BMC News Desk

ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ഇസ്രയേൽ ആക്രമണം; ദോഹയിൽ നിരവധി സ്ഫോടനങ്ങൾ

ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ഇസ്രായേൽ ദോഹയിൽ ആക്രമണം നടത്തിയെന്നാണ് റിപ്പോർട്ടുകൾ. നിരവധി സ്ഫോടനങ്ങൾ ഉണ്ടായെന്ന് റിപ്പോർട്ട്. ഹമാസ് നേതാക്കളെ ലക്ഷ്യമിട്ടെന്ന് ഇസ്രായേൽ. നിരവധി തവണ സ്ഫോടനം കേട്ടെന്ന് ദൃക്സാക്ഷികളെ ഉദ്ധരിച്ച് റോയിറ്റേഴ്സ് റിപ്പോർട്ട് ചെയ്തു.35 പേർ കൊല്ലപ്പെട്ടെന്നാണ് റിപ്പോർട്ട്. ഹമാസിലെ ഏറ്റവും പ്രധാനപ്പെട്ട ഹമാസ് പൊളിറ്റ് ബ്യൂറോ അംഗങ്ങൾ താമസിക്കുന്ന സ്ഥലത്താണ് ഇസ്രയേൽ ആക്രമണമെന്ന് ഖത്തർ സ്ഥിരീകരിച്ചു. ഒക്ടോബർ 7 ലെ ക്രൂരമായ കൂട്ടക്കൊലയ്ക്ക് നേരിട്ട് ഉത്തരവാദികളെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് ഐഡിഎഫ് പറഞ്ഞു. ആക്രമണങ്ങൾക്ക് മുൻപ് […]
Read More

നൗക ബഹ്‌റൈൻ ബിഎംസിയുമായി സഹകരിച്ച്‌ മൂന്ന് മാസം നീണ്ട് നിൽക്കുന്ന സമന്വയം 25 സംഘടിപ്പിക്കുന്നു

കലയിലൂടെ ഹൃദയങ്ങളിലേയ്ക്ക് എന്ന മുദ്രാവാക്യത്തോടെ നൗക ബഹ്‌റൈൻ ബിഎംസിയുമായി സഹകരിച്ച്‌ മൂന്ന് മാസം നീണ്ട് നിൽക്കുന്ന സമന്വയം 25 സംഘടിപ്പിക്കുന്നു. ബിഎംസി ഹാളിൽ വെച്ച് നടന്ന സമ്മേളനത്തിൽ സമന്വയം 25 കലസാംസ്‌കാരിക പരിപാടിയുടെ ഉൽഘാടനം പ്രശസ്ത സാമൂഹിക പ്രവർത്തക കാത്തു സച്ചിൻ ദേവ് നിർവഹിച്ചു. നൗക ബഹ്‌റൈൻ സെക്രട്ടറി അശ്വതി മിഥുൻ സ്വാഗതം പറഞ്ഞ പരിപാടിയിൽ ബിനുകുമാർ കൈനാട്ടി അധ്യക്ഷത വഹിച്ചു സംസാരിച്ചു. പരിപാടിക്ക് ആശംസകൾ നേർന്നുകൊണ്ട് ബിഎംസി ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഫ്രാൻസിസ് കൈതരാത്ത്, മിനി […]
Read More

കെഎസ്ആർടിസിയിൽ റെക്കോർഡ് കളക്ഷൻ; ഇന്നലെ മാത്രം ലഭിച്ചത് 10.19 കോടി

11 കോടി രൂപയുടെ പ്രതിദിന വരുമാനം നേടി സർവകാല റെക്കോർഡ് കുറിച്ച് കെഎസ്ആർടിസി. ഓണ അവധികൾക്ക് ശേഷമുള്ള ആദ്യ പ്രവർത്തി ദിനമായ ഇന്നലെയാണ് റെക്കോർഡ് വരുമാനം നേടിയത്. എക്കാലത്തെയും മികച്ച പ്രതിദിന ടിക്കറ്റ് വരുമാനമായ 10 കോടി 19 ലക്ഷം രൂപയാണ് ഇന്നലെ കെഎസ്ആർടിസി നേടിയത്.ടിക്കറ്റിന് പുറമെ ലഭിച്ച വരുമാനവും ചേർത്താൽ 11 കോടി രണ്ട് ലക്ഷമായി പ്രതിദിന വരുമാനം ഉയരും.4,607 ബസുകളാണ് ഇന്നലെ ഓപ്പറേറ്റ് ചെയ്തത്.
Read More

