BMC News Desk

കെപിഫ് (കോഴിക്കോട് ജില്ല പ്രവാസി ഫോറം)“ബീറ്റ് ദി ഹീറ്റ് “ ക്യാമ്പയിൻ സംഘടിപ്പിച്ചു

ബഹ്റൈനിലെ ജീവകാരുണ്യ പ്രവർത്തന മേഖലയിൽ സജീവസാന്നിധ്യമായ കോഴിക്കോട് ജില്ലാ പ്രവാസി ഫോറത്തിന്റെ അഭിമുഖ്യത്തിൽ, ബഹ്‌റൈനിലെ സാധാരണക്കാരായ പ്രവാസി തൊഴിലാളികൾ ഉഷ്ണകാലത്ത് ജോലി ചെയ്തു വരുന്ന തൊഴിലിടങ്ങളിൽ വെള്ളവും പഴവർഗങ്ങളും നൽകിക്കൊണ്ട്,കെപിഫ് ചാരിറ്റി വിംഗ് “ബീറ്റ് ദി ഹീറ്റ്“ക്യാമ്പയിൻ രണ്ടാം ഘട്ടം സംഘടിപ്പിച്ചു. ആദ്യ ഘട്ടം ട്യൂബ്ലിയിൽ ജോലിചെയ്യുന്ന കൺസ്ട്രക്ഷൻ തൊഴിലാളികൾക്കും രണ്ടാം ഘട്ടം സനദിൽ കൺസ്ട്രക്ഷൻ ജോലികൾ ചെയ്യുന്ന തൊഴിലാളികൾക്കും കിറ്റുകൾ നൽകിക്കൊണ്ട് ആരംഭിച്ച പരിപാടിയിൽ, അരുൺ പ്രകാശ് (ജനറൽ സെക്രട്ടറി ),സുജിത് സോമൻ (ട്രഷറർ),ബിദുലേഷ്പറമ്പത്ത് (ചാരിറ്റി […]
Read More

ബിഡികെ ആയുർവേദ മെഡിക്കൽ ക്യാമ്പ്‌ സംഘടിപ്പിച്ചു

എഴുപത്തി ഒൻപതാമത് ഇന്ത്യൻ സ്വാതന്ത്ര്യ ദിന ആഘോഷത്തിന്റെ ഭാഗമായി ബ്ലഡ് ഡോണേഴ്സ് കേരള (ബിഡികെ) ബഹ്‌റൈൻ ചാപ്റ്ററും പ്രാണ ആയുർവേദ സെന്ററും സംയുക്തമായി ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. പ്രാണ ആയുർവേദിക് സെന്ററിലെ ഡോ: ബിനു എബ്രഹാം, ഡോ: മിനു മനു എന്നിവർ സൗജന്യമായി ക്യാമ്പിൽ പങ്കെടുത്തവരെ പരിശോധിച്ച് മാർഗ നിർദേശങ്ങൾ നൽകി. ഇന്ത്യൻ മെഡിക്കൽ അസോസിയോഷൻ ബഹ്‌റൈൻ ചാപ്റ്റർ പ്രസിഡണ്ടും ഐസിആർഎഫ് അഡ്വൈസറുമായ ഡോ: ബാബു രാമചന്ദ്രൻ ക്യാമ്പ് ഉദ്‌ഘാടനം ചെയ്തു. ഐസിആർഎഫ് വൈസ് ചെയർമാൻ […]
Read More

നൗക ബഹ്‌റൈൻ സമന്വയം 2025 പോസ്റ്റർ പ്രകാശനം നിർവ്വഹിച്ചു

ബഹ്റൈൻ നൗകയുടെ നേതൃത്വത്തിൽ ബിഎംസി യുടെ സഹകരണത്തോടെ നടത്തുന്ന “കലയിലൂടെ ഹൃദയങ്ങളിലേക്ക് – സമന്വയം 2025” എന്ന കലാ സാംസ്‌കാരിക പരിപാടിയുടെ പോസ്റ്റർ പ്രകാശനം ഇന്ത്യൻ ക്ലബ്‌ ഓഡിറ്റോറിയത്തിൽ വച്ചു നടന്നു. മൂന്ന് മാസങ്ങളിലായി വിവിധ കലാസാംസ്കാരിക പരിപാടികളോടെ സംഘടിപ്പിക്കുന്ന സമന്വയം 2025ന്റെ പോസ്റ്റർ പ്രകാശനം ഇന്ത്യൻ ക്ലബ്‌ പ്രസിഡന്റ കാസിയസ് പെരേര, സമന്വയം-25 ന്റെ മുഖ്യ രക്ഷധികാരി ഡോ. പി വി ചെറിയാന് നൽകിക്കൊണ്ട് നിർവ്വഹിച്ചു.നൗക ബഹ്‌റൈൻ സെക്രട്ടറി അശ്വതി മിഥുൻ സ്വാഗതവും, ബിനുകുമാർ കൈനാട്ടി […]
Read More

