BMC News Desk

ഭക്ഷ്യ സുരക്ഷ വകുപ്പിൽ നിയമ വിഭാഗം തുടങ്ങും; ആരോഗ്യ മന്ത്രി വീണ ജോർജ്

ഭക്ഷ്യ സുരക്ഷ മാനദണ്ഡം പാലിക്കാത്തവർക്ക് എതിരെ കർശന നടപടിയെടുക്കുമെന്ന് ആരോ​ഗ്യമന്ത്രി വ്യക്തമാക്കി. ഭക്ഷ്യ സുരക്ഷ വകുപ്പിൽ നിയമ വിഭാഗം തുടങ്ങുമെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ് പറഞ്ഞു .പഴകിയ ഭക്ഷണം പിടിച്ചാലടക്കമുള്ള തുടർനടപടികൾ വേഗത്തിലാക്കാനാണിത്. ലൈസൻസ് റദ്ദാക്കിയാൽ മറ്റൊരിടത്ത് അതേ സ്ഥാപനം തുടങ്ങാൻ അനുവദിക്കില്ല. പുനസ്ഥാപിക്കണമെങ്കിൽ ഭക്ഷ്യസുരക്ഷ കമ്മീഷണറുടെ അനുമതി വേണം.വരും ദിവസങ്ങളിലും പരിശോധന തുടരുമെന്നും മന്ത്രി വീണ ജോ‍ർജ് വ്യക്തമാക്കി.അതേസമയം നിയമം നടപ്പിലാക്കുന്ന ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥരെ തടയുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി വീണ […]
Read More

നെതർലാൻഡ്സിൽ ഖുറാൻ നിന്ദ: ശക്തമായി അപലപിച്ച് ബഹ്റൈൻ

നെതർലൻഡ്‌സിലെ ഹേഗിൽ വിശുദ്ധ ഖുർആനിന്റെ കോപ്പി കീറിയ സംഭവത്തിൽ ബഹ്‌റൈൻ രാജ്യം ശക്തമായി അപലപിച്ചു. ഈ പ്രവൃത്തി ശത്രുത, മത -വംശീയ വിദ്വേഷം എന്നിവയെ പ്രേരിപ്പിക്കുന്നതാണെന്ന് ബഹ്റൈൻ വിദേശകാര്യ മന്ത്രാലയം പറഞ്ഞു. അന്താരാഷ്‌ട്ര തത്ത്വങ്ങളും നിയമങ്ങളും ധാർമികമായ അഭിപ്രായ പ്രകടനവും ലംഘിക്കുന്ന ഇത്തരം പ്രകോപനപരമായ പ്രവൃത്തികൾ ബഹ്‌റൈൻ ശക്തമായി എതിർക്കുന്നതായും മന്ത്രാലയം അറിയിച്ചു ലോകത്തുള്ള എല്ലാ മതങ്ങളെയും വിശ്വാസങ്ങളെയും മതചിഹ്നങ്ങളെയും ബഹുമാനിക്കുകയും, ഇസ്‌ലാമോഫോബിയ പോലുള്ള കുറ്റകൃത്യങ്ങളെ ചെറുക്കേണ്ടതിന്റെ ആവശ്യകതയും മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി .മതങ്ങളും രാജ്യങ്ങളും തമ്മിലുള്ള […]
Read More

