BMC News Desk

പുതിയ വീട് വെച്ച് പഴയ വീടുപൊളിക്കുന്നതിനിടയിൽ ഗൃഹനാഥന് ദാരുണാന്ത്യം

പഴയ വീട് പൊളിച്ചുമാറ്റുന്നതിനിടയിൽ ഗൃഹനാഥന് ദാരുണാന്ത്യം.ആലപ്പുഴ തുറവൂർ വളമംഗലം വടക്ക് മുണ്ടുപറമ്പിൽ പ്രദീപ് ആണ് പുതിയ വീട് വെച്ചതിനുശേഷം പഴയ വീട് വീടുപൊളിക്കുന്നതിനിടയിൽ ഭിത്തിക്കടിയിൽപ്പെട്ട് മരിച്ചത്. 56 വയസ്സായിരുന്നു.പുതിയ വീട് ലൈഫ് പദ്ധതി പ്രകാരം പണിതിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോ‍ർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.
Read More

അബുദാബിയിൽ മാലിന്യ ടാങ്കിലെ വിഷവാതകം ശ്വസിച്ച് മലയാളി അടക്കം മൂന്ന് ഇന്ത്യക്കാർ മരിച്ചു.ടാങ്ക് വൃത്തിയാക്കാൻ ഇറങ്ങിയപ്പോഴാണ് അപകടം നടന്നത്.

അബുദാബിയിൽ മാലിന്യ ടാങ്കിലെ വിഷവാതകം ശ്വസിച്ച് രണ്ട് മലയാളികൾ ഉൾപ്പെടെ മൂന്ന് ഇന്ത്യക്കാർ മരിച്ചു.ടാങ്ക് വൃത്തിയാക്കാൻ ഇറങ്ങിയപ്പോഴാണ് അപകടം സംഭവിച്ചത്.പത്തനംതിട്ട കോന്നി സ്വദേശി അജിത് വള്ളിക്കോട് (40), പാലക്കാട് സ്വദേശി രാജ്‌കുമാർ (38) എന്നീ മലയാളികളും ഒരു പഞ്ചാബ് സ്വദേശിയുമാണ് മരണപ്പെട്ടത്. അബുദാബി അൽ റിം ഐലന്റിലുള്ള സിറ്റി ഓഫ് ലൈറ്റ്‌സ് എന്ന കെട്ടിടത്തിലായിരുന്നു ദാരുണമായ സംഭവം നടന്നത്.അടച്ചിട്ടിരുന്ന മാലിന്യ ടാങ്ക് വൃത്തിയാക്കുന്നതിനിടെ അജിത് കാലുതെറ്റി ടാങ്കിലേക്ക് വീഴുകയായിരുന്നു. അജിത്തിന്റെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് മറ്റ് രണ്ടുപേരും അപകടത്തിൽപെട്ടത്. […]
Read More

ശബരിമല റോപ് വേ നിർമ്മാണം ; നടപടികൾ ആരംഭിച്ചു; മന്ത്രി വി എൻ വാസവൻ

ശബരിമല റോപ് വേയ്ക്കുള്ള ഭൂമിയെപ്പറ്റി ധാരണയായിട്ടുണ്ടെന്ന് മന്ത്രി വി എൻ വാസവൻ. കൊല്ലത്തു നിന്നാണ് വനഭൂമി നൽകുന്നത്. വനഭൂമിക്ക് പകരം റവന്യു ഭൂമി നൽകും. ഇന്നത്തെ യോഗത്തിൽ ഭൂമിയെ പറ്റി അന്തിമധാരണയായി.ശബരിമല റോപ് വേ നിർമ്മാണം എത്രയും വേഗം നടത്തും. അതിനുള്ള നടപടികൾ ആരംഭിച്ചു കഴിഞ്ഞുവെന്നും മന്ത്രി വ്യക്തമാക്കി.ശബരിമല വിർച്വൽ ക്യൂവിൽ അടുത്ത ദിവസത്തെ ദേവസ്വം യോഗത്തിന് ശേഷം കൃത്യമായ ധാരണയുണ്ടാകും.കേരളത്തിൽ വിവിധ ഉത്സവങ്ങൾ നടക്കുന്നുണ്ട്. അതൊന്നും നടത്താൻ കഴിയാത്ത അവസ്ഥ. പുതിയ ഉത്തരവ് അംഗീകരിക്കാൻ കഴിയില്ല. […]
Read More