രാജ്യത്ത് എൽ‌എം‌ആർ‌എയുടെ കർശന പരിശോധന തുടരുന്നു;നിയമ ലംഘകരായ 54 പ്രവാസികളെ നാടുകടത്തി

ബഹ്റൈനിലെ തൊഴിൽ, താമസ നിയമ ലംഘനങ്ങൾ തടയുന്നതിനുള്ള രാജ്യവ്യാപക ശ്രമത്തിന്റെ ഭാഗമായി ബഹ്‌റൈനിലെ ലേബർ മാർക്കറ്റ് റെഗുലേറ്റി അതോറിറ്റി കഴിഞ്ഞ ആഴ്ച 860 പരിശോധനാ സന്ദർശനങ്ങളും 11 സംയുക്ത കാമ്പെയ്‌നുകളും നടത്തി. ഓഗസ്റ്റ് 31 മുതൽ സെപ്റ്റംബർ 6 വരെ നടത്തിയ പരിശോധനയിൽ നിയമലംഘകകരും ക്രമരഹിതവുമായ 16 തൊഴിലാളികളെ കസ്റ്റഡിയിലെടുക്കുകയും, 54 പ്രവാസികളെ നാടുകടത്തുകയും ചെയ്തു .രാജ്യത്തെ നിയമ സംരക്ഷണം ലക്ഷ്യമിട്ട് പരിശോധനകൾ തുടരാൻ പ്രതിജ്ഞാബദ്ധം ആണെന്നും ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി അറിയിച്ചു.
Read More

ശരിയായ രീതിയില്‍ മാലിന്യം കൊണ്ടുപോകാത്ത ട്രക്കുകള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാൻ ഒരുങ്ങി ബഹ്റൈൻ

2019-ലെ പൊതു ശുചിത്വ നിയമത്തിന്റെ അടിസ്ഥാനത്തില്‍, പൊതുജനാരോഗ്യം, റോഡ് സുരക്ഷ, പരിസ്ഥിതി സംരക്ഷണം എന്നിവയ്ക്ക് ഭീഷണിയാകുന്ന പ്രവണതകള്‍ തടയാൻ ലക്ഷ്യമിട്ട് ഒരു പ്രചാരണം ആരംഭിച്ചതായി കാപിറ്റല്‍ ട്രസ്റ്റീസ് അതോറിറ്റി ഔദ്യോഗിക സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ വ്യക്തമാക്കി.ഇതിന്റെ ഭാഗമായി മാലിന്യം ശരിയായി മൂടാതെ കൊണ്ടു പോകുന്ന ട്രക്കുകള്‍ക്കെതിരെ കർശന നടപടികള്‍ സ്വീകരിക്കാൻ തയ്യാറെടുക്കുകയാണ് അതോറിറ്റി.പുതിയ നിയമങ്ങള്‍ പ്രകാരം, ബഹ്റൈനില്‍ മാലിന്യം വഹിക്കുന്ന ട്രക്കുകള്‍ പൂർണമായും മൂടിയിരിക്കണം. മാത്രമല്ല, യാത്രയ്ക്കിടെ മാലിന്യം റോഡിലേക്ക് വീഴുന്നില്ലെന്ന് ഉറപ്പാക്കുകയും ചെയ്യണം.നഗരത്തിലെ ശുചിത്വം നിലനിർത്തുന്നതിനും […]
Read More