ലാല്‍കെയേഴ്സ് റിപ്പബ്ളിക് ദിനം ആഘോഷിച്ചു

ബഹ്റൈന്‍ ലാല്‍കെയേഴ്സ് ഇന്‍ഡ്യന്‍ റിപ്പബ്ളിക്കിന്‍റെ എഴുപത്തിനാലാം വാര്‍ഷികദിനം ആഘോഷിച്ചു. പ്രസിഡണ്ട്.എഫ്.എം.ഫൈസലിന്‍റെ അദ്ധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ കോഡിനേറ്റര്‍ ജഗത് കൃഷ്ണകുമാന്‍ റിപ്പബ്ളിക് ദിന സന്ദേശം നല്‍കി. ഡിറ്റോ ഡേവിസ്,ഗോപേഷ് അടൂര്‍,വിഷ്ണു വിജയന്‍, തോമസ് ഫിലിപ്പ്,പ്രജില്‍ പ്രസന്നന്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു സംസാരിച്ചു . സെക്രട്ടറി ഷൈജു കന്‍പ്രത്ത് സ്വാഗതവും ട്രഷര്‍ അരുണ്‍ ജി.നെയ്യാര്‍ നന്ദിയും പറഞ്ഞു. വൈശാഖ് ,ജ്യോതിഷ് എന്നിവര്‍ ചേര്‍ന്ന് അംഗങ്ങള്‍ക്ക് കേക്ക് വിതരണം ചെയ്തു.
Read More

പ്രവാസി വെൽഫെയർ റിപ്പബ്ലിക് ദിന സംഗമം ജനുവരി 27 ന് .

മനാമ: ഇന്ത്യയുടെ 74 ാമത് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പ്രവാസി വെൽഫെയർ റിപ്പബ്ലിക് ദിന സംഗമം സംഘടിപ്പിക്കുന്നു. ജനുവരി 27 വെള്ളി രാത്രി 7.30 ന് സിഞ്ചിലുള്ള പ്രവാസി സെൻ്ററിൽ നടക്കുന്ന റിപ്പബ്ലിക് ദിന സംഗമത്തിൽ ഫൈസൽ മാടായി മുഖ്യാതിഥിയായിരിക്കും. ഇന്ത്യയുടെ മഹിതമായ പാരമ്പര്യവും സംസ്കാരവും പ്രവാസി സമൂഹത്തിന് പകര്‍ന്ന് നല്‍കാനും ജനങ്ങള്‍ക്കിടയിലുള്ള ഒത്തൊരുമയും ഐക്യവും ശക്തിപ്പെടുത്താനും പരിപാടി ലക്ഷ്യമിടുന്നു. രാജ്യത്തിൻ്റെ ജനാധിപത്യവും മതേതരത്വവും ആഗോളതലത്തില്‍ ശ്രദ്ധ നേടിയതാണ്. വിവിധ സംസ്കാരങ്ങളെ ഉള്‍ക്കൊള്ളുന്ന ഇന്ത്യയുടെ മഹിത സംസ്കാരം നിലിർത്തുന്നതിനും […]
Read More

റിപ്പബ്ലിക്ക് ഡേ : വിചാര സദസ്സുകൾ സംഘടിപ്പിക്കും

ഇന്ത്യയുടെ എഴുപത്തിനാലാമത് റിപ്പബ്ലിക്ക് ദിനത്തിന്റെ ഭാഗമായി ആർ എസ് സി കലാലയം സാംസ്‌കാരിക വേദിയുടെ നേതൃത്വത്തിൽ വിചാര സദസ്സുകൾ സംഘടിപ്പിക്കുന്നു . റെസ് പബ്ലിക’ എന്ന ശീർഷകത്തിൽ ബഹ്‌റൈനിൽ റിഫ,മുഹറഖ് , മനാമ സോണുകളിലാണ് വിചാര സദസ്സുകൾ നടക്കുന്നത് . ബഹ്‌റൈനിലെ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ സംബന്ധിക്കുന്ന പരിപാടി ഇന്ത്യൻ ഭരണഘടനയുടെ സമകാലിക പ്രാധാന്യത്തെ കുറിച്ചുള്ള ഉണർത്താലാകും . ഭരണഘടന ; നിർമിതിയും നിർവഹണവും , റിപ്പബ്ലിക്ക് ; പ്രതീക്ഷയുടെ വർത്തമാനങ്ങൾ എന്നീ വിഷയങ്ങളിലുള്ള രണ്ട് […]
Read More

യാത്രക്കാരുടേതല്ലാത്ത കാരണത്താൽ വിമാന യാത്ര മുടങ്ങിയാൽ നഷ്ടപരിഹാരം ലഭിക്കും; ടിക്കറ്റ് നിരക്കിന്റെ 75 ശതമാനം തിരികെ കിട്ടും.

