BMC News Desk

യൂറോപ്പിലെ ,ബഹ്‌റൈൻ പ്രഖ്യാപനം മതസഹിഷ്ണുതയും സമാധാനപരമായ സഹവർത്തിത്വവും പ്രോത്സാഹിപ്പിക്കുന്നുവെന്ന് വത്തിക്കാൻ

യൂറോപ്പിലെ “ബഹ്‌റൈൻ രാജ്യത്തിന്റെ പ്രഖ്യാപനം” ഔദ്യോഗികമായി ആരംഭിച്ചതിനെ വത്തിക്കാൻ ന്യൂസ് അഭിനന്ദിച്ചു.മതസഹിഷ്ണുതയും സമാധാനപരമായ സഹവർത്തിത്വവും പ്രോത്സാഹിപ്പിക്കുന്ന സുപ്രധാന രേഖയാണ് എന്ന് ബഹ്‌റൈൻ പ്രഖ്യാപനത്തെ വത്തിക്കാൻ വെബ്‌സൈറ്റ് വിശേഷിപ്പിച്ചു.മാനുഷിക പ്രവർത്തനത്തിനും യുവജന കാര്യത്തിനുമുള്ള ബഹ്റൈൻ രാജാവിന്റെ പ്രതിനിധി ഹിസ് ഹൈനസ് ഷെയ്ഖ് നാസർ ബിൻ ഹമദ് അൽ ഖലീഫയുടെ സാന്നിധ്യത്തിൽ , 2017-ൽ ലോസ് ഏഞ്ചൽസിലും, 2020 ൽ ബ്രസീലിൽ സാവോപോളോയിലും നടന്ന ബഹ്‌റൈൻ പ്രഖ്യാപനത്തിന്റെ സമാരംഭവും വത്തിക്കാൻ വെബ്‌സൈറ്റ് എടുത്തുകാട്ടി. സമാധാന സംരംഭങ്ങളുടെ വക്താവെന്ന നിലയിൽ ബഹ്റൈൻ […]
Read More

പ്രവാസികൾക്ക് ആശ്വാസം; വിമാനയാത്രാ ചെലവ് കുറക്കാൻ ഇടപെടൽ നടത്താൻ 15 കോടിയുടെ കോർപസ് ഫണ്ട്

തിരുവനന്തപുരം: ചാർട്ടേഡ് വിമാനങ്ങളുടെ ചെലവ് യാത്രക്കാർക്ക് താങ്ങാവുന്ന പരിധിക്കുള്ളിൽ ടിക്കറ്റ് നിരക്ക് നിലനിർത്താനും തുടക്കമെന്ന നിലയിൽ 15 കോടി രൂപയുടെ കോർപസ് ഫണ്ട് രൂപീകരിക്കുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. ഏതെങ്കിലും പ്രത്യേക വിമാനത്താവളം ഇതിൽ പങ്കാളിയാകാൻ താല്പര്യപെട്ടാൽ ഈ ഫണ്ട് ഒരു അണ്ടർ റൈറ്റിങ് ഫണ്ട് ആയി ഉപയോഗിക്കാമെന്നും ബജറ്റ് പ്രസംഗത്തിൽ മന്ത്രി വ്യക്തമാക്കി. വിമാനങ്ങൾ ചാർട്ടർ ചെയ്യാനുള്ള കുറഞ്ഞ ക്വട്ടേഷനുകൾ എയർലൈൻ ഓപ്പറേറ്റർമാരിൽ നിന്ന് സുതാര്യമായ പ്രക്രിയയിലൂടെ വാങ്ങുമെന്നും ധനമന്ത്രി വ്യക്തമാക്കി.
Read More