ബാങ്ക് കാർഡുകൾ നഷ്ടമായാൽ പൊതുജനങ്ങൾ ഉടനടി ബാങ്കുകളെ അറിയിക്കണമെന്ന് മുന്നറിയിപ്പുമായി ബഹ്റൈനിലെ അധികൃതർ

ബഹ്‌റൈനിലെ ജനങ്ങളോട് ഓൺലൈൻ പെയ്മെൻറ് ഉപയോഗിക്കുമ്പോൾ ജാഗ്രത പാലിക്കണമെന്ന് അഭ്യർത്ഥിച്ച് പബ്ലിക് പ്രോസിക്യൂഷൻ .കൂടാതെ ബാങ്ക് കാർഡുകൾ നഷ്ടപ്പെടുകയോ മോഷണം പോവുകയോ ചെയ്താൽ ഉടൻ തന്നെ ബാങ്കുമായി ബന്ധപ്പെടണമെന്നും അധികൃതർ നിർദ്ദേശിച്ചു. കാണാതായ ബാങ്ക് കാർഡുകളെ കുറിച്ച് അധികൃതരെ അറിയിക്കുന്നതിൽ വരുത്തുന്ന വീഴ്ച ഗുരുതരമായ പ്രത്യാഘാതങ്ങൾക്ക് കാരണമാകും എന്നും മുന്നറിയിപ്പുണ്ട്.ജനങ്ങളുടെ കാർഡുകൾ നഷ്ടപ്പെടുകയോ മോഷണം പോവുകയോ ചെയ്താൽ ഉടനടി ബാങ്കുകൾ ഏർപ്പെടുത്തിയിട്ടുള്ള കസ്റ്റമർ കെയർ നമ്പറിൽ വിളിച്ചോ , ഓൺലൈൻ ബാങ്കിംഗ് പോർട്ടൽ വഴിയോ ബാങ്കിനെ അറിയിക്കുന്നത് […]
Read More

മാനവികതയുടെ സന്ദേശം ഉണർത്തിക്കൊണ്ട് ബഹ്‌റൈൻ മീഡിയ സിറ്റി, ലൗഷോറിലെ കുട്ടികൾക്ക് വേണ്ടി സംഘടിപ്പിച്ച ഓണാഘോഷം ശ്രദ്ധേയമായി

ബഹ്‌റൈൻ മീഡിയ സിറ്റിയുടെ ഓണാഘോഷമായ ശ്രാവണ മഹോത്സവം 2025ന്റെ ഭാഗമായി, ലൗഷോർ ബഹ്‌റൈൻ ചാപ്റ്ററിൻ്റെ നേതൃത്വത്തിൽ മാനസിക ശാരീരിക വെല്ലുവിളികൾ നേരിടുന്ന ഭിന്നശേഷി കുട്ടികളുടെ ആശ്രയ കേന്ദ്രമായി വയനാട്ടിൽ സ്ഥിതിചെയ്യുന്ന ലൗഷോറിലെ മക്കൾക്ക് വേണ്ടിയുള്ള ഓണഘോഷം സംഘടിപ്പിച്ചു. ഓണാഘോഷ പരിപാടിയിൽ വിശിഷ്ടാതിഥിയായി രതീഷ് അസോസിയേറ്റ്സ് എം ഡി രതീഷ് പുത്തൻപുരയിൽ, ഇന്ത്യൻ സ്കൂൾ ചെയർമാൻ അഡ്വ : ബിനു മണ്ണിൽ വർഗീസ്, ലൗഷോർ ജനറൽ സെക്രട്ടറി യു എ മുനീർ,ട്രഷറർ അസീസ് വയനാട് എന്നിവർ പങ്കെടുത്തു. ലൗഷോർ […]
Read More