ന്യൂഡൽഹി: യാത്രക്കാരുടേതല്ലാത്ത കാരണത്താൽ വിമാന യാത്ര മുടങ്ങിയാൽ നഷ്ടപരിഹാരം ലഭിക്കും. ആഭ്യന്തര യാത്രക്കാർക്ക് നികുതി ഉൾപ്പെടെ ടിക്കറ്റ് നിരക്കിന്റെ 75 ശതമാനം തിരികെ കിട്ടും. വിദേശ യാത്രകൾക്ക് മൂന്നുവിഭാഗങ്ങളിലായാണ് തുക തിരികെ നൽകുക. ഡയറക്‌ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷന്റെതാണ് (ഡിജിസിഎ) നിർദേശം. വിമാനങ്ങൾ റദ്ദാക്കൽ, വിമാനങ്ങളുടെ കാലതാമസം തുടങ്ങിയ കാരണങ്ങളാൽ എയർലൈനുകൾ യാത്രക്കാർക്ക് നൽകേണ്ട സൗകര്യങ്ങളുമായി ബന്ധപ്പെട്ട സിവിൽ ഏവിയേഷൻ റിക്വയ്ർമെന്റിൽ (സിഎആർ) ഡിജിസിഎ ഭേദഗതി വരുത്തി. പുതിയ മാനദണ്ഡങ്ങൾ ഫെബ്രുവരി 15 മുതൽ പ്രാബല്യത്തിൽ വരും. വിമാന […]
Read More

നാലുമലയാളികള്‍ക്ക് പത്മശ്രീ, വാണി ജയറാമിന് പത്മഭൂഷണ്‍; മുലായം സിങ് യാദവിന് പത്മവിഭൂഷണ്‍, പട്ടിക ഇങ്ങനെ…

ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പത്മ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച 106 പേര്‍ക്കാണ് ബഹുമതി. ഇതില്‍ ആറുപേര്‍ക്കാണ് രണ്ടാമത്തെ പരമോന്നത പുരസ്‌കാരമായ പത്മ വിഭൂഷണ്‍ ലഭിച്ചത്. പത്മ വിഭൂഷണിന് തൊട്ടു താഴെയുള്ള പത്മഭൂഷണ്‍ 9 പേര്‍ക്കും 91 പേര്‍ക്ക് നാലാമത്തെ പരമോന്നത പുരസ്‌കാരമായ പത്മശ്രീയും ലഭിച്ചു. ഗാന്ധിയന്‍ വി പി അപ്പുക്കുട്ടന്‍ പൊതുവാളിന് പുറമേ മറ്റു മൂന്ന് പേര്‍ക്ക് കൂടി പത്മശ്രീ ലഭിച്ചത് കേരളത്തിന് അഭിമാനമായി. വിദ്യാഭ്യാസരംഗത്തെ സംഭാവനകള്‍ മാനിച്ച് സി ഐ ഐസക്ക്, […]
Read More