എം.എം ലോറൻസിന്റെ മൃതദേഹം വൈദ്യപഠനത്തിന് വിട്ട് കൊടുക്കണം ; ഹൈക്കോടതി മകളുടെ ഹര്‍ജി തള്ളി

അന്തരിച്ച സിപിഐഎം മുതിർന്ന നേതാവ് എം എം ലോറൻസിന്റെ മൃതദേഹം വൈദ്യപഠനത്തിന് വിട്ടു നൽകാൻ ഹൈക്കോടതി നിർദേശിച്ചു .മൃതദേഹം ക്രിസ്ത്യൻ മതാചാരപ്രകാരം സംസ്കാരിക്കാൻ അനുവദിക്കണമെന്ന് മകൾ ആശാ ലോറൻസിന്റെ ഹർജിയാണ് ഹൈക്കോടതി തള്ളിയത് .സെപ്റ്റംബർ 21ന് കൊച്ചിയിൽ വച്ചായിരുന്നു എം എം ലോറൻസിന്റെ അന്ത്യം. വാര്‍ധക്യകാല അസുഖത്തെ തുടര്‍ന്ന് കുറച്ചുനാളുകളായി ചികിത്സയിലായിരുന്നു. സിപിഐഎം കേന്ദ്ര കമ്മറ്റി അംഗം, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം, ഇടതുമുന്നണി കണ്‍വീനര്‍, ദീര്‍ഘകാലം എറണാകുളം ജില്ലാ സെക്രട്ടറി, രണ്ടുതവണ സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി, […]
Read More

നവീൻ ബാബുവിന്‍റെ മരണം അതീവ ദുഃഖകരം, ഇതുപോലുള്ള ദുരന്തം ഇനി ഉണ്ടാകാൻ പാടില്ല’; മുഖ്യമന്ത്രി

എഡിഎം കെ നവീൻ ബാബുവിന്‍റെ മരണത്തിൽ ആദ്യ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. മരണം വേദനിപ്പിക്കുന്നതെന്നും ഇതുപോലുള്ള ദുരന്തം ഇനി ഉണ്ടാകാൻ പാടില്ല എന്നും . ഇത്തരം കാര്യങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള ശക്തമായ നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.സത്യസന്ധമായി ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരുടെ ആത്മാഭിമാനം ചോദ്യം ചെയ്യാൻ അനുവദിക്കില്ല എന്ന് മുഖ്യമന്ത്രി പറഞ്ഞു . സ്ഥലമാറ്റം പൂർണമായും ഓൺലൈൻ ആക്കും. അർഹത അനുസരിച്ച് സ്ഥലമാറ്റമുണ്ടാകുമെന്നും മുഖ്യമന്ത്രി ഉറപ്പ് നല്‍കി.. പി പി ദിവ്യയുടെ പേര് പരാമർശിക്കാതെയാണ് മുഖ്യമന്ത്രിയുടെ വിമർശനം. മുഖ്യമന്ത്രിയുടെ […]
Read More

