BMC News Desk

കേരളത്തിൽ നഴ്‌സിന്റെ മിനിമം വേതനം പുനഃപരിശോധിക്കാൻ ഹൈക്കോടതി ഉത്തരവ്; മൂന്ന് മാസം സമയം നല്‍കി

കേരളത്തിൽ നഴ്‌സിന്റെ മിനിമം വേതനം പുനഃപരിശോധിക്കാൻ സംസ്ഥാന സർക്കാരിനോട് ഉത്തരവിട്ട് ഹൈക്കോടതി. പുനഃപരിശോധിക്കാൻ സർക്കാരിന് മൂന്ന് മാസത്തെ സാവകാശം നൽകി. നഴ്‌സിന്റെയും ആശുപതി ഉടമകളുടെയും അഭിപ്രായം തേടണം. 2018-ല്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച മിനിമം വേതനമാണ് പുഃപരിശോധിക്കേണ്ടത്.ഇപ്പോള്‍ ലഭിക്കുന്ന ശമ്പളം പര്യാപ്തമല്ലെന്ന് ചൂണ്ടിക്കാട്ടി നഴ്‌സുമാര്‍ വീണ്ടും സമരരംഗത്തിറങ്ങിയിരുന്നു. സര്‍ക്കാര്‍ സര്‍വീസില്‍ ഒരു നഴ്‌സിന്റെ അടിസ്ഥാന ശമ്പളം 39,300 രൂപയാണെന്നും ഈ കണക്കിലേക്ക് സ്വകാര്യ മേഖലയിലെ നഴ്‌സുമാരെ കൂടി ഉയര്‍ത്തണമെന്നുമാണ് ഇവരുടെ പ്രധാന ആവശ്യം.തങ്ങളോട് ആലോചിക്കാതെ 2018-ല്‍ ഏകപക്ഷീയമായാണ് സര്‍ക്കാര്‍ […]
Read More

ബഹ്റൈനിൽ ഹജ്, ഉംറ കാര്യങ്ങളുടെ ഉന്നത സമിതി ആദ്യ യോഗം ചേർന്നു : തീർത്ഥാടന സീസണുമായി ബന്ധപ്പെട്ട നിരവധി കാര്യങ്ങൾ ചർച്ച ചെയ്തു

ബഹ്റൈനിൽ ഹജ്, ഉംറ കാര്യങ്ങളുടെ ഉന്നത സമിതിയുടെ ആദ്യ യോഗം ചേർന്നു. ബഹ്റൈൻ നീതിന്യായ, ഇസ്ലാമിക കാര്യ, എൻഡോവ്‌മെന്റ് മന്ത്രി നവാഫ് ബിൻ മുഹമ്മദ് അൽ മാവ്ദ യോഗത്തിന്റെ അധ്യക്ഷനായി പങ്കെടുത്തു. ഹജ്ജ് തീർഥാടന സീസണുമായി ബന്ധപ്പെട്ട കരാറുകളിൽ ഒപ്പുവെക്കുന്നതിനും ഹജ്, ഉംറ സമ്മേളനത്തിലും പ്രദർശനത്തിലും പങ്കെടുക്കുന്നതിനുമായി ബഹ്റൈൻ പ്രതിനിധി സംഘം സൗദി അറേബ്യയിൽ നടത്തിയ സന്ദർശനത്തെക്കുറിച്ച് യോഗം അവലോകനം ചെയ്തു.ബഹ്‌റൈനിൽ നിന്നുള്ള , തീർഥാടകർക്ക് സേവനം നൽകുന്നതിന് ബഹ്‌റൈനും സൗദി അറേബ്യയും തമ്മിൽ നിലനിൽക്കുന്ന ഫലപ്രദമായ […]
Read More

ബഹ്‌റൈനിൽ നാളെയും മറ്റന്നാളും ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

