BMC News Desk

ബി.കെ.എസിൽ സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു

ഭാരതത്തിന്റെ 79-മത് സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ബഹ്റൈൻ കേരളീയ സമാജത്തിൽ (ബി.കെ.എസ്.) പതാക ഉയർത്തൽ ചടങ്ങ് നടന്നു. ബി.കെ.എസ്. ആക്ടിങ് പ്രസിഡന്റ് ദിലീഷ് കുമാർ പതാക ഉയർത്തി.ചടങ്ങിൽ ആക്ടിങ് സെക്രട്ടറി മഹേഷ് ജി. പിള്ള, സാഹിത്യവിഭാഗം സെക്രട്ടറി വിനയചന്ദ്രൻ നായർ, സമ്മർ ക്യാമ്പ് ഡയറക്ടർ ഉദയൻ കുണ്ടംകുഴി, മുൻ ഇന്ത്യൻ നേവി ഉദ്യോഗസ്ഥൻ വേണുഗോപാൽ ബാലകൃഷ്ണൻ, ചാരിറ്റി വിംഗ് കൺവീനർ കെ. ടി. സലിം, ശ്രീ ഫൈസൽ, ശ്രീ റെജി കുരുവിള, ശ്രീ ബിജോയ്, ശ്രീ സകറിയ, മാസ്റ്റർ […]
Read More

കെ സി എ സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു

ബഹ്‌റൈനിലെ പ്രമുഖ സാംസ്കാരിക സംഘടനയായ കേരള കാത്തലിക് അസോസിയേഷൻ സ്വാതന്ത്ര്യ ദിനാഘോഷങ്ങൾ സംഘടിപ്പിച്ചു.കെ സി എ അങ്കണത്തിൽ വെച്ചു നടന്ന ചടങ്ങിൽ കെ സി എ പ്രസിഡന്റ് ജെയിംസ് ജോൺ ഇന്ത്യൻ ദേശിയ പതാക ഉയർത്തി.തുടർന്ന് കെ സി എ അംഗങ്ങൾ ദേശിയ പ്രതിജ്ഞ ചെയ്തു. കെ സി എ പ്രസിഡന്റ് ജെയിംസ് ജോൺ സ്വാതന്ത്ര്യ ദിന സന്ദേശം നൽകി. രാഷ്ട്രപിതാവിന്റെ ആശയങ്ങൾ ഇന്നും ലോകത്തിന്റെ മുന്നിൽ സമാധാനത്തിന് ഉത്തമ മാതൃകയായി നിലകൊള്ളുന്നു എന്നും, ഭാരതത്തിന്റെ സ്വാതന്ത്ര്യവും […]
Read More

ഇന്ത്യൻ സ്കൂൾ സ്വാതന്ത്ര്യദിനം ആഘോഷിച്ചു

ഇന്ത്യൻ സ്കൂൾ ഇന്ത്യയുടെ 79-ാമത് സ്വാതന്ത്ര്യദിനം വളരെ ആവേശത്തോടെയും ദേശസ്‌നേഹത്തോടെയും ആഘോഷിച്ചു. സ്‌കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ്, അസി. സെക്രട്ടറിയും അക്കാദമിക് അംഗവുമായ രഞ്ജിനി മോഹൻ, പ്രോജക്ട് & മെയിന്റനൻസ് അംഗം മിഥുൻ മോഹൻ, ട്രാൻസ്‌പോർട്ട് അംഗം മുഹമ്മദ് നയാസ് ഉല്ല, ജൂനിയർ കാമ്പസ് പ്രിൻസിപ്പൽ പമേല സേവ്യർ എന്നിവർ സന്നിഹിതരായിരുന്നു. രക്ഷിതാക്കളും സ്റ്റാഫും അഭ്യുദയകാംഷികളും പങ്കുകൊണ്ടു. അഡ്വ. ബിനു മണ്ണിൽ വറുഗീസ് ഇന്ത്യൻ ദേശീയ പതാക ഉയർത്തിയതോടെ ആഘോഷം ആരംഭിച്ചു. തുടർന്ന് ദേശീയഗാനം […]
Read More

