കൊടും ചൂടിന് അൽപം ശമനം: ബഹ്റൈനിൽ ഉച്ചവിശ്രമം ഇന്ന് അവസാനിക്കും
ബഹ്റൈനിൽ ഉച്ച വിശ്രമ നിയമം ഇന്ന് അവസാനിക്കും. നാളെ ചൊവ്വാഴ്ച മുതൽ പഴയ ജോലി സമയം പുനഃസ്ഥാപിക്കും. ജൂൺ 15 മുതൽ പ്രാബല്യത്തിൽ വന്ന ഉച്ച വിശ്രമ നിയമം അനുസരിച്ച്, ഉച്ചയ്ക്കും വൈകുന്നേരം 4 നും ഇടയിൽ തൊഴിലാളികൾ തുറസ്സായ സ്ഥലങ്ങളിലോ നേരിട്ട് സൂര്യപ്രകാശത്തിലോ ജോലി ചെയ്യുന്നത് വിലക്കിയിരുന്നു..കടുത്ത ചൂടിൽനിന്ന് തൊഴിലാളികളെ രക്ഷിക്കാനുള്ള ഉച്ചവിശ്രമം 3 മാസത്തേക്കായിരുന്നു നൽകിയിരുന്നത്. ഈ കാലയളവിൽ രാവിലെയും രാത്രിയുമായിട്ടായിരുന്നു ജോലി പുനഃക്രമീകരിച്ചിരുന്നത്.യുഎഇ, സൗദി അറേബ്യ, എന്നീ രാജ്യങ്ങളിലും മധ്യാഹ്ന ഇടവേള ഇന്ന് […]