ബഹ്‌റൈനിൽ നാളെയും മറ്റന്നാളും ഇടിയോടു കൂടിയ മഴയ്ക്ക് സാധ്യത എന്ന് കാലാവസ്ഥ മുന്നറിയിപ്പ്. അറേബ്യൻ പെനിൻസുലയുടെ കിഴക്കൻ മേഖലയെയും , അറേബ്യൻ ഗൾഫിനെയും അന്തരീക്ഷ ന്യൂനമർദ്ദം ബാധിക്കുമെന്നും തുടർന്ന് വരും ദിവസങ്ങളിൽ മഴയ്‌ക്ക് സാധ്യതയുണ്ടെന്നും ബഹ്റൈൻ ഗതാഗത, ടെലികമ്മ്യൂണിക്കേഷൻ മന്ത്രാലയത്തിലെ കാലാവസ്ഥാ വകുപ്പ് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു .ജനങ്ങളോടും, കടലിൽ പോകുന്നവരോടും ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. പുറപ്പെടുവിക്കുന്ന ഔദ്യോഗിക ബുള്ളറ്റിനുകളും മുന്നറിയിപ്പുകളും പാലിക്കണമെന്നും കാലാവസ്ഥാ വകുപ്പ് ആവശ്യപ്പെട്ടു.
Read More

ഇന്ത്യൻ സ്കൂൾ പുസ്തകവാരം സംഘടിപ്പിച്ചു.

മനാമ: ഇന്ത്യൻ സ്‌കൂൾ കാമ്പസിൽ പുസ്തകവാരം സംഘടിപ്പിച്ചു. ഇതിന്റെ ഭാഗമായി നടന്ന പുസ്തകമേള  വൈസ് പ്രിൻസിപ്പൽ-അക്കാദമിക്‌സ് സതീഷ് ജി, വൈസ് പ്രിൻസിപ്പൽ-മിഡിൽ സെക്ഷൻ വിനോദ് എസ് എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു.  ജനുവരി 15 മുതൽ 19 വരെ ഇസ  ടൗണിലെ  ഓഡിറ്റോറിയത്തിൽ  ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് വിഭാഗം സംഘടിപ്പിച്ച   പുസ്തകമേള  കുട്ടികൾക്ക്  ഏറെ വിജ്ഞാനപ്രദമായി. ഉദ്ഘാടന ചടങ്ങിൽ പ്രധാന അധ്യാപകർ, കോ-ഓർഡിനേറ്റർമാർ, അധ്യാപകർ , വിദ്യാർത്ഥികൾ എന്നിവർ സന്നിഹിതരായിരുന്നു.   വിദ്യാർഥികളിൽ വായന വളർത്തുക […]
Read More

അമിതാഭ്​ ബച്ചന്​ സൗദി അറേബ്യയുടെ ആദരം; ‘ജോയ്​ അവാർഡ്​’ സമ്മാനിച്ചു.

റിയാദ്: അമിതാഭ്​ ബച്ചന്​ സൗദി അറേബ്യയുടെ ആദരം. ‘ജോയ്​ അവാർഡ്​’ സമ്മാനിച്ചു. വിവിധ രംഗങ്ങ​ളിലെ പ്രതിഭകളെ ആദരിക്കാൻ സൗദി ജനറൽ എൻറർടൈമെൻറ്​ അതോറിറ്റി എം.ബി.സി ഗ്രൂപ്പുമായി സഹകരിച്ച്​ ഏർപ്പെടുത്തിയ പുരസ്​കാര സമർപ്പണത്തിന്‍റെ മൂന്നാം പതിപ്പിനായിരുന്നു ശനിയാഴ്​ച രാത്രി റിയാദ്​ ബോളിവാഡ്​ സിറ്റിയിലെ ബക്കർ അൽ ഷെദ്ദി തിയറ്റർ വേദിയായത്​​​​. ചലച്ചിത്ര രംഗത്തെ ആജീവനാന്ത സമഗ്ര സംഭാവനക്കുള്ള ജോയ്​ അവാർഡാണ്​ ബോളിവുഡിന്‍റെ ബിഗ്​ ബി ഏറ്റുവാങ്ങിയത്​. അറബ്​ ലോകത്തെയും അന്താരാഷ്​ട്ര തലത്തിലെയും പ്രശസ്​ത ചലച്ചിത്ര സംവിധായകരും അഭിനേതാക്കളും ഗായകരും […]
Read More

കെഎംസിസി നാദാപുരം മണ്ഡലം കമ്മിറ്റിക്ക്‌ ഫണ്ട് കൈമാറി.