ആദരവിന്റെ നിറവിൽ ബിഡികെ ബഹ്റൈൻ

ബ്ലഡ് ഡോണേഴ്സ് കേരള ബഹ്‌റൈൻ ചാപ്റ്റർ രക്തദാന രംഗത്ത് ചെയ്തു വരുന്ന പിന്തുണയ്ക്ക് അവാലിയിലെ മുഹമ്മദ് ബിൻ ഖലീഫ ബിൻ സൽമാൻ അൽ ഖലീഫ സ്പെഷ്യലിസ്റ്റ് കാർഡിയാക് സെന്റർ ന്റെ ആദരവ് ബ്രിഗേഡിയർ ഡോ: ഫഹദ് ഖലീഫ അൽ ഖലീഫ കൈമാറി. ബിഡികെ ബഹ്‌റൈൻ ചെയർമാൻ കെ. ടി. സലിം, പ്രസിഡണ്ട് റോജി ജോൺ, വൈസ് പ്രസിഡണ്ട് സുരേഷ് പുത്തൻവിളയിൽ എന്നിവർക്ക് ബിഡികെ ബഹ്‌റൈൻ രക്തദാന രംഗത്ത് നടത്തി വരുന്ന സന്നദ്ധ സേവനങ്ങൾക്ക് സർട്ടിഫിക്കറ്റും ഉപഹാരവും ലഭിച്ചു.
Read More

കെ.പി. എഫ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

കോഴിക്കോട് ജില്ല പ്രവാസി ഫോറം( കെ.പി.എഫ് ബഹ്റൈൻ) എഴുപത്തി ഒൻപതാമത് ഇന്ത്യൻ സ്വാതന്ത്ര്യ ദിനത്തിൻ്റെ ഭാഗമായി സൽമാനിയ സെൻട്രൽ ബ്ലഡ്‌ ബാങ്കിൻ്റെ സഹായത്തോടെ രക്തം നൽകു ജീവൻ നൽകു എന്ന ആപ്ത വാക്യത്തോടെ ഒൻപതാമത് രക്‌തദാന ക്യാമ്പ് നടത്തി,125 ൽ പരം ആളുകൾ പങ്കെടുത്ത ക്യാമ്പിന് ജനറൽ സെക്രട്ടറി അരുൺപ്രകാശ് സ്വാഗതം ആശംസിച്ചു. പ്രസിഡണ്ട് സുധീർ തീരുനിലത്ത് അധ്യക്ഷത വഹിച്ച, ചടങ്ങ് ഡോ: ഹസ്സൻ ഈദ് റാഷിദ് ബുഖമ്മസ് (പാർലമെന്റ് അംഗം വിദേശകാര്യ, പ്രതിരോധ, ദേശീയ സുരക്ഷാ […]
Read More

ഇന്ത്യൻ സ്വാതന്ത്ര്യദിനം കെഎംസിസി സമൂചിതമായി ആഘോഷിച്ചു

ബ്രിട്ടീഷ് ഭരണത്തിൽ നിന്ന് ഏകദേശം 200 വർഷത്തെ ത്യാഗോജ്വലമായ പോരാട്ടങ്ങളുടെയും ത്യാഗങ്ങളുടെയും ഓർമ്മപ്പെടുത്തലുമായി രാജ്യം എഴുപത്തി ഒൻമ്പതാമത് സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോൾ കെഎംസിസി ബഹ്‌റൈൻ ഈ പവിഴ ദ്വീപിലും മാതൃരാജ്യത്തിന്റെ സ്വാതന്ത്ര്യ ദിനം സമൂചിതമായി ആചരിച്ചു. കെഎംസിസി ആസ്ഥാനത്ത് വെച്ചു നടന്ന ചടങ്ങിൽ കെഎംസിസി ബഹ്‌റൈൻ ജനറൽ സെക്രട്ടറി ശംസുദ്ധീൻ വെള്ളികുളങ്ങര പതാക ഉയർത്തി.കെഎംസിസി ഭാരവാഹികളായ എ പി ഫൈസൽ, സലീം തളങ്കര ഫൈസൽ കോട്ടപ്പള്ളി, ഫൈസൽ കണ്ടിതാഴ മറ്റു ജില്ലാ ഏരിയ ഭാരവാഹികൾ എന്നിവർ പങ്കെടുത്തു. നമ്മളിൽ […]
Read More

സ്വാതന്ത്ര്യത്തിന്റെ 79 ആം വാർഷിക ആഘോഷിച്ച്‌ സെന്റ് പീറ്റേഴ്സ് ഇടവക

സ്വാതന്ത്ര്യത്തിന്റെ 79 ആം വാർഷികം ബഹ്‌റൈൻ സെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി പള്ളി അങ്കണത്തിൽ സമുചിതമായി ആഘോഷിച്ചു . വി. കുർബാനയ്ക്ക് ശേഷം നടന്ന ആഘോഷ പരിപാടിയിൽ ഇടവക വികാരി വെരി റവ. ഫാ. സ്ലീബാ പോൾ കോറെപ്പിസ്ക്കോപ്പ വട്ടാവേലിൽ ദേശീയ പതാക ഉയർത്തി. സ്വാതന്ത്ര്യ നേടിയെടുക്കുന്നതിന് നേതൃത്വം നൽകിയ സ്വാതന്ത്ര്യ സമര സേനാനികളെ അനുസ്മരിച്ചു. മാനേജിംഗ് കമ്മറ്റി ഭാരവാഹികളായ ബെന്നി പി. മാത്യു ( വൈസ് പ്രസിഡന്റ് ) മനോഷ് കോര (സെക്രട്ടറി ) സാബു […]
Read More