ഗുജറാത്തിൽ ‘വ്യാജ കോടതി’ പ്രവർത്തിച്ചത് 5 കൊല്ലം;’ ജഡ്ജി ഉൾപ്പടെ പിടിയിൽ

വ്യാജ കോടതി നിർമിച്ച് വ്യാജ ജഡ്ജിയായി അഞ്ച് വർഷം ആളുകളെ കബളിപ്പിച്ച ജഡ്ജി പിടിയിൽ. ഗുജറാത്തിൽ അഞ്ച് വർഷം വ്യാജ കോടതി പ്രവർത്തിച്ച്‌ നാട്ടുകാരെ പറ്റിച്ചുവന്ന ‘ജഡ്‌ജിയും ഗുമസ്‌തൻ’മാരുമാണ് അറസ്‌റ്റിലായത്. മോറിസ് സാമുവല്‍ ക്രിസ്റ്റ്യന്‍ (37) എന്നയാളാണ്‌ ഗാന്ധിനഗറിൽ വ്യാജ കോടതി നടത്തിയത്‌.ഗുജറാത്തിലെ ഗാന്ധിനഗറിലാണ് വ്യാജ കോടതി പ്രവർത്തിച്ചത്. വ്യാജ ട്രൈബ്യൂണൽ രൂപീകരിച്ച് അതിൽ ജ‍ഡ്ജിയായി വേഷമിട്ടുകൊണ്ടായിരുന്നു തട്ടിപ്പ്. പ്രതിയായ മോറിസ് സാമുവൽ ക്രിസ്റ്റ്യൻ 2019-ൽ സർക്കാർ ഭൂമിയുമായി ബന്ധപ്പെട്ട കേസിൽ തൻ്റെ കക്ഷിക്ക് അനുകൂലമായി ഉത്തരവ് […]
Read More

ഐഎസ്എഫ് ബഹ്‌റൈൻ ജിംനേഷ്യഡ് 2024 ഔദ്യോഗിക വെബ്‌സൈറ്റ് സമാരംഭിച്ചു

ഐഎസ്എഫ് ബഹ്‌റൈൻ ജിംനേഷ്യഡ് 2024 ൻ്റെ എക്‌സിക്യൂട്ടീവ് കമ്മിറ്റി ഗെയിംസിന് മുന്നോടിയായി ഔദ്യോഗിക ഇവൻ്റ് വെബ്‌സൈറ്റ് പുറത്തിറക്കി. ബഹ്റൈൻ രാജാവ് ഹിസ് മജസ്റ്റി ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ രക്ഷാകർതൃത്വത്തിൽ ഒക്ടോബർ 24 മുതൽ 31 വരെയാണ് ഗെയിംസ് നടക്കുന്നത് . ഗെയിമുകളെക്കുറിച്ചും ഇൻ്റർനാഷണൽ സ്‌കൂൾ സ്‌പോർട്‌സ് ഫെഡറേഷനെക്കുറിച്ചുമുള്ള പ്രധാന വിവരങ്ങൾ വെബ്‌സൈറ്റ് നൽകുന്നു. സന്ദർശകർക്ക് മത്സരങ്ങളെക്കുറിച്ചുള്ള തത്സമയ അപ്‌ഡേറ്റുകൾ, അലി ഈസ ഇഷാഖിയുടെ നേതൃത്വത്തിലുള്ള എക്‌സിക്യൂട്ടീവ് കമ്മിറ്റിയെക്കുറിച്ചുള്ള വിശദാംശങ്ങൾ, ഇവൻ്റുമായി ബന്ധപ്പെട്ട എക്‌സ്‌ക്ലൂസീവ് വാർത്തകൾ […]
Read More

ഇന്ത്യൻ ക്ലബ്ബിൽ ദാണ്ഡിയ നൈറ്റിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി

ഇന്ത്യൻ ക്ലബിൻ നവരാത്രി ആഘോഷത്തിൻ്റെ ഭാഗമായി ഒക്ടോബർ 24 വ്യാഴാഴ്ച ‘ദാണ്ഡിയ നൈറ്റ്’ സംഘടിപ്പിക്കും, വൈകീട്ട് 7 മണിക്ക് ആരംഭിക്കുന്ന പരിപാടിയിൽ ബഹ്റൈൻ പാർലമെൻ്റ് അംഗം ഹെർ എക്സലൻസി ഡോ.മറിയം അൽ ദീൻ മുഖ്യാതിഥിയായിരിക്കും.മികച്ച ദാണ്ഡിയ വസ്ത്രം ധരിച്ച പുരുഷൻ , സ്ത്രീ, ദമ്പതികൾ, മികച്ച ദാണ്ഡ്യ നർത്തകി, നർത്തകൻ മികച്ച ദാണ്ഡിയ സ്റ്റിക്കുകൾ എന്നിങ്ങനെ പല വിഭാഗത്തിൽ ആയി നിരവധി സമ്മാനങ്ങൾ ഉണ്ടായിരിക്കും.കൂടുതൽ വിവരങ്ങൾക്ക് ക്ലബ്ബ് ആക്ടിംഗ് പ്രസിഡൻ്റ് ജോസഫ് ജോയിയെ 3902800, ജനറൽ സെക്രട്ടറി […]
Read More

ഇന്ത്യൻ സ്കൂൾ ഇംഗ്ലീഷ് ഭാഷാ ദിനം ആഘോഷിച്ചു

മനാമ: ഇന്ത്യൻ സ്‌കൂളിൽ ഇംഗ്ലീഷ് ഭാഷാ ദിനം വൈവിധ്യമാർന്ന പരിപാടികളോടെ ആഘോഷിച്ചു. വിദ്യാർത്ഥികൾക്ക് അവരുടെ ഇംഗ്ലീഷ് ഭാഷാ വൈദഗ്ദ്ധ്യം പ്രകടിപ്പിക്കാനും സാംസ്കാരികവും സാഹിത്യപരവുമായ വശങ്ങളോടുള്ള ആദരവ് വളർത്താനും ലക്ഷ്യമിട്ടാണ് പരിപാടി സംഘടിപ്പിച്ചത്. സർഗ്ഗാത്മകതയുടെയും സാഹിത്യ നൈപുണ്യത്തിന്റെയും സമാനതകളില്ലാത്ത സമന്വയത്തോടെയാണ് ഇംഗ്ലീഷ് ദിന പരിപാടികൾ അരങ്ങേറിയത്. അക്കാദമിക ചുമതലയുള്ള സ്‌കൂൾ അസി. സെക്രട്ടറി രഞ്ജിനി മോഹൻ നിലവിളക്ക് കൊളുത്തി പരിപാടി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ വി.ആർ പളനിസ്വാമി, സീനിയർ സ്കൂൾ ആൻഡ് അക്കാദമിക് അഡ്മിനിസ്ട്രേഷൻ വൈസ് പ്രിൻസിപ്പൽ ജി.സതീഷ്, […]
Read More

മുഹറഖ് മലയാളി സമാജം സാഹിത്യ വേദിയുടെ നേതൃത്വത്തിൽ പ്രബന്ധ രചനാ മത്സരം നടത്തുന്നു,

മുഹറഖ് മലയാളി സമാജം സാഹിത്യ വേദിയുടെ നേതൃത്വത്തിൽ കേരളപ്പിറവി ആഘോഷത്തിന്റെ ഭാഗമായി പ്രബന്ധ രചനാ മത്സരം നടത്തുന്നു,18 വയസിനു മുകളിൽ ഉള്ളവർക്കാണ് പങ്കെടുക്കാൻ അവസരം, എന്റെ കേരളം എന്ന വിഷയത്തിൽ എ ഫോർ പേപ്പറിൽ രണ്ട് പേജ് കവിയാത്ത രീതിയിൽ പി ഡി എഫ് ആയി വേണം അയക്കുവാൻ, രചനകൾ 36804204 ഈ വാട്സ്ആപ് നമ്പരിലേക്ക് ആണ് അയക്കേണ്ടത്. കൂടുതൽ വിവരങ്ങൾക്ക് എന്റർടൈൻമെന്റ് വിംഗ് കൺവീനർ ഫിറോസ് വെളിയങ്കോടുമായി 36804204 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് പ്രസിഡന്റ് അനസ് […]
Read More