യൂണിയൻ ബജറ്റ്; പ്രവാസികളോടുള്ള നിരന്തരമായ അവഗണനയുടെ തുടർച്ച: പ്രവാസി വെൽഫെയർ

മനാമ: കേന്ദ്ര ധനകാര്യ മന്ത്രി നിർമ്മല സീതാരാമൻ പാർലമെൻറിൽ അവതരിപ്പിച്ച യൂണിയൻ ബജറ്റിൽ രാജ്യത്തെ സാമ്പത്തിക വ്യവസ്ഥയുടെ നട്ടെല്ലായ പ്രവാസികളെ തീർത്തും അവഗണിച്ചതിൽ പ്രവാസി വെൽഫെയർ ശക്തമായി പ്രതിഷേധം രേഖപ്പെടുത്തി.2022ൽ ഇന്ത്യൻ സമ്പദ് വ്യവസ്ഥയ്ക്ക് താങ്ങായി 8,17,915 കോടി രൂപ രാജ്യത്ത് കൊണ്ട് വന്ന ഇന്ത്യയിലെ പ്രവാസി സമൂഹത്തോടാണ് യൂണിയൻ ഗവൺമെന്റിന്റെ ഈ കടുത്ത അവഗണന. കേവലം അഞ്ചു കോടി രൂപ പ്രവാസി വനിതകൾക്കായി നീക്കി വച്ചതൊഴിച്ചാൽ രാജ്യത്തെ സാമ്പത്തിക പുരോഗതിയിൽ നിർണായക പങ്കു വഹിക്കുന്ന പ്രവാസി […]
Read More

ബഹ്റൈനിൽ 1700ഓളം മൂല്യ വർധിത നികുതി നിയമലംഘനങ്ങള്‍ കണ്ടെത്തി.

ബഹ്റൈനിൽ വാറ്റുമായി ബന്ധപ്പെട്ട് കഴിഞ്ഞവർഷം നാഷനല്‍ റവന്യൂ ബ്യൂറോ വിവിധ സര്‍ക്കാര്‍ ഏജന്‍സികളുമായി ചേര്‍ന്ന് നടത്തിയ 3000 പരിശോധനകളിൽ നിന്ന് 1700ഓളം മൂല്യ വർധിത നികുതി നിയമലംഘനങ്ങള്‍ കണ്ടെത്തി . വാറ്റ് ആന്‍ഡ് എക്സൈസ് നിയമമനുസരിച്ച്‌ നിയമലംഘനങ്ങളില്‍ പിഴ ചുമത്തുകയും നികുതി വെട്ടിപ്പ് നടത്തിയെന്ന സംശയത്തില്‍ നിരവധി സ്ഥാപനങ്ങള്‍ താല്‍ക്കാലികമായി അടച്ചുപൂട്ടുകയും ചെയ്തു. വാറ്റ് നിയമലംഘനത്തിന് അഞ്ചുവര്‍ഷം തടവും നികുതി വെട്ടിപ്പ് നടത്തിയ തുകയുടെ മൂന്നിരട്ടി പിഴയുമാണ് ശിക്ഷ നല്‍കുന്നത്. ഉപഭോക്താക്കളുടെ അവകാശം സംരക്ഷിക്കുന്നതിനും പ്രാദേശിക വിപണിയില്‍ […]
Read More

സെൻട്രൽ ബാങ്ക് ഓഫ് ബഹ്‌റൈൻ പ്രധാന പോളിസി പലിശ നിരക്ക് ഉയർത്താൻ തീരുമാനിച്ചു

അന്തർദേശീയ സാമ്പത്തിക വിപണിയുടെ വികസനത്തിന്റെയും ബഹ്‌റൈൻ പണവിപണികളുടെ സുഗമമായ പ്രവർത്തനം ഉറപ്പാക്കാൻ , സെൻട്രൽ ബാങ്ക് ഓഫ് ബഹ്‌റൈൻ പ്രധാന പോളിസി പലിശ നിരക്ക് ഉയർത്താൻ തീരുമാനിച്ചു. സിബിബി -യുടെ ഒരാഴ്ചത്തെ നിക്ഷേപ സൗകര്യത്തിന്റെ പ്രധാന പോളിസി പലിശ നിരക്ക് 5.25% ൽ നിന്ന് 5.50% ആയി ഉയർത്തി.ഓവർനൈറ്റ് ഡെപ്പോസിറ്റ് നിരക്ക് 5.00% ൽ നിന്ന് 5.25% ആയും , നാല് ആഴ്ചത്തെ നിക്ഷേപ നിരക്ക് 6.00% ൽ നിന്ന് 6.25% ആയും വായ്പാ നിരക്ക് 6.50% […]
Read More

