ദേശീയ ദിനം ആഘോഷിക്കാൻ ഒരുങ്ങി ബഹ്റൈൻ
54 -ാമത് ദേശീയ ദിനം ആഘോഷിക്കാനൊരുങ്ങുകയാണ് ബഹ്റൈൻ . രാജ്യമൊട്ടാകെ ദേശീയ പതാകയുടെ നിറങ്ങളായ ചുവപ്പും വെള്ളയും കലര്‍ന്ന വര്‍ണങ്ങള്‍കൊണ്ട് അലങ്കരിച്ചിരിക്കുന്നു. ഡിസംബർ 16 നാണ് ബഹ്‌റൈൻ ദേശീയ ദിനം ആഘോഷിക്കുന്നത്. ദേശീയ ദിനത്തിന് ഭാഗമായി ഡിസംബർ 16 ,17 തീയതികളിൽ രാജ്യത്ത് പൊതു അവധിയും പ്രഖ്യാപിച്ചിരിക്കുന്നു. വിദ്യാർഥികൾക്ക് അണിയാനുള്ള, ബഹ്‌റൈൻ പതാക നിറമുള്ള വസ്ത്രങ്ങളും തൊപ്പിയും വിവിധ പ്രായക്കാർക്കുള്ള വിവിധ തരം റെഡിമെയ്‌ഡ് വസ്ത്രങ്ങളും വിപണിയിൽ തയ്യാറാണ്.പവിഴ ഖനനത്തിന്റെ പേരിൽ നൂറ്റാണ്ടുകൾക്കു മുമ്പേ തന്നെ പ്രശസ്തമായ […]