നാദാപുരം പാറക്കടവ് ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്ററിന്റെ പുതുതായി നിർമിക്കുന്ന കെട്ടിടത്തിന് ബഹ്‌റൈൻ കെഎംസിസി നാദാപുരം മണ്ഡലം കമ്മിറ്റി പി.ശാദുലി സാഹിബ്‌ റിലീഫ് സെൽ നിർമിച്ചുനൽകുന്ന കിണർ നിർമാണ പദ്ധതിയിലേക്ക് സംഭാവനനൽകി.ഒരു ലക്ഷത്തി അമ്പതിനായിരം രൂപയുടെ ചെക്ക് മണ്ഡലം കെഎംസിസി ഭാരവാഹികളുടെ സാനിദ്യത്തിൽ നൗഫൽ നാദാപുരത്തിൽ നിന്നും സ്വീകരിച്ച് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ ഉദ്ഘാടനം നിർവഹിച്ചു.മണ്ഡലം ഭാരവാഹികളായ സുബൈർ കളത്തികണ്ടി, ഷൗക്കത്ത്കോ രൻകണ്ടി,അബുബക്കർ പാറക്കടവ്,മഹമുദ് പുളിയാവ്, ലത്തീഫ് വരിക്കോളി,മുജീബ് റഹ്മാൻ എടച്ചേരി, ഇബ്രാഹിം പുളിയാവ്,മുഹമ്മദ്‌ […]
Read More

സ്വീഡനിൽ ഖുറാൻ കത്തിച്ച് പ്രതിഷേധം; അപലപിച്ച് ബഹ്റൈൻ.

തുർക്കി എംബസിക്ക് മുന്നിൽ ഖുർആൻ കത്തിച്ചുള്ള പ്രതിഷേധത്തിനെതിരെ ബഹ്‌റൈൻ അവലപിച്ചു.ഇസ്ലാമോഫോബിയ പരത്താനുളള ശ്രമങ്ങൾക്കെതിരെ എല്ലാവരും ഒന്നിച്ചു നിൽക്കണമെന്നും, ബഹ്റൈൻ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ അഭിപ്രായപ്പെട്ടു.എല്ലാ മതങ്ങൾക്കും വിശ്വാസങ്ങൾക്കും മതചിഹ്നങ്ങൾക്കും എതിരായ ലംഘനങ്ങൾ തടയാനും രാജ്യങ്ങൾ, മതങ്ങൾ, എന്നിവയ്‌ക്കിടയിൽ സമാധാനം, സഹിഷ്ണുത, പരസ്പര ബഹുമാനം, , സഹവർത്തിത്വം എന്നിവയുടെ സംസ്‌കാരം സ്ഥാപിക്കുന്നതിൽ ക്രിയാത്മകമായ സഹകരണം പ്രോത്സാഹിപ്പിക്കാനും ബഹ്റൈൻ ആഹ്വാനം ചെയ്തു. അതോടൊപ്പം ഖത്തറും സൗദിയും തുർക്കിയും സംഭവത്തെ അപലപിച്ച് രംഗത്തുവന്നു. . ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയായ ഓർഗനൈസേഷൻ […]
Read More

ജി ഡി എ അന്തർദേശീയ ഡൗൺസ്ട്രീം സമ്മേളനവും പ്രദർശനവും ബഹ്റൈനിൽ സംഘടിപ്പിക്കും. ജി.സി.സി നിന്നുള്ള നിരവധി പ്രമുഖർ പങ്കെടുക്കും.