ബഹ്‌റൈൻ ആരോഗ്യമന്ത്രി ജിസിസി ഹെൽത്ത് കൗൺസിൽ ഡയറക്ടർ ജനറലുമായി കൂടിക്കാഴ്ച നടത്തി.

ആരോഗ്യമന്ത്രി ഡോ. ജലീല ബിൻത് അൽ സയ്യിദ് ജവാദ് ഹസൻ ജിസിസി ഹെൽത്ത് കൗൺസിൽ ഡയറക്ടർ ജനറൽ സുലൈമാൻ സാലിഹ് അൽ ദഖീലുമായി കൂടിക്കാഴ്ച നടത്തി. ദുബായിൽ നടന്ന 2023-ലെ അറബ് ഹെൽത്ത് എക്‌സിബിഷനിലും കോൺഗ്രസിലും പങ്കെടുത്തതിന്റെ ഭാഗമായി ആണ് കൂടിക്കാഴ്ച നടത്തിയത്.എല്ലാ ഗൾഫ് മേഖലകളിലെയും ആരോഗ്യ സംരംഭങ്ങളെയും പിന്തുണയ്ക്കുന്നതിൽ ജിസിസി ഹെൽത്ത് കൗൺസിൽ നടത്തുന്ന ശ്രമങ്ങളെ മന്ത്രി പ്രശംസിക്കുകയും, ആരോഗ്യ സഹകരണത്തെ പിന്തുണയ്ക്കുന്നതിൽ പാനലിന്റെ പങ്കും മന്ത്രി യോഗത്തിൽ ചൂണ്ടിക്കാട്ടി.കൂടിക്കാഴ്ചയിൽ സംയുക്ത ഗൾഫ് പരിപാടികളുമായും സംരംഭങ്ങളുമായും […]
Read More

കണ്ണൂരിൽ ഓടികൊണ്ടിരുന്ന കാറിനു തീ പിടിച്ചു ഗർഭിണിയും ഭർത്താവും മരിച്ചു

കണ്ണൂർ: കണ്ണൂർ ഫയർ സ്റ്റേഷന് സമീപം ഓടുന്ന കാറിന് തീപിടിച്ച് ഗർഭിണിയടക്കം രണ്ടുപേർ മരിച്ചു. കുറ്റ്യാട്ടൂർ സ്വദേശി റീഷ (26), ഭർത്താവ് പ്രജിത്ത് (32) എന്നിവരാണ് മരിച്ചത്. ഇന്നു രാവിലെയാണ് സംഭവം.കണ്ണൂർ ജില്ലാ ആശുപത്രിയിലേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്. ഒരു കുട്ടി ഉൾപ്പെടെ ആറു പേരാണ് കാറിലുണ്ടായിരുന്നത്. നാലുപേരെ രക്ഷപ്പെടുത്തി. മരിച്ച രണ്ടു പേരും കാറിന്റെ മുൻസീറ്റിലാണ് ഇരുന്നതെന്നാണ് പ്രാഥമിക വിവരം. പിന്നിൽ ഉണ്ടായിരുന്നവരെ രക്ഷപ്പെടുത്തിയെന്ന് നാട്ടുകാർ പറയുന്നു.ആശുപത്രിയിലെത്താൻ മിനിറ്റുകൾ അകലെ എത്തിയപ്പോഴാണ് കാറിൽ തീ പടർന്നത്.
Read More

ന്യൂസീലൻഡിനെതിരെ ടി-20യിൽ ഇന്ത്യക്ക് കൂറ്റൻ ജയം.