മൗലികാവകാശ ലംഘനങ്ങളെ ഒറ്റക്കെട്ടായി ചെറുത്ത് തോൽപിക്കണം: ഐ.സി.എഫ്. പൗരസഭ

ഇന്ത്യൻ ഭരണഘടന വിഭാവനം ചെയ്യുന്ന തുല്യ നീതി പൗരൻമാരുടെ മൗലികാവകാശ മാണെന്നും, രാജ്യത്തിന്റെ പല ഭാഗങ്ങളിലും തുടർന്ന് കൊണ്ടിരിക്കുന്ന നീതി നിഷേധങ്ങളെ ഒറ്റക്കെട്ടായി ചെറുത്ത് തോൽപ്പിക്കണമെന്നും ഐ.സി.എഫ് ബഹ്റൈൻ സംഘടിപ്പിച്ച പൗരസഭ അഭിപ്രായപ്പെട്ടു. 79 – മത് സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായാണ്’ നീതി സ്വതന്ത്രമാവട്ടെ ‘ എന്ന ശീർഷകത്തിൽ ഐ.സി.എഫ്. പൗരസഭ സംഘടിപ്പിച്ചത്. ലോകത്തെങ്ങുമില്ലാത്ത വിധത്തിൽ അനേകം വൈവിധ്യങ്ങളുള്ള ജനത ഒരു ഇന്ത്യയായിരിക്കുന്നത് വൈവിധ്യങ്ങളുടെ സംരക്ഷണം ഉറപ്പ് നൽകുന്ന ഭരണഘടന ഉള്ളത് കൊണ്ടാണ്. ഭരണഘടനയുടെ ആമുഖം പോലും […]
Read More

ഭാരതത്തിൻറെ 79 ം സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് പി എൽ സി ഗ്ലോബൽ ഓൺലൈൻ മീറ്റിംഗ് നടത്തി

ഭാരതത്തിൻറെ 79 ം സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് പ്രവാസി ലീഗൽ സെൽ സൗദി അറേബ്യൻ ചാപ്റ്ററിന്റെ നേതൃത്വത്തിൽ ഇന്ത്യൻ പ്രവാസികൾ നേരിടുന്ന വെല്ലുവിളികൾ എന്ന വിഷയത്തിൽ പി എൽ സി ഗ്ലോബൽ ഓൺലൈൻ മീറ്റിംഗ് നടത്തി.ഇന്ത്യയിൽ നിന്നും വിദേശത്തേക്ക് ജോലിക്ക് പോകുന്നവർക്ക് അതാത് രാജ്യങ്ങളുടെ ജീവിത ക്രമവും നിയമങ്ങളും മനസ്സിലാക്കി കൊടുക്കേണ്ടതിന് പ്രത്യേകമായി ശാസ്ത്രീകരണം കൊടുക്കാനും അതോടൊപ്പം പ്രവാസികൾക്ക് അവർ ജോലി ചെയ്യുന്ന രാജ്യങ്ങളിൽ നീതി ഉറപ്പാക്കാൻ ആവശ്യമായ എല്ലാ നിയമപരമായ സഹായ സഹകരണത്തിലൂടെ വിവിധ പ്രശ്നങ്ങള്‍ […]
Read More

നാട്ടിലേക്ക് മടങ്ങുന്ന കെപിഎ സെൻട്രൽ കമ്മിറ്റി അംഗത്തിന് സ്നേഹോഷ്മളമായ യാത്രയയപ്പ് നൽകി

പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കെപിഎ സ്ഥാപക സെൻട്രൽ കമ്മിറ്റി അംഗം നാരായണന് കൊല്ലം പ്രവാസി അസോസിയേഷൻ സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. കെപിഎ വൈസ് പ്രസിഡന്റ് കോയിവിള മുഹമ്മദ് കുഞ്ഞിന്റെ അധ്യക്ഷതയിൽ ചേർന്ന യാത്രയയപ്പ് യോഗത്തിൽ കെപിഎ ജനറൽ സെക്രട്ടറി പ്രശാന്ത് പ്രബുദ്ധൻ സ്വാഗതം ആശംസിച്ചു. തുടർന്ന് കെപിഎ വൈസ് പ്രസിഡന്റ് കോയിവിള മുഹമ്മദ് കുഞ്ഞ് നാരായണന് ഉപഹാരം കൈമാറി. കെപിഎ സെക്രട്ടറി അനിൽകുമാർ ആശംസകൾ അറിയിച്ചു. കെപിഎ സ്ഥാപക പ്രസിഡന്റ് നിസാർ […]
Read More

ഇന്ത്യൻ സ്വാതന്ത്ര്യ സമര ജ്വാലകൾക്ക് ബഹ്റൈൻ എ. കെ. സി.സി.യുടെ സ്മരണാഞ്ജലി; “ജയ് ഹോ”റിലീസ് ചെയ്തു.