കെഎംസിസി മനാമ സൂഖ് സംഗമം പ്രൌഡം ഗംഭീരം

കെഎംസിസി ബഹ്‌റൈൻ മനാമ സൂഖ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പ്രവർത്തക കൺവെൻഷൻ ജനപങ്കാളിത്തം കൊണ്ടും സംഘാടക മികവ് കൊണ്ടും പ്രൌഡമായ ഒരു സമ്മേളനമായി മാറുകയായിരുന്നു. സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിന് ആളുകൾ സംഗമത്തിൽ പങ്കെടുത്തു. ദിനേന 12 മണിക്കൂറിൽ കൂടുതൽ ജോലി ചെയ്തതിന് ശേഷം കിട്ടുന്ന തുച്ഛമായ വിശ്രമ സമയം സംഘടനാ കാര്യങ്ങൾക്കും ഇത്തരം സമ്മേളനങ്ങൾക്കുമൊക്ക ഉപയോഗിക്കുന്നത് അവർക്കൊരു അനുഭൂതിയും ആഹ്ലാദകരമാണെന്നും സംസ്ഥാന കമ്മിറ്റി ഒരു കൺവെൻഷന് ആഹ്വാനം ചെയ്തപ്പോൾ […]
Read More

ബഹ്റൈൻ എ.കെ.സി.സി. സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

ബഹ്റൈൻ എ.കെ.സി. സി സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. ഗ്ലോബൽ സെക്രട്ടറിയും ബഹറിൻ എ. കെ. സി സി. പ്രസിഡന്റുമായ ചാൾസ് ആലുക്ക പതാക ഉയർത്തി.ദേശീയ പതാക ഉയർത്തിയ ശേഷം പോളി വിതയത്തലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ചാൾസ് ആലുക്ക ഉദ്ഘാടനം ചെയ്തു. നമ്മുടെ സാമൂഹ്യ അന്തരീക്ഷം വിദ്വേഷ നിഴൽയുദ്ധങ്ങളിൽ സജീവമായ ഈ കാലത്ത് നാനാത്വത്തിന്റെ ക്യാൻവാസിൽ നീതിയുടെയും, ജനാധിപത്യത്തിന്റെയും, മതേതരത്വത്തിന്റെയും വർണ്ണ ചിത്രങ്ങൾ വരയ്ക്കുവാൻ സ്വാതന്ത്ര്യ ദിനാഘോഷങ്ങൾക്ക് കഴിയട്ടെ എന്ന് ഉദ്ഘാടന പ്രസംഗത്തിൽ ചാൾസ് ആലുക്ക പറഞ്ഞു.സഹജീവിയുടെ […]
Read More

ഇന്ത്യയുടെ 79 – മത് സ്വാതന്ത്ര്യ ദിനാഘോഷങ്ങൾ തൊഴിൽ മേഘലയിൽ ആഘോഷിച്ച്‌ ബഹ്റൈൻ മലയാളി ബിസിനസ് ഫോറം

ബഹ്റൈൻ മലയാളി ബിസിനസ് ഫോറം 11ാം മത് ബി.എം. ബി.എഫ് ഹെൽപ്പ് & ഡ്രിങ് പദ്ധതിയിൽ ഇന്ത്യയുടെ 79 – മത് സ്വാതന്ത്ര്യ ദിനാഘോഷങ്ങൾ തൊഴിൽ മേഘലയിൽ ആഘോഷിച്ചു ബഹ്റൈൻ മലയാളി ബിസിനസ് ഫോറം 11ാം മത് ബി.എം. ബി.എഫ് ഹെൽപ്പ് & ഡ്രിങ് 2025 നീണ്ടുനിൽക്കുന്ന കർമ പദ്ധതിയിൽ ഇന്ത്യൻ സ്വാതന്ത്ര്യദിനാ ആഘോഷങ്ങൾ കടുത്ത ഉഷ്ണദിനത്തിൽ തൂബ്ലി അൽ റാഷിദ് തൊഴിൽ മേഖലയിൽ വിവിധ ആഘോഷങ്ങളോടെ നടത്തപ്പെട്ടു.ബഹ്റൈൻ മലയാളി ബിസിനസ് ഫോറം രക്ഷാധികാരി അനീഷ് കെ.വി.ഉത്ഘാടനം […]
Read More