യാത്രയ്ക്കിടെ അമിത മദ്യപാനത്തിന് വിലക്ക്, പുതിയ മാർഗ നിർദേശവുമായി എയർ ഇന്ത്യ

യാത്രക്കാരുടെ മോശം പെരുമാറ്റത്തിന്റെ പശ്ചാത്തലത്തില്‍ വിമാനത്തിനുള്ളിലെ മദ്യ നയത്തില്‍ മാറ്റങ്ങള്‍ വരുത്തി എയര്‍ ഇന്ത്യ . അച്ചടക്കമില്ലാത്ത പെരുമാറ്റവുമായി ബന്ധപ്പെട്ട് എയര്‍ ഇന്ത്യയ്ക്ക് കുറച്ച് ദിവസങ്ങൾക്ക് മുന്‍പ് ഡിജിസിഐ പിഴ ചുമത്തിയിരുന്നു. ജനുവരി 19 ന് പുറത്തിറക്കിയ പുതിയ ഉത്തരവ് പ്രകാരം വിമാനത്തിനുള്ളിലെ ജീവനക്കാര്‍ നല്‍കാതെ യാത്രക്കാർക്ക് മദ്യപാനം അനുവദനീയമല്ല. മാത്രമല്ല സ്വന്തമായി മദ്യം കൊണ്ട് വന്ന് കഴിക്കുന്നവരുണ്ടോ എന്ന് ജീവനക്കാര്‍ ശ്രദ്ധിക്കുകയും വേണം.യാത്രക്കാര്‍ ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങളും എയർഇന്ത്യ മാർഗനിർദേശങ്ങളിലുണ്ട്.യാത്രക്കാര്‍ പരിധിയില്‍ കൂടുതല്‍ മദ്യം ഉപയോഗിക്കരുതെന്ന് […]
Read More

ഏറ്റവും മികച്ച ടി-20 ക്രിക്കറ്ററായി ഇന്ത്യൻ താരം സൂര്യകുമാർ യാദവ്

കഴിഞ്ഞ വർഷത്തെ ഏറ്റവും മികച്ച ടി-20 ക്രിക്കറ്ററായി ഇന്ത്യൻ താരം സൂര്യകുമാർ യാദവ് തെരഞ്ഞെടുക്കപ്പെട്ടു. ഐസിസി ഗവേണിംഗ് ബോഡിയാണ് ഇക്കാര്യം അറിയിച്ചത്. 2021ൽ ഇന്ത്യക്കായി അരങ്ങേറിയ താരം കഴിഞ്ഞ വർഷം ആകെ 1164 റൺസ് ആണ് നേടിയത്. 187.43 ശരാശരിയിൽ രണ്ട് സെഞ്ചുറികളും 9 അർദ്ധസെഞ്ചുറികളും സൂര്യ നേടി. 68 സിക്സറുകളും കഴിഞ്ഞ വർഷം സൂര്യ നേടി. രാജ്യാന്തര ടി-20യിൽ ഒരു വർഷം ഏറ്റവുമധികം സിക്സർ നേടുന്ന താരമായും സൂര്യ മാറി. നിലവിൽ ഐസിസിയുടെ പുരുഷ ടി-20 […]
Read More

ഐവൈസിസി യൂത്ത് ഫെസ്റ്റ് ജനുവരി 27 ന് ഇന്ത്യൻ ക്ലബിൽ സംഘടിപ്പിക്കും

മനാമ:ഇന്ത്യൻ യൂത്ത് കൾച്ചറൾ കോൺഗ്രസ് ബഹ്‌റൈൻ ഏട്ടാമത് യൂത്ത് ഫെസ്റ്റ് ജനുവരി 27ന് വെളളിയാഴ്ച്ച ഇന്ത്യൻ ക്ലബിൽ അരങേറുമെന്ന് ഭാരവാഹികൾ പറഞ്ഞു . ജെ ജെ ഡി ആഡ്സ് ഇവന്റ് മാനേജ്‌മെന്റ് കമ്പനിയുമായി സഹകരിച്ചാണ് പരുപാടി നടത്തുന്നത്.ഇന്ത്യക്ക് പുറത്ത് 2013ൽ ആദ്യമായി രൂപം കൊണ്ട് കഴിഞ്ഞ 9 വർഷക്കാലം കൊണ്ട് ബഹ്‌റൈൻ പ്രവാസ ലോകത്ത് രാഷ്ട്രീയ കലാ സാംസ്കാരിക വിദ്യാഭ്യാസ ആധുര സേവന രംഗത്ത് ഒട്ടനവധി സംഭാവന നൽകുവാൻ സാധിച്ച സംഘടനയാണ് ഐവൈസിസി.ഇന്ത്യക്ക് വെളിയിൽ ആദ്യമായി രൂപീകരിച്ച […]
Read More