പ്രവാസ ഭൂമികയുടെ ചരിത്രത്തിലാദ്യമായി ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിനും, സ്വതന്ത്ര ഇന്ത്യക്കുമായി,79-ആം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ബഹ്‌റൈൻ എ.കെ.സി. സി. ലിൻസാ മീഡിയയുമായി സഹകരിച്ച്, ഡോക്ടർ പി.വി.ജയദേവൻ രചിച്ച മനോഹരമായ വരികൾക്ക്, വിനോദ് ആറ്റിങ്ങലിന്റെ സംവിധാനത്തിൽ, ജേക്കബ് ക്രിയേറ്റീവ് ബീസ് അതിമനോഹരമായ ദൃശ്യ ചാരുതയിൽ സജ്ജമാക്കിയ “ജയ് ഹോ” ബഹറിൻ എ.കെ.സി.സി.യുടെ സാഹിത്യ വിഭാഗം കൺവീനർ, ജോജി കുര്യൻ,ജിബി അലക്സിന് നൽകി പ്രകാശനം ചെയ്തു. തുടർന്ന് ആൽബവുമായി ബന്ധപ്പെട്ട് നടന്ന ചർച്ചയിൽ നിരവധി പേർ പങ്കെടുത്തു. ഒരൊറ്റ ദിവസത്തെ ഷൂട്ട് […]
Read More

കുടുംബ സൗഹൃദ വേദി സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

ബഹ്റൈനിലെ കലാസാംസ്കാരിക ജീവകാരുണ്യ രംഗത്തെ പ്രമുഖ സംഘടനയായ കുടുംബ സൗഹൃദ വേദി ഇന്ത്യയുടെ 79മത് സ്വാതന്ത്ര്യദിനം ആഘോഷിച്ചു. ജനറൽ സെക്രട്ടറി ബോബി പുളിമൂട്ടിൽ സ്വാഗതം പറഞ്ഞ ചടങ്ങിൽ രക്ഷാധികാരി അജിത് കണ്ണൂർ അധ്യക്ഷത വഹിച്ചു. ആഘോഷത്തിൽ കേക്ക് കട്ട്‌ ചെയ്ത് മധുരവിതരണവും നടത്തി. ജോയിന്റ് സെക്രട്ടറി ജയേഷ് താന്നിക്കൽ, മെമ്പർഷിപ് സെക്രട്ടറി അജിത് ഷാൻ,മെഡിക്കൽ കോർഡിനേറ്റർ ബിജോ തോമസ് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.സോണി എബ്രഹാം, ബിനു വർഗീസ്,എബ്രഹാം കുരുവിള, അരുൺ ബി എന്നിവർ സന്നിഹിതരായി.
Read More

പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

ബഹ്‌റൈനിലെ പത്തനംതിട്ട ജില്ലക്കാരുടെ കൂട്ടായ്മയായ പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ ഇന്ത്യയുടെ 79 ആം സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു.സൽമാനിയ കലവറ ഹാളിൽ വച്ച് നടന്ന ആഘോഷത്തിൽ ആക്ടിങ് പ്രസിഡന്റ് വിപിൻ മാടത്തേത്ത്, സെക്രട്ടറി സുനു കുരുവിള, ട്രഷറർ സുഭാഷ് തോമസ് മറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.
Read More

ബഹ്റൈനില്‍ അനുമതിയില്ലാതെ മറ്റുള്ളവരുടെ സ്വകാര്യത പരസ്യമാക്കിയാല്‍ കടുത്ത നടപടി

ബഹ്‌റൈനില്‍ അനുമതിയില്ലാതെ മറ്റുള്ളവരുടെ സ്വകാര്യത പരസ്യമാക്കിയില്‍ കടുത്ത ശിക്ഷ നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രാലയം.വ്യക്തിയുടെ സല്‍പ്പേരിനോ അന്തസ്സിനോ കളങ്കമുണ്ടാക്കിയാല്‍ ശിക്ഷയുടെ കാഠിന്യം വര്‍ദ്ധിക്കുമെന്നും മുന്നറിയിപ്പില്‍ പറയുന്നു. അമാന്‍ എന്ന പേരില്‍ സംഘടിപ്പിക്കുന്ന പരിപാടിയുടെ ഭാഗമായി ബോധവല്‍ക്കരണ വീഡിയോയും ആഭ്യന്തര മന്ത്രാലയം പുറത്തിറക്കി. മറ്റൊരാളുടെ അനുമതിയില്ലാതെ ഫോട്ടോകളും വീഡിയോകളും എടുക്കുന്നതും പ്രചരിപ്പിക്കുന്നതും ഗുരുതരമായ കുറ്റമാണെന്ന് മുന്നറിയിപ്പ് നല്‍കുകയാണ് ബഹ്‌റൈന്‍ ആഭ്യന്തര മന്ത്രാലയം. വ്യക്തികളുടെ സ്വകാര്യത സംരക്ഷിക്കുന്നതില്‍ രാജ്യം പ്രതിഞ്ജാബന്ധമാണെന്നും നിയമങ്ങള്‍ ലംഘിക്കുന്നവര്‍ കടുത്ത ശിക്ഷ നേരിടേണ്ടി വരുമെന്നും […]
Read More