ന്യൂസീലൻഡിനെതിരായ അവസാന ടി-20യിൽ ഇന്ത്യക്ക് കൂറ്റൻ ജയം. ഇന്ത്യ മുന്നോട്ടുവച്ച 235 റൺ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ന്യൂസീലൻഡ് 12.1 ഓവറിൽ 66 റൺസിന് ഓളൗട്ടായി. 168 റൺസിനു മത്സരം വിജയിച്ച ഇന്ത്യ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര 2-1 എന്ന സ്കോറിനു സ്വന്തമാക്കി. 25 പന്തിൽ 35 റൺസ് നേടിയ ഡാരിൽ മിച്ചൽ മാത്രമാണ് ന്യൂസീലൻഡ് നിരയിൽ തിളങ്ങിയത്. കുൽദീപ് യാദവ് ഒഴികെ ഇന്ത്യക്കായി പന്തെറിഞ്ഞവരെല്ലാം വിക്കറ്റ് കോളത്തിൽ ഇടംപിടിച്ചു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 […]
Read More

അഹ്‌മദാബാദിൽ കിവീസിനെതിരെ ഇന്ത്യക്ക് കൂറ്റൻ സ്കോർ

ന്യൂസീലൻഡിനെതിരായ അവസാന ടി-20 മത്സരത്തിൽ ഇന്ത്യക്ക് കൂറ്റൻ സ്കോർ. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ 4 വിക്കറ്റ് നഷ്ടപ്പെടുത്തി 234 റൺസ് നേടി. ടി-20 കരിയറിലെ ആദ്യ സെഞ്ചുറി കുറിച്ച ശുഭ്മൻ ഗില്ലാണ് (126 നോട്ടൗട്ട്) ഇന്ത്യയെ വമ്പൻ സ്കോറിലേക്ക് എത്തിച്ചത് . രാഹുൽ ത്രിപാഠി എന്നിവരും ഇന്ത്യക്കായി തിളങ്ങി. ടി-20യിൽ ന്യൂസീലൻഡിനെതിരെ ഇന്ത്യയുടെ ഏറ്റവും ഉയർന്ന സ്കോറാണിത് .ഇഷാൻ കിഷനെ (1) വേഗം നഷ്ടമായെങ്കിലും ആദ്യ പന്ത് മുതൽ ആക്രമണം അഴിച്ചുവിട്ട രാഹുൽ […]
Read More

കേരളം സുരക്ഷിത ഭക്ഷണ ഇടം പദ്ധതി; നാല് സ്ഥാപനങ്ങൾ അടപ്പിച്ചു;മന്ത്രി വീണാ ജോർജ്

കേരളം സുരക്ഷിത ഭക്ഷണ ഇടം’ പദ്ധതിയിൽ സംസ്ഥാന വ്യാപകമായി ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധന നടത്തി . ഇന്ന് സംസ്ഥാനവ്യാപകമായി 247 ഇടങ്ങളിൽ പരിശോധനകൾ നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പത്രക്കുറിപ്പിലൂടെ വ്യക്തമാക്കി.പരിശോധനയിൽ ലൈസൻസില്ലാതെയും, വൃത്തിഹീനമായും പ്രവർത്തിച്ച 4 സ്ഥാപനങ്ങൾ അടപ്പിച്ചു.കൊല്ലം ജില്ലയിലെ രണ്ട് സ്ഥാപനങ്ങളും മലപ്പുറം, കണ്ണൂർ ജില്ലകളിലെ ഓരോ സ്ഥാപനവുമാണ് അടപ്പിച്ചത്. ന്യൂനതകൾ കണ്ടെത്തിയ 56 സ്ഥാപനങ്ങൾക്ക് അവ പരിഹരിക്കുന്നതിന് നോട്ടീസ് നൽകി. 39 സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചു. റിപ്പോർട്ട് ലഭ്യമാകുന്ന […]
Read More