഥാനത്തെ കോളജ് ക്യാംപസുകളിൽ നടക്കുന്ന മൂന്നാമത്തെ ബലാത്സംഗം ആണിത്. ജൂലൈയിൽ, കൊൽക്കത്തയിലെ കസ്ബ പ്രദേശത്തെ സൗത്ത് കൊൽക്കത്ത ലോ കോളജിന്റെ പരിസരത്ത് നിയമ വിദ്യാർഥിനി കൂട്ടബലാത്സംഗത്തിന് ഇരയായിരുന്നു. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ, കൊൽക്കത്തയിലെ സർക്കാർ ഉടമസ്ഥതയിലുള്ള ആർജി കർ മെഡിക്കൽ കോളജിൽ 31 വയസ്സുള്ള ഒരു ട്രെയിനി ഡോക്ടറും ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ടിരുന്നു.

Leave A Comment