മുൻ ബഹറൈൻ പ്രവാസിയായിരുന്ന ബംഗ്ലാവിൽ ഷെരീഫ് സാഹിബ് നാട്ടിൽ നിര്യാതനായി
ബഹറൈനിലെ പ്രവാസി സമൂഹത്തിന്റെ ആദരണീയ വ്യക്തിത്വവും, ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ ബഹ്റൈൻ മുൻ പ്രസിഡന്റും, രക്ഷാധികാരിയുമായിരുന്ന ബംഗ്ലാവിൽ ഷെരീഫ് സാഹിബിന്റെ നിര്യാണത്തിൽ ആലപ്പുഴ പ്രവാസി അസോസിയേഷൻ ബഹ്‌റൈൻ അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി. അദ്ദേഹത്തിന്റെ വേർപാട് ആലപ്പുഴ പ്രവാസി സമൂഹത്തിന് തീരാനഷ്ടമാണ്. പ്രവാസികൾക്ക് വേണ്ടി നിസ്വാർത്ഥമായി പ്രവർത്തിക്കുകയും, സംഘടനയ്ക്ക് ശക്തമായ അടിത്തറ നൽകുകയും ചെയ്ത അദ്ദേഹത്തിന്റെ സേവനങ്ങൾ എന്നും സ്മരിക്കപ്പെടും.പ്രവർത്തനരംഗത്തെ അദ്ദേഹത്തിന്റെ ഊർജ്ജസ്വലതയും സ്നേഹവും എല്ലാവർക്കും ഒരു മുതൽക്കൂട്ടായിരുന്നു.പ്രിയപ്പെട്ട ഷെരീഫ് സാറിൻ്റെ വേർപാടിൽ ദുഃഖിതരായിരിക്കുന്ന കുടുംബാംഗങ്ങൾക്കും […]