രണ്ടാമത് ഗൾഫ് ഡൗൺസ്ട്രീം അസോസിയേഷൻ, ഇന്റർനാഷണൽ ഡൗൺസ്ട്രീം കോൺഫറൻസും എക്സിബിഷനും ബഹ്റൈനിൽ നടക്കും. ഫെബ്രുവരി 13- മുതൽ 15 വരെ എക്‌സിബിഷൻ വേൾഡ് ബഹ്‌റൈനിൽ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ ഹിസ് റോയൽ ഹൈനസ് പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ രക്ഷാധികാരത്തിൽ ആണ് കോൺഫറൻസ് നടക്കുക. ബഹ്റൈൻ എണ്ണ പരിസ്ഥിതി കാര്യ മന്ത്രാലയത്തിന്റെ സഹകരണത്തോടെയും ഏകോപനത്തോടെയും വിവിധ ബഹ്‌റൈൻ, ഗൾഫ്, അന്താരാഷ്ട്ര കമ്പനികളുടെ പിന്തുണയോടെയും ജിഡിഎയും , എം3 കമ്പനിയും ചേർന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്. രാജ്യത്തിന്റെ സമഗ്രമായ […]
Read More

ലോകത്തെ ആദ്യ നേസല്‍ വാക്‌സിനുമായി ഇന്ത്യ.ഈ മാസം 26ന് പുറത്തിറക്കും.

ന്യൂഡൽഹി: ഇന്ത്യയില്‍ തദ്ദേശീയമായി വികസിപ്പിച്ച ലോകത്തെ ആദ്യത്തെ കൊവിഡ് നേസല്‍ വാക്‌സിന്‍ ഈ മാസം 26 ന് റിപ്പബ്ലിക് ദിനത്തില്‍ പുറത്തിറക്കും. വാക്‌സിന്‍ നിര്‍മാതാക്കളായ ഭാരത് ബയോടെക് സ്ഥാപകനും ചെയര്‍മാനുമായ കൃഷ്ണ എല്ലയാണ് ഇക്കാര്യം അറിയിച്ചത്. മൂന്ന് ക്ലിനിക്കല്‍ ട്രയലുകളിലും വാക്‌സിന്‍ സുരക്ഷിതവും ഫലപ്രദവുമാണെന്ന് തെളിയിക്കപ്പെട്ടതായി ഭാരത് ബയോടെക് പറഞ്ഞു. ലോകത്ത് ആദ്യമായാണ് മൂക്കിലൂടെ ഒഴിക്കുന്ന നേസല്‍ വാക്‌സിന്‍ നിര്‍മിക്കുന്നത്. iNCOVACC എന്നാണ് നേസല്‍ വാക്‌സിന് നല്‍കിയിരിക്കുന്ന പേര്. രാജ്യങ്ങള്‍ക്ക് താങ്ങാവുന്ന തരത്തില്‍ ചിലവ് കുറഞ്ഞ രീതിയിലാണ് നേസല്‍ […]
Read More

ബ​ഹ്റൈ​ൻ ബി ​അ​വെ​യ​ർ ​ആപ്പിലെ കൂ​ടു​ത​ൽ സേ​വ​ന​ങ്ങ​ൾ എന്തെല്ലാമെന്ന് അറിയാം

ബഹ്റെെൻ: കൊവിഡ് 19 രാജ്യത്ത് വ്യാപിച്ച സമയത്താണ് ബി അവെയർ ബഹ്റൈൻ മൊബൈൽ ആപ്ലിക്കേഷൻ ബഹ്റെെൻ പുറത്തിറക്കിയത്. ഇപ്പോൾ ഇതാ ഈ ആപ്പ് കൂടുതൽ സേവനങ്ങളുമായി ബഹ്റെെൻ വിപുലീകരിക്കാൻ ഒരുങ്ങുന്നു. ബഹ്റെെൻ ഇൻഫർമേഷൻ ആൻഡ് ഇ-ഗവൺമെന്റ് അതോറിറ്റി സി.ഇ.ഒ മുഹമ്മദ് അലി അൽ ഖാഇദ് ആണ് ഇക്കാര്യം അറിയിച്ചത്. ഐഡി കാർഡ്, പാസ്പോർട്ട്, ജനനസർട്ടിഫിക്കറ്റ്, ഡ്രൈവിങ് ലൈസൻസ്, വാഹന രജിസ്ട്രേഷൻ എന്നിവ ഡിജിറ്റൽ രൂപത്തിൽ ഇതിലൂടെ ലഭ്യമാകും. ഡിജിലോക്കർ പോലെ ഡിജിറ്റൽ രേഖകൾ മൊബൈൽ ആപ്പിൽ സൂക്ഷിക്കാൻ […]
Read More