കെ സി എ ബി എഫ് സി ഓണം പൊന്നോണം 2025 ഓണപ്പായസ മത്സരം

കേരള കാത്തലിക് അസോസിയേഷൻ കെ സി എ ബി എഫ് സി ഓണം പൊന്നോണം 2025 ആഘോഷങ്ങളോടനുബന്ധിച്ച് പായസ മത്സരം സംഘടിപ്പിച്ചു.മധുരതരമായ പായസങ്ങളുമായി മത്സരാർത്ഥികൾ കാണികളുടെ മനം കവർന്ന മത്സരത്തിൽ രജനി മനോഹർ വിജയിയായി. ഷക്കീല, ബിന്ദു മിൽട്ടൺ എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനത്തിന് അർഹരായി.കെസിഎ വികെ എൽ ഹാളിൽ വച്ച് നടന്ന മത്സരത്തിൽ പാചക രംഗത്ത് പ്രശസ്തരായ യു കെ ബാലൻ, ലക്ഷ്മി ബിജു കുമാർ , സിജി ബിനു എന്നിവർ വിധി നിർണ്ണയം […]
Read More

ബഹ്റൈനിൽ കെ.ആർ സുനിൽ എഴുതിയ “വെളിച്ചപ്പാടും പോക്കറ്റടിക്കാരും ” പുസ്തക പ്രകാശനം വെള്ളിയാഴ്ച

ബഹ്റൈൻ മലയാളി ബിസിനസ് ഫോറത്തിൻ്റെ ആഭിമുഖ്യത്തിൽ ബഹ്റൈൻ മീഡിയാ സിറ്റിയുടെ സഹകരണത്തോടെ പ്രശസ്ത തിരകഥാകൃത്തും ഡോക്യുമെൻ്ററി ഫോട്ടോഗ്രാഫറുമായ കെ.ആർ. സുനിൽ എഴുതിയ “വെളിച്ചപ്പാടും പോക്കറ്റടിക്കാരും ” രണ്ടാം പതിപ്പിൻ്റെ പുസ്തക പ്രകാശനകർമ്മം പ്രമുഖ സാമൂഹ്യ സേവന ജീവകാരുണ്യ പ്രവർത്തകനും പ്രവാസി മലയാളി ഫെഡറേഷൻ ജിസിസി പ്രസിഡൻ്റുമായ ബഷീർ അമ്പലായിയുടെ സാനിധ്യത്തിൽ സിനിമാ നിർമ്മാതാവും ബി.എം.സി. ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഫ്രാൻസിസ് കൈതാരത്ത് സെപ്റ്റംബർ 12 വെള്ളിയാഴ്ച വൈകീട്ട് 6.30-ന് ബഹ്റൈൻ മീഡിയാ സിറ്റിയിൽ പുസ്തക പ്രകാശനം ഉത്ഘാടനം […]
Read More

കാരുണ്യതീരം ബഹ്‌റൈൻ ഓണകിറ്റ് വിതരണം ചെയ്തു.

ബഹ്‌റൈനിലെ അറിയപ്പെടുന്ന ജീവകാരുണ്യ സംഘടനയായ കാരുണ്യതീരം ബഹ്റൈൻ കുറഞ്ഞ വേതനക്കാർക്കുള്ള ഭഷ്യധാന്യ ഓണകിറ്റുകളും, ബഹ്‌റൈൻ മീഡിയ സിറ്റിയുടെ ആയിരം പേർക്കുള്ള ഓണക്കോടി വിതരണത്തിൽ പങ്ക് ചേർന്ന് ഓണക്കോടി വിതരണവും ചെയ്തു.പ്രസിഡന്റ്‌ സിബി കുര്യൻ തോമസ് ചടങ്ങിന് അധ്യക്ഷത വഹിച്ചു സെക്രട്ടറി ദേവി ദിവ്യ സ്വാഗതം പറഞ്ഞു.ബിഎംസി ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത് വിതരണ ഉൽഘാടനം നിർവഹിച്ചു.രതീഷ് പുത്തൻപുരയിൽ മുഖ്യഥിതിയായി. കാരുണ്യ തീരം ചെയർമാൻ അബ്ദുൽഹമീദ്,രക്ഷാധികാരികളായ ഗോപാലൻ വി.സി, ഇ വി രാജീവൻ, അൻവർ നിലമ്പൂർ എന്നിവർ ആശംസകൾ നേർന്ന് […